ഇവിടെ ആരും ശരീരം കാണിക്കാന്‍ വേണ്ടി വസ്ത്രം ധരിക്കണ്ട! വാലിബനിലെ വസ്ത്രത്തെ പറ്റി സുചിത്ര നായര്‍
മോഹന്‍ലാല്‍ ചിത്രം മാലൈക്കോട്ടെ വാലിബന്‍ തിയറ്ററുകളിലേക്ക് എത്തിയപ്പോള്‍ ശ്രദ്ധേയമായൊരു മുഖമാണ് നടി സുചിത്ര നായരുടേത്. സീരിയലുകളില്‍ ദേവിയുടെ വേഷം ചെയ്തും അല്ലാതെയുമായി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സുചിത്ര നായര്‍.
ഏറ്റവുമൊടുവില്‍ ബിഗ് ബോസിലും നടി സാന്നിധ്യം അറിയിച്ചിരുന്നു. ശേഷം വാലിബനില്‍ അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് സുചിത്രയിപ്പോള്‍. സിനിമയിലെ അഭിനയത്തെ കുറിച്ചും വസ്ത്രധാരണത്തെ പറ്റിയുമൊക്കെ മനസ് തുറന്നിരിക്കുകയാണ് നടിയിപ്പോള്‍.

മോഹന്‍ലാലിന്റെ നായികയായി മാതംഗി എന്ന വേഷത്തിലാണ് നടി വാലിബനില്‍ അഭിനയിച്ചത്. സിനിമയിലെ തന്റെ കോസ്റ്റിയൂം ആദ്യം ഇഷ്ടപ്പെടാതെ വന്നതിനെ തുടര്‍ന്ന് അത് മാറ്റിയിരുന്നുവെന്ന് പറയുകയാണ് സുചിത്ര. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്‌മെന്റിന് ആദ്യം എന്നോടൊരു വിഷമം തോന്നിയെന്നാണ് സുചിത്ര പറയുന്നത്. കാരണം, ആദ്യമവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ആ കോസ്റ്റ്യൂം എനിക്ക് ബുദ്ധിമുട്ടാണെന്നു ഞാന്‍ തുറന്നു പറഞ്ഞു. പിന്നീട്, കുറെ മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ കാണുന്ന രൂപത്തിലുള്ള വസ്ത്രങ്ങളായത്.
ആദ്യം തന്ന കോസ്റ്റ്യൂം എനിക്ക് ബുദ്ധിമുട്ടാണെന്ന് ലിജോ സാറിനോടും ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കോസ്റ്റ്യൂം മാറ്റി തന്നത്. സാറിന് വേണ്ടത് റിസള്‍ട്ട് ആണെന്നും നടി സൂചിപ്പിച്ചു. മാത്രമല്ല കോസ്റ്റിയൂമിനെ പറ്റി സംവിധായകന്‍ തന്നോട് പറഞ്ഞതെന്താണെന്നും നടി സൂചിപ്പിച്ചിരിക്കുകയാണ്.
അദ്ദേഹം പറഞ്ഞു, 'ഇവിടെ ആരും ശരീരം കാണിക്കാന്‍ വേണ്ടി വസ്ത്രം ധരിക്കണ്ട. അതിന് ഒരിക്കലും ആര്‍ട്ടിസ്റ്റിനെ നിര്‍ബന്ധിക്കണ്ട. ആര്‍ട്ടിസ്റ്റിന് കംഫര്‍ട്ടബിള്‍ ആക്കുകയും ആ കഥാപാത്രത്തിന് യോജിക്കുകയും ചെയ്യുന്ന വേഷം മതി. അല്ലാതെ ശരീരം കാണിക്കാന്‍ വേണ്ടിയുള്ള വസ്ത്രങ്ങള്‍ വേണ്ട,' എന്നാണ് സാര്‍ പറഞ്ഞത്.

അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമേ സാറിന് നിര്‍ബന്ധങ്ങള്‍ ഉള്ളു. ലിജോ സാറിന് വേണ്ടത് അദ്ദേഹം ആര്‍ടിസ്റ്റിനെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കും. അതിനു വേണ്ടി എത്ര ടേക്ക് വേണമെങ്കിലും..
പോകാന്‍ മടിയില്ലെന്നും നടി പറയുന്നു.
അതേ സമയം വിമര്‍ശനങ്ങളെ താന്‍ ഭയക്കുന്നില്ലെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. ലിജോ സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് തന്നെ വലിയ അനുഭവമാണ്. എന്റെ അരങ്ങേറ്റ ചത്രം തന്നെ അദ്ദേഹത്തിനൊപ്പമായതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. സിനിമ കണ്ട 98 ശതമാനം പേരും മാതംഗിയെ കുറിച്ച് നല്ലതാണ് പറഞ്ഞത്. ബാക്കിയുള്ള രണ്ട് ശതമാനമാണ് വിമര്‍ശിച്ചത്. അതില്‍ നിന്ന് നല്ലത് മാത്രമെടുക്കാം എന്നതാണ് എന്റെ രീതി.
സിനിമയുടെ രണ്ടാം ഭാഗമെടുക്കുന്നതിനെ കുറിച്ചൊന്നും അറിയില്ല. സാധാരണ പ്രേക്ഷകരെ പോലെ സിനിമ തിയേറ്ററില്‍ കണ്ടപ്പോഴാണ് അക്കാര്യം ഞാനും അറിയുന്നത്. എന്തായാലും താനും അതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് സുചിത്ര പറയുന്നു.


Click it and Unblock the Notifications











