നിലുവാണോ നിതാരയാണോ? സ്വന്തം അച്ഛന് തന്നെ മനസിലാവുന്നില്ല! പേളിയുടെ പോസ്റ്റില്‍ കമന്റുമായി ഭര്‍ത്താവ് ശ്രീനിഷ്
ബിഗ് ബോസിലൂടെ പ്രണയിച്ച് വിവാഹിതരായി ഇപ്പോള്‍ രണ്ട് മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇക്കഴിഞ്ഞ ജനുവരിയിലാണ് പേളിയ്ക്ക് രണ്ടാമതൊരു പെണ്‍കുഞ്ഞ് കൂടി ജനിക്കുന്നത്. മൂത്തമകള്‍ക്ക് നില എന്ന് പേരിട്ടപ്പോള്‍ ഇളയ ആളെ നിതാരയെന്ന് വിളിച്ചു.
പേളിയെയും ശ്രീനിഷിനെയും പോലെ രണ്ട് മക്കളും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ്. എന്നാല്‍ രണ്ടാളുടെയും രൂപത്തിലെ സാദൃശ്യത്തെ പറ്റി രസകരമായൊരു കമന്റ് വൈറലാവുകയാണിപ്പോള്‍. പ്രസവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം പേളി ചെറിയൊരു ഗ്യാപ്പ് ഇട്ടിരുന്നു. എന്നാലിപ്പോള്‍ നടി സജീവമാവുകയാണ്.

മക്കളുടെ കൂടെയുള്ള ഫോട്ടോസും യാത്രകളിലെ വിശേഷങ്ങളുമൊക്കെ പേളി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ കുഞ്ഞിനെയും എടുത്തുള്ള ചില പുതിയ ഫോട്ടോസാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പേളി പങ്കുവെച്ചിരിക്കുന്നത്. പേളിയും കുഞ്ഞും കൂളിംഗ് ഗ്ലാസ് ഓക്കെ വെച്ച് ഗ്ലാമറായി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'അമ്മേ എനിക്കും ഒരു കണ്ണട ആവശ്യമുണ്ടെന്ന്', മകള്‍ പറയുന്ന തരത്തിലാണ് ഫോട്ടോയ്ക്ക് പേളി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
ഈ പോസ്റ്റിന് താഴെ നൂറുക്കണക്കിന് ആളുകളാണ് കമന്റുകളുമായി എത്തിയത്. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കമന്റ് പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് ഇട്ട കമന്റാണ്. ഈ ഫോട്ടോയിലുള്ളത് മൂത്തമകള്‍ നിലു ആണോ നിതാരയാണോ? എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്.
അല്ലെങ്കിലേ കാണുന്നവര്‍ക്ക് കണ്‍ഫ്യൂഷന്‍ ആണ്.. അപ്പഴാണ് അച്ഛന്റെ വക കമന്റ്. അച്ഛന് തന്നെ മനസിലാവുന്നില്ല. അപ്പോള്‍ ഞങ്ങളുടെ അവസ്ഥ ഒഒന്ന് നോക്കിയേ. ശരിക്കും ഇത് നിലയാണോ അതോ നിതാരയാണോ എന്ന് പേളി വ്യക്തമാക്കണം. രണ്ട് പേരും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും ഇരട്ടകള്‍ ആണെന്നേ പറയുകയുള്ളു. നിലുവിന്റെ പഴയ ഫോട്ടോസ് കണ്ടാല്‍ അത് നിതാരയാണെന്ന് തോന്നും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

യഥാര്‍ഥത്തില്‍ ഇളയമകള്‍ നിതാരയാണ് ചിത്രത്തിലുള്ളത്. കുഞ്ഞുമകളെയും എടുത്ത് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ പേളി എടുത്ത ചിത്രങ്ങളാണിത്. എന്നാല്‍ മൂത്തമകളുമായി ഏകദേശം രൂപസാദൃശ്യമാണ് ഇളയ ആള്‍ക്കുള്ളതും. മുന്‍പും താരപുത്രിമാരെ കുറിച്ച് സമാനമായ രീതിയിലുള്ള കമന്റുകള്‍ വന്നിരുന്നു.
നിലാ ബേബിയും നിതാര ബേബിയും തമ്മിലുള്ള ഫോട്ടോസ് കണ്ടാല്‍ ആര്‍ക്കും കണ്‍ഫ്യൂഷന്‍ തോന്നുമെന്ന് പറഞ്ഞുള്ള ചിത്രം മുന്‍പ് ശ്രീനിഷ് പങ്കുവെച്ചിരുന്നു. ശ്രീനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മക്കളുടെ രണ്ട് പേരുടെയും ഫോട്ടോ ചേര്‍ത്ത് രൂപസാദൃശ്യത്തെ പറ്റി പറഞ്ഞിരുന്നത്. എന്തായാലും പേളിയും ശ്രീനിഷും അത്രയും അനുഗ്രഹിക്കപ്പെട്ടവരാണെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.


Click it and Unblock the Notifications