സുജോ മാത്യുവിന്‍റെ പ്രണയിനി സഞ്ജനയ്ക്ക് പിറന്നാള്‍! ആശംസയുമായി ആര്യയും! പോസ്റ്റ് വൈറല്‍!

ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയാണ് സുജോ മാത്യുവിനെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞത്. മോഡിലിംഗില്‍ സജീവമായ സുജോയുടെ ആഗ്രഹം അഭിനേതാവുകയെന്നുള്ളതാണ്. ഫിസിക്കല്‍ ടാസ്‌ക്കില്‍ ശക്തമായ പ്രകടനമായിരുന്നു സുജോ പുറത്തെടുത്തത്. സുജോയും അലക്‌സാന്‍ഡ്രയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. എന്നാല്‍ സുജോയുടെ കസിനായ പവന്‍ ജിനോ തോമസ് എത്തിയതോടെയാണ് നിര്‍ണ്ണായകമായ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.

സഞ്ജനയും സുജോയും പ്രണയത്തിലാണെന്നും താനും ഭാര്യ ലാവണ്യയും ഇവര്‍ക്കൊപ്പം കറങ്ങാനൊക്കെ പോയിട്ടുണ്ടെന്നും പവന്‍ പറഞ്ഞിരുന്നു. തനിക്ക് പ്രണയമുണ്ടെന്ന് സുജോ തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ല. പെണ്‍സുഹൃത്ത് മാത്രമാണ് സഞ്ജനയെന്നായിരുന്നു താരം പറഞ്ഞത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് ലവ് ട്രാക്ക് നോക്കിയതെന്നും സുജോ പറഞ്ഞിരുന്നു. ഈ സംഭവത്തിന് ശേഷമായാണ് സഞ്ജന ആരാണെന്ന് തിരക്കി ആള്‍ക്കാരെത്തിയത്.

ബിഗ് ബോസില്‍ മത്സരിക്കുന്നത് സുജോയാണെങ്കിലും സഞ്ജനയും താരമായി മാറുകയായിരുന്നു. മികച്ച പിന്തുണയാണ് ആരാധകര്‍ സഞ്ജനയ്ക്കും നല്‍കിയത്. സുജോ പറഞ്ഞത് തന്നെയും വേദനിപ്പിച്ചുവെന്നും എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നുമായിരുന്നു സഞ്ജന പറഞ്ഞത്. കണ്ണിന് അസുഖം ബാധിച്ച് ബിഗ് ബോസില്‍ നിന്നും സുജോ മാറിനിന്നിരുന്നു. ഇതിനിടയിലാണ് സഞ്ജനയുമായി സംസാരിച്ചതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതും.

Sujo Mathew

സോഷ്യല്‍ മീഡിയയിലൂടെ സഞ്ജന പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. സഞ്ജനയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് സുജോ ഇപ്പോള്‍. മഞ്ഞ ജാക്കറ്റുമിട്ട് സഞ്ജനയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും സുജോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ദിനത്തിലെ ലുക്ക് പരിചയപ്പെടുത്തിയും സുജോ എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പുതിയ ലുക്കിലെ ചിത്രം പങ്കുവെച്ചത്.

നിന്റെ പുഞ്ചിരിയാണ് എനിക്ക് പ്രചോദനം. എന്നും ഇങ്ങനെ പുഞ്ചിരിക്കണമെങ്കില്‍ നീ കൂടെ വേണം. ഹാപ്പി ബര്‍ത്ത് ഡേ മൈ മൂണ്‍ ചൈല്‍ഡ്, ഐലവ് യൂ എന്നും സുജോ കുറിച്ചിട്ടുണ്ട്. സുജോയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് സഞ്ജന എത്തിയിരുന്നു. എന്നെ പുഞ്ചിരിപ്പിച്ച് നിര്‍ത്തുന്നതിന് നന്ദി. എന്നും നിനക്കൊപ്പമുണ്ടാവുമെന്നുമായിരുന്നു സഞ്ജന കുറിച്ചത്. തനിക്ക് ആസംസ അറിയിച്ചവരോടും സഞ്ജന നന്ദി പറഞ്ഞിരുന്നു.

ഇതിനിടയിലാണ് സഞ്ജനയ്ക്ക് ആശംസ അറിയിച്ച് ആര്യയും എത്തിയത്. ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ ഡിയര്‍ എന്നായിരുന്നു ആര്യയുടെ ആശംസ. താങ്ക് യൂ സോമച്ച് ആര്യയെന്ന മറുപടിയായിരുന്നു സഞ്ജന നല്‍കിയത്. ബിഗ് ബോസില്‍ സുജോയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ആര്യ. പരിപാടി അവസാനിപ്പിച്ച് പുറത്തെത്തിയപ്പോള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ആര്‍ ജെ രഘുവുള്‍പ്പടെ നിരവധി പേരാണ് സുജോയുടെ പോസ്റ്റിന് ലൈക്കടിച്ച് എത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X