വാരികകളില്‍ കാണുന്ന സുന്ദരിയാണോ? എന്റെ പൊക്കവും സൈസും കണ്ടിട്ടാണ് അങ്ങനെ പറയുന്നതെന്ന് സുചിത്ര നായര്‍

സീരിയലുകളില്‍ ദേവി വേഷത്തിലെത്തിയാണ് നടി സുചിത്ര നായര്‍ ശ്രദ്ധേയാവുന്നത്. പിന്നീട് വാനമ്പാടി എന്ന സീരിയലിലൂടെ നായിക വേഷം അവതരിപ്പിച്ച് സുചിത്ര ആരാധകരെ നേടി. ഇതിനിടയിലാണ് നടി ബിഗ് ബോസിലേക്ക് പോകുന്നതും. അവിടെയൊരു തരംഗമാവാന്‍ സുചിത്രയ്ക്ക് സാധിച്ചിരുന്നു.

ബിഗ് ബോസിന് ശേഷം മോഹന്‍ലാലിന്റെ വാലിബനില്‍ അഭിനയിക്കാനുള്ള അവസരവും നടിയ്ക്ക് ലഭിച്ചു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് സുചിത്രയിപ്പോള്‍.

suchitra-nair

സിനിമാ ലൊക്കേഷനില്‍ എന്നെ പരിചയമുള്ളത് പോലെ ലാലേട്ടന്‍ സംസാരിച്ചു. അതല്ലാതെ സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ബിഗ് ബോസിലൂടെ വന്ന് ഒന്നോ രണ്ടോ വാക്ക് സംസാരിച്ചിട്ട് പോയി എന്നല്ലാതെ ലാലേട്ടനുമായി കൂടുതല്‍ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും കരുതിയിരിക്കുന്നത് ലാലേട്ടനാണ് എന്നെ വാലിബനിലേക്ക് വിളിച്ചതെന്നാണ്.

സത്യത്തില്‍ അങ്ങനെയല്ല. ലിജോ സാര്‍ ആണ് എന്നെ വിളിക്കുന്നത്. അദ്ദേഹം ബിഗ് ബോസ് കാണുമായിരുന്നു. ടിനു പാപ്പച്ചനും ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലിജോ സാര്‍ ബിഗ് ബോസ് കണ്ടിരുന്നു. അതിന് ശേഷം നമ്മുടെ കഥാപാത്രത്തിന് ഈ കുട്ടി എങ്ങനെയുണ്ടാവുമെന്ന് ടിനുചേട്ടനെ വിളിച്ച് ചോദിച്ചിരുന്നു. മാതംഗി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഞാന്‍ ആ വേഷത്തിന് ചേരുമെന്ന് തോന്നിയിട്ടാണ് എന്നെ വിളിക്കുന്നത്.

ബിഗ് ബോസില്‍ നിന്നുണ്ടായ വലിയ ഗുണങ്ങളില്‍ ഒന്നാണിത്. അടുത്ത ബിഗ് ബോസ് വരാന്‍ പോവുകയാണ്. അതിലേക്ക് പോകുന്ന മത്സരാര്‍ഥികളോട് എനിക്ക് പറയാനുള്ളതും ഇതാണ്. ലിജോ സാറൊക്കെ ഷോ കാണുന്നുണ്ട്. നിങ്ങളും അദ്ദേഹത്തിന്റെ കണ്ണില്‍ പോയി പെടും. ഞങ്ങളുടെ സീസണില്‍ നിന്നാണോന്ന് അറിയില്ല. ഒരാള്‍ക്ക് കൂടി അവസരം വെച്ചിട്ടുണ്ടെന്നാണ് സാര്‍ പറയുന്നത്.

മുന്‍പ് സിനിമയില്‍ നിന്നും അവസരം വന്നിരുന്നു. ഇങ്ങോട്ട് വിളിച്ചിട്ട് കഥാപാത്രമുണ്ടെന്ന് പറഞ്ഞതാണ്. എന്നിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അത് പറ്റില്ലെന്നും പറഞ്ഞു. കാരണം സീരിയലിലൂടെ വളരെ ശ്രദ്ധിക്കപ്പെട്ട് പോയി. കുറച്ച് കാലം കഴിഞ്ഞാല്‍ ആ പേര് മാറും. എന്നിട്ട് നോക്കാമെന്ന് ഒക്കെയാണ് അവര്‍ കാരണമായി പറഞ്ഞത്.

suchitra-nair

സീരിയലില്‍ നിന്നും ഞാന്‍ പൂര്‍ണമായും പിന്മാറിയതല്ല. കുറച്ച് കാലത്തേക്ക് മാറി നില്‍ക്കുന്നു എന്നേ പറഞ്ഞിട്ടുള്ളു. അങ്ങനെ മാറി നിന്നത് ഗുണമാവുകയാണ് ചെയ്തത്. ആ ഗ്യാപ്പിലാണ് ബിഗ് ബോസിലേക്ക് പോകുന്നത്. ശേഷം സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ അവതാരകയായി.

പിന്നീട് ഇപ്പോള്‍ വാലിബന്‍ പോലെയുള്ള സിനിമയിലും അഭിനയിക്കാന്‍ സാധിച്ചു. എല്ലാ മേഖലയിലും നില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കൂടുതല്‍ സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. വാലിബനിലെ മാതംഗിയിലൂടെ സിനിമയിലേക്ക് കൂടുതല്‍ അവസരങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മംഗളം, മനോരമ വാരികകളിലെ പെണ്‍കുട്ടികളെ പോലെയുണ്ടെന്നാണ് എന്നെ കുറിച്ച് കൂടുതല്‍ വരുന്ന കമന്റുകളില്‍ ഉള്ളത്. എന്നെ കളിയാക്കാന്‍ വേണ്ടി ഓരോരുത്തരും പറയുന്നതാണത്. സത്യത്തില്‍ എന്റെ ഹൈറ്റും സൈസും വെച്ചിട്ട് മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നയാളാണ്. അതുകൊണ്ടായിരിക്കാം അത്തരം കമന്റുകള്‍ വരുന്നതെന്നാണ് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സുചിത്ര പറയുന്നത്.

More from Filmibeat

Read more about: suchithra സുചിത്ര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X