For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിവ്യ പ്രണയമൊന്നുമല്ല, കല്യാണം കഴിക്കാമെന്ന് ആദ്യം പറഞ്ഞത് കണ്ണേട്ടൻ, നടി വീണ നായരുടെ വീഡിയോ വൈറൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. മഴവിൽ മനോരമയിലെ 'തട്ടീം മുട്ടീം' എന്ന ഹാസ്യ പരമ്പയിലെ കോകില എന്ന കഥാപാത്രമായി എത്തിയാണ് കുടുംബ പ്രക്ഷകരുടെ മനസ്സ് കീഴടക്കിയത്. എന്നാൽ ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയതോടെ വീണ എന്ന വ്യക്തിയെക്കുറിച്ചും പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.

  ബി​ഗ് ബോസിലെ ശക്തയായ സ്ത്രീ മത്സരാർത്ഥിയായിരുന്നങ്കിലും വീണ നായർ പലപ്പോഴും വിഷമിച്ചിട്ടുള്ളത് ഭർത്താവിനേയും മകനേയും ഓർത്തിട്ടാണ്. വീണ മത്സരാർത്ഥിയായി എത്തുമ്പോൾ മകൻ ചെറിയ കുഞ്ഞായിരുന്നുവെന്നതും താരത്തിനെ ഏറെ അലട്ടിയ ഒരു കാര്യമായിരുന്നു. അടുത്തിടെ വീണയും ഭർത്താവും വാർത്താ കോളങ്ങളിൽ നിറഞ്ഞിരുന്നു. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുളള വാർത്തകൾ കാട്ടുതീ പോലെയാണ് സമൂഹ മാധ്യമങ്ങളിൽ പടർന്നത്.

  ആർജെ അമൻ ആണ് വീണയുടെ ഭർത്താവ്. കണ്ണേട്ടൻ എന്ന് വിളിക്കുന്ന അമനെ കുറിച്ചും അദ്ദേഹത്തെ വിവാഹം കഴിച്ചതിലൂടെ ലഭിച്ച സന്തോഷ ജീവിതത്തെ പറ്റിയും വാതോരാതെ വീണ സംസാരിക്കാറുണ്ട്. എന്നാൽ കുറേ മാസങ്ങളായി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളോ മറ്റ് വിശേഷങ്ങളോ നടി പങ്കുവെത്തതാണ് ആരാധകരെ സംശയത്തിലാക്കിയത്. എന്നാൽ മകന്റെയൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെക്കുന്നുമുണ്ടായിരുന്നു.

  പിന്നീട് താരം ഒരു ചാനലിൽ അതിഥിയായി എത്തിയപ്പോൾ ഈ വാർത്തയെ പൂർണ്ണമായും നിഷേധിച്ചിരുന്നു. എല്ലാ കുടുംബത്തിലും ഉള്ളത് പോലെയുളള ചെറിയ പ്രശ്നങ്ങൾ മാത്രമേയുള്ളൂവെന്നും വീണ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വിവാഹത്തെക്കുറിച്ച് പറഞ്ഞ് കൊണ്ടുളള വീണ നായരുടെ പഴയ വീഡിയോ വൈറലാവുകയാണ്. വീഡിയോയിൽ വീണ വിവാഹത്തിലേക്ക് എങ്ങനെ എത്തി എന്നതിനെക്കുറിച്ചാണ് പറയുന്നത്.

  എന്നോട് ആരും ദേഷ്യം കാണിക്കരുത്, 'ഒന്നും മനപ്പൂർവ്വമല്ല', സാഹചര്യം കൊണ്ടാണ് പുതിയ വീഡിയോയുമായി റോബിൻ

  'ഞങ്ങൾ തമ്മിൽ കലോത്സവത്തിൽ വെച്ചാണ് കണ്ടുമുട്ടിയത്. നല്ല സഹൃത്തുക്കളായിരുന്നു. എന്നെ പെണ്ണേയെന്നും കിച്ചൂയെന്നുമാണ് അദ്ദേഹം വിളിക്കാറുള്ളത്. കണ്ണേട്ടാ എന്നും അളിയാ എന്നുമാണ് ഞാൻ വിളിക്കാറുള്ളത്. 2011ൽ എഫ്എമ്മിലേക്ക് ഇന്റർവ്യൂന് വേണ്ടി വിളിച്ചപ്പോഴാണ് പരിചയപ്പെടുന്നത്. 5വർഷം കോട്ടയം ജില്ലയിലെ കലാപ്രതിഭയായിരുന്നു അദ്ദേഹം. അന്നെനിക്കൊരു ചെറിയ സ്പാർക്കുണ്ടായിരുന്നു. ഇഷ്ടമായിരുന്നു പക്ഷെ പ്രേമം എന്നൊന്നും പറയാനാകില്ല. എനിക്ക് പുള്ളിയെ അറിയാമെന്ന കാര്യം പുള്ളിക്കറിയില്ലായിരുന്നു. ഞങ്ങളൊന്നിച്ചാണ് ഡാൻസൊക്കെ പഠിച്ചത്. അതൊന്നും ആൾക്കറിയില്ല. ദിവ്യപ്രേമമായി വെച്ചിരുന്നതല്ല ഇത്'.

  പതിനഞ്ചാം വയസിൽ ജയറാമിന്റെ നായികയായി, അങ്ങനെയൊരു കഥാപാത്രം ഇനി വന്നാൽ ആലോചിച്ചു മാത്രമേ ചെയ്യൂ: അഭിരാമി

  'എഫ്എമ്മിൽ ഇന്റർവ്യൂന് വിളിച്ച സമയത്ത് എനിക്ക് പരിചയമുള്ള കാര്യം പറഞ്ഞു. അങ്ങനെ സുഹൃത്തുക്കളായി മാറിയത്. വീട്ടിൽ കല്യാണം ആലോചിച്ച് തുടങ്ങിയ സമയത്ത് ഞങ്ങൾ തന്നെയായിരുന്നു വിവാഹം എന്ന തീരുമാനത്തിലെത്തിയത്. നമ്മൾ തമ്മിൽ നല്ല ചേർച്ചയാണല്ലോ, എന്നാ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് കണ്ണേട്ടനാണ് ആദ്യം ചോദിച്ചത്. ഞാനത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ വിവാഹിതരായത്', വീണ അഭിമുഖത്തിൽ പറഞ്ഞത്.'

  'തമ്മിൽ ഭേദം അഭയ'! നിങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു, അമൃതയുടെയും ഗോപി സുന്ദറിന്റെയും വീഡിയോയ്‌ക്കെതിരെ ആരാധകർ

  'വിവാഹ ശേഷം അഭിനയം അവസാനിപ്പിക്കാമെന്ന് കരുതിയതാണ്. 2014 ജൂണിലായിരുന്നു വിവാഹം. സെപ്റ്റംബറിലാണ് വെള്ളിമൂങ്ങ റിലീസ് ചെയ്തത്. തമിഴിൽ അഭിനയിച്ചിരുന്ന സീരിയലും അവസാനിച്ചു. ഇനി അഭിനയിക്കുന്നില്ല, ഡാൻസ് സ്‌കൂളൊക്കെ തുടങ്ങി പോവാമെന്നും കരുതിയത്. പക്ഷേ വെള്ളിമൂങ്ങ റിലീസ് ആയതോടെ നീ അഭിനയം നിർത്തരുതെന്ന് പറഞ്ഞ് ഭർത്താവിന്റെ പിന്തുണയിലൂടെയാണ് വീണ്ടും അഭിനയത്തിൽ സജീവമായത്', വീണ പറയുന്നു.

  Read more about: veena nair
  English summary
  Bigg boss Fame Veena Nair Love story Again Viral On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X