ബിഗ് ബോസിന് ശേഷം പ്രിയപ്പെട്ട അളിയനെ കണ്ടു! പ്രദീപിനും ഭാര്യയ്ക്കുമൊപ്പം വീണ നായര്‍, ചിത്രം വൈറല്‍
സിനിമയിലും സീരിയലിലും സോഷ്യല്‍ മീഡിയയിലുമൊക്കെയായി സജീവമായവരായിരുന്നു ബിഗ് ബോസ് രണ്ടാമത്തെ സീസണില്‍ മത്സരിച്ചത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തുകയായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി മാറിയതോടെയായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്.
നൂറാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. ആരായിരിക്കും ഇത്തവണത്തെ വിജയി എന്നറിയുവാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. അതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവന്നത്. നേരത്തെ തന്നെ അറിയാവുന്ന സുഹൃത്തുക്കള്‍ ഇത്തവണയും ബിഗ് ബോസിലുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷം പ്രിയ സുഹൃത്തിനെ കണ്ട സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് വീണ നായര്‍.

സുഹൃത്തുക്കള്‍
ആര്യ, വീണ, പ്രദീപ് ചന്ദ്രന്‍, പാഷാണം ഷാജി ഇവരെല്ലാം നേരത്തെ തന്നെ സുഹൃത്തുക്കളാണ്. ബിഗ് ബോസിലെത്തിയപ്പോള്‍ ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തുകയായിരുന്നു ഇവര്‍. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുകയായിരുന്നു പരിപാടി. ഇടയ്ക്ക് വഴക്കും തര്‍ക്കങ്ങളുമൊക്കെയുണ്ടായിരുന്നു. എലിമിനേഷനിലൂടെ ഇടയ്ക്ക് പുറത്തേക്ക് പോവുകയായിരുന്നു വീണ. വീണ പോയതില്‍ ഏറെ സങ്കടമുണ്ടെന്നും താന്‍ പോവാന്‍ തയ്യാറാണെന്നായിരുന്നു ആര്യ പറഞ്ഞത്.

ഭര്‍ത്താവിന് അരികിലേക്ക്
ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയപ്പോള്‍ നേരെ വിദേശത്തേക്ക് പോവുകയായിരുന്നു വീണ നായര്‍. കണ്ണേട്ടനും അമ്പൂച്ചനുമൊപ്പമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. ലോക് ഡൗണായതിനാല്‍ ബിഗ് ബോസിലെ എല്ലാവര്‍ക്കും കാണാനോ ഗെറ്റ് റ്റുഗദര്‍ നടത്താനോ കഴിഞ്ഞിരുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. പ്രദീപും എലീനയും ആര്യയും ഫുക്രുവുമൊക്കെ ഇടയ്ക്ക് കണ്ടിരുന്നു. വീണ നായരെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

പ്രദീപിനൊപ്പം
നാളുകള്‍ക്ക് ശേഷം പ്രദീപിനെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വീണ. പ്രദീപിനും ഭാര്യയ്ക്കും എലീനയക്കുമൊപ്പം നില്‍ക്കുന്നതിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദീപും ഈ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നേരത്തെ പ്രദീപ് എത്തിയിരുന്നു.

ഇവരേയും കാണണം
എന്റെ ബിഗ്‌ബോസ് കുടുംബത്തിലെ എന്റെ ഒരളിയൻ. 10 വർഷത്തെ സൗഹൃദം. ഇനി ഒരു സൈഡീന്ന് ഓരോരുത്തരെ കണ്ടു തുടങ്ങണം. ഈ ഫോട്ടോയിൽ ഏറ്റവും അധികം മിസ്സ് ചെയുന്നത് ആര്യയേയും ഫുക്രുവിനേയും പാഷാണം ഷാജിയേയും അമ്മച്ചിയേയമാണെന്നും വീണ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications