ബിഗ് ബോസ് ഷോയിലൂടെ ഞങ്ങളുടെ എല്ലാമെല്ലാമായി മാറി! മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് വീണ നായര്‍

ടെലിവിഷന്‍ നടിയായിട്ടാണ് വീണ നായര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒട്ടനവധി സീരിയലുകളില്‍ വില്ലത്തിയായും നടിയായിട്ടുമൊക്കെ അഭിനയിച്ചതിന് ശേഷം ബിഗ് സ്‌ക്രീനിലും വീണ തിളങ്ങിയിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് വീണയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകമറിയുന്നത്.

ബിഗ് ബോസില്‍ നിന്നും ഭര്‍ത്താവായ കണ്ണേട്ടനെ (ആര്‍ജെ അമന്‍) മകന്‍ അമ്പാടിയെ കുറിച്ചുമെല്ലാമാണ് വീണ പറഞ്ഞത്. ഒപ്പം തന്റെ കുടുംബത്തിലെ ഓരോ കാര്യങ്ങളും പറഞ്ഞ് കരയുന്നതായിരുന്നു പതിവ്. ഇമോഷണല്‍ മത്സരാര്‍ഥിയായി വീണയ്ക്ക് പേരും വന്നു. ഇപ്പോഴിതാ മേയ് 21 ന് വീണ നായരും തന്റെ ജന്മദിനം ആഘോഷിക്കുകയാണ്.

mohanlal-veena

കുടുംബസമേതം കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ നടി പുറത്ത് വിട്ടിരുന്നു. മേയ് 21 നടനവിസ്മയം മോഹന്‍ലാലിന്റെ കൂടി ജന്മദിനമാണെന്നുള്ളത് ശ്രദ്ധേയമാണ്. പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സര്‍പ്രൈസിനെ കുറിച്ചാണ് വീണയിപ്പോള്‍ പറയുന്നത്. ആശംസകള്‍ അറിയിച്ച് വിളിച്ചവരുടെ കൂട്ടത്തില്‍ മോഹന്‍ലാലും ഉണ്ടായിരുന്നുവെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി വ്യക്തമാക്കി.

'1989 മേയ് 21 കോട്ടയം മെഡിക്കല്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ രാവിലെ 6.42 ന് ലതിക ബാബിനു ഒരു പെണ്‍കുട്ടി ജനിച്ചു. വളര്‍ന്നു വന്നതേ ഒരു അഭിനയത്രി ആവണമെന്നുള്ള ആഗ്രഹത്തില്‍, പിന്നീടാണ് അവള്‍ അറിയുന്നത് മേയ് 21 എന്ന ദിവസം ഇന്ത്യന്‍ സിനിമയുടെ അഭിനയ പ്രതിഭാസമായ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ (ലാലേട്ടന്‍) അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന്. പിന്നീടുള്ള ഓരോ പിറന്നാളും എന്നേലും അദ്ദേഹത്തെ കാണണമെന്നുള്ള ആഗ്രഹത്തോടെയായി.

mohanlal-veena

പിന്നീട് ഒരു ഫോട്ടോയെങ്കിലും. 2020 ആയപ്പോള്‍ ബിഗ് ബോസ് എന്ന ഷോയിലൂടെ വന്നു ഞങ്ങളുടെ എല്ലാമെല്ലാമായി മാറി ലാലേട്ടന്‍. ഈശ്വരതുല്യനായി കണക്കാക്കുന്ന അദ്ദേഹം ഇന്നത്തെ ഈ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചു വീണ്ടും ഞെട്ടിച്ചിരുന്നു. കുന്നികുരുവോളം മോഹിച്ച എനിക്കു കുന്നോളം നല്‍കി. ജന്മം തന്ന മാതാപിതാക്കള്‍ക്കും. ഈശ്വരനും പ്രണാമം... സ്‌നേഹത്തോടെ, സന്തോഷത്തോടെ, ബഹുമാനത്തോടെ ലാലേട്ടാ'...

വീണയുടെ പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X