ബിഗ് ബോസിന് ശേഷം ഭര്‍ത്താവുണ്ടാവുമോന്ന് കളിയാക്കിയവര്‍! പ്രിയതമനൊപ്പം സന്തോഷവാര്‍ത്ത പങ്കുവെച്ച് ശ്രുതി ലക്ഷമി

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രുതി ലക്ഷ്മി. നിരവധി സീരിയലുകളില്‍ നായികയായും വില്ലത്തിയായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള ശ്രുതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാണ്. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ പങ്കെടുത്തതിന് ശേഷമാണ് ശ്രുതിയ്ക്കും ആരാധകരുടെ പിന്‍ബലം കൂടിയത്.

ബിഗ് ബോസ് ഷോ യിലേക്ക് പോയതിന് ശേഷം നടിയെ പറ്റി പലതരം വാര്‍ത്തകള്‍ വന്നിരുന്നു. അതെല്ലാം പുറത്തും അകത്തും ചര്‍ച്ചയാവുകയും ചെയ്തു. ചിലപ്പോള്‍ ദാമ്പത്യം പോലും തകര്‍ന്നേക്കുമെന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തിയെങ്കിലും അതിനെയും മറികടന്ന് സന്തുഷ്ടയായി ജീവിക്കുകയാണ് നടി.

sruthi-lakshmi

ഏറ്റവും പുതിയതായി തന്റെയും ഭര്‍ത്താവ് അവിന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഭര്‍ത്താവിനൊപ്പം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനിലാണ് ഇന്ന് തങ്ങളുടെ വിവാഹ വാര്‍ഷികമാണെന്നും എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും നടി പങ്കുവെച്ചത്.

'ഞങ്ങള്‍ക്കിന്ന് എട്ടാം വിവാഹ വാര്‍ഷികമാണ്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. നിന്നോടൊപ്പം ചെലവഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തിനോളം പ്രപഞ്ചത്തില്‍ മറ്റൊന്നിനും എന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. നമ്മള്‍ പങ്കുവെക്കുന്ന ഈ സ്നേഹം ലോകത്തിലെ എല്ലാ ഭൗതിക അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണെങ്കിലും അതെല്ലാം എന്നും തുടര്‍ന്ന് കൊണ്ടേയിരിക്കും. ലവ് യു ലൈഫ് ലൈന്‍'' എന്നാണ് ശ്രുതി അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

ഷഫ്‌ന നിസാം, സെറീന, വിഷ്ണു ജോഷി, ശ്വേത മേനോന്‍, തുടങ്ങി സിനിമയില്‍ നിന്നുള്ള താരങ്ങളും ബിഗ് ബോസ് താരങ്ങളും ദമ്പതിമാര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. ശ്രുതി ബിഗ് ബോസില്‍ പോയതിന് ശേഷമായിരുന്നു നടിയുടെ വ്യക്തി ജീവിതത്തെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധേയമാവുന്നത്.

sruthi-lakshmi

മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ ശ്രുതിയും സഹമത്സരാര്‍ഥി റിനോഷ് ജോര്‍ജുമായിട്ടുള്ള സൗഹൃദം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്നും ഭര്‍ത്താവുള്ള ഒരു സ്ത്രീ ഇങ്ങനെ പെരുമാറുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. മാത്രമല്ല ശ്രുതി മത്സരം കഴിഞ്ഞ് പോയാല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞേക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. സമാനമായ രീതിയില്‍ വന്ന പലര്‍ക്കും ഇത് സംഭവിച്ചിരുന്നു.

ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം ബഡായ് ആര്യ, വീണ നായര്‍, മഞ്ജു സുനിച്ചന്‍ തുടങ്ങി പല നടിമാരുടെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നു. പലരും ബന്ധം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി. ഈയൊരു അവസ്ഥ ശ്രുതിയുടെ ദാമ്പത്യത്തിലും ഉണ്ടായേക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ പുറത്ത് നടിയെ കാത്തിരുന്നത് ഇതൊന്നുമായിരുന്നില്ല.

ഭാര്യയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കി ഭര്‍ത്താവ് അവിന്‍ ശ്രുതിയുടെ കൂടെ തന്നെ നില്‍ക്കുകയായിരുന്നു. അങ്ങനെ ഇരുവരും ഒരുമിച്ചുള്ള ദാമ്പത്യം വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ഒപ്പം അഭിനയത്തില്‍ സജീവമായ നടി തമിഴിലൊരു സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. നമ്മ മധുരെ സിസ്റ്റേഴ് എന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലെ ഇന്ദ്രാണി എന്ന കഥപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

More from Filmibeat

Read more about: sruthi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X