വീണ നായരുടെ മനസ്സിലെ വലിയ ആഗ്രഹം ഇതാണ്! മൂന്നല്ലെങ്കില്‍ അഞ്ച്! ആ രഹസ്യം പരസ്യമാക്കി താരം!
ബിഗ് ബോസ് സീസണ്‍ 2ല്‍ പങ്കെടുക്കാനെത്തിയതോടെയാണ് വീണ നായരെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. വ്യക്തി ജീവിതത്തിലേയും കരിയറിലേയും കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ഭര്‍ത്താവിനെക്കുറിച്ചും മകനെക്കുറിച്ചും പറഞ്ഞ് വീണ വികാരധീനയായിരുന്നു. ടാസ്‌ക്കുകളിലും ഗെയിമുകളിലുമൊക്കെ വാശിയോടെ പോരാടിയിരുന്നു താരം. വീണയും ആര്യയും പാഷാണം ഷാജിയുമൊക്കെ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ബിഗ് ബോസിലെത്തിയപ്പോള്‍ ഇവരുടെ സൗഹൃദം അതേ പോലെ തുടരുകയായിരുന്നു.
ടെലിവിഷനിലും ബിഗ് സ്‌ക്രീനിലുമൊക്കെ സജീവമായ വീണ നായര്‍ സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെയായാണ് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ വീണയുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ടിക് ടോക്ക് വീഡിയോ ഷെയര്‍ ചെയ്തും വീണ എത്താറുണ്ട്. മഞ്ജുപിള്ളയ്ക്ക് പിറന്നാളാശംസ നേര്‍ന്നും വീണയെത്തിയിരുന്നു.

ബിഗ് ബോസിലേക്ക്
അളിയാ എന്ന വിളിയുമായാണ് വീണ ബിഗ് ബോസിലേക്ക് എത്തിയത്. ചിരിയും കളിയും പാട്ടുമൊക്കെയായി സജീവമായിരുന്നു താരം. അഭിനയം മാത്രമല്ല പാട്ടും ഓട്ടംതുള്ളലുമെല്ലാം വശമുണ്ടെന്നും വീണ തെളിയിച്ചിരുന്നു. മത്സരാര്‍ത്ഥികളെല്ലാം വീണയ അഭിനന്ദിച്ച് എത്തിയിരുന്നു. മോഹന്‍ലാലും ഈ കഴിവിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ നിസാര വിഷയങ്ങള്‍ക്ക് പോലും വികാരഭരിതയാവുന്ന വീണയെയായിരുന്നു പിന്നീട് കണ്ടത്. തനിക്ക് ഷോയില്‍ നിന്നും പുറത്ത് പോവാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. എലിമിനേഷനിലൂടെയായിരുന്നു വീണ പുറത്തെത്തിയത്.

ബെസറ്റ് ഫ്രണ്ട്
ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന ചോദ്യത്തിന് വീണ മറുപടി നല്‍കിയിരുന്നു. സുമാമ്മ എന്നായിരുന്നു താരം പറഞ്ഞത്. നേരത്തെയും സുമാമ്മയെക്കുറിച്ച് വാചാലയായി താരമെത്തിയിരുന്നു. ഈ ലോകത്തു ഏറ്റവും നന്നായി മനസിലാക്കുന്ന ഒരാൾ. എന്‍റെ ലതികമ്മ പോയപ്പം ഈ കൈയിൽ ഏൽപ്പിച്ചിട്ടാ പോയത്. എന്‍റെ കണ്ണേട്ടന്‍റെ സേതുകുഞ്ഞിന്‍റെ, മീനുക്കുട്ടീടെ അമ്മ. ഞങ്ങടെ അമ്മ. അമ്പാടീടെ അമ്മൂമ്മയെെന്ന് പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. ചിരിദിനത്തില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും വൈറലായി മാറിയിരുന്നു.

ടാറ്റൂ പ്രേമം
ടാറ്റു ചെയ്യാനിഷ്ടമാണെന്നും വൈകാതെ തന്നെ അത് ചെയ്യുമെന്നും വീണ വ്യക്തമാക്കിയിരുന്നു. ഹിഡന്‍ ടാലന്റുകളൊന്നുമില്ല, എല്ലാം പുറത്തെടുത്ത് കഴിഞ്ഞതാണ്. ലുഡോ കളിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ഹോബി. എപ്പോഴും ലുഡോ കളിക്കും. മീനും ചോറും കപ്പയുമാണ് തന്റെ ഇഷ്ടഭക്ഷണമെന്നും താരം പറഞ്ഞിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പം ദുബായിലാണ് വീണ. ഇടയ്ക്ക് ഫേസ്ബുക്ക് ലൈവുമായും താരമെത്തിയിരുന്നു.

മൂന്നല്ലെങ്കില്‍ അഞ്ച്
തന്‍രെ മനസ്സിലെ മറ്റൊരു ആഗ്രഹത്തെക്കുറിച്ചും വീണ തുറന്നുപറഞ്ഞിരുന്നു. മിനിമം മൂന്ന് കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം, മാക്‌സിമമായാല്‍ അഞ്ചെന്നുമാണ് താരം പറഞ്ഞത്. ഇതൊക്കെ തന്റെ ആഗ്രഹങ്ങളാണെന്നും ദൈവം പാതി താന്‍ പാതി എന്നാണല്ലോയെന്നും വീണ പറഞ്ഞിരുന്നു. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കാണുന്നയാളാണ് താനെന്ന് താരം ബിഗ് ബോസില്‍ വെച്ച് പറഞ്ഞിരുന്നു. മകനെക്കുറിച്ച് പറഞ്ഞും വീണ വികാരധീനയായിരുന്നു.


Click it and Unblock the Notifications