For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനില്ലേ, എന്നെ ഇത്രയുമധികം പിന്തുണച്ച മറ്റൊരാളില്ല, വീണയെക്കുറിച്ച് ഭർത്താവ് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറൽ

  |

  മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് വീണ നായരും ആർജെ അമനും. അഭിനേത്രിയെന്ന നിലയിൽ വീണയേയും ആർജെ എന്ന നിലയിൽ അമനേയും മലായാളികൾക്ക് അറിയാം. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി വിവാഹമോചിതരായി എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. സാധാരണ എല്ലാ വീട്ടിലും ഉള്ളതുപോലത്തെ പ്രശ്നങ്ങൾ മാത്രമേ ഞങ്ങൾക്കിടയിലും ഉള്ളൂ, അല്ലാതെ ഡിവോഴ്സ് കഴിഞ്ഞിട്ടില്ലെന്നുമാണ് വിവാഹമോചിതരായി എന്ന വാർത്തകൾ വന്നതിനോട് വീണ നായർ പ്രതികരിച്ചത്.

  ഇപ്പോഴിതാ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തങ്ങളുടെ വേർപിരിയലിനെക്കുറിച്ചുള്ള കാര്യങ്ങൾ ആർ ജെ അമനും പങ്കുവെച്ചിരിക്കുകയാണ്. ഞങ്ങൾ വേർപിരിഞ്ഞു. എന്നാൽ മകന്റെ കാര്യങ്ങൾക്കെല്ലാം വേണ്ടി ഒന്നിച്ചുണ്ടാവും എന്നും അമൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഇതോടെ വീണയും ഭർത്താവും ഒന്നിച്ചുള്ള പഴയ അഭിമുഖങ്ങളെല്ലാം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ജയ്ഹിന്ദ് ചാനലിന് നൽകിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

  'ജീവിതത്തിൽ എനിക്കേറ്റവും കൂടുതൽ സർപ്രൈസ് തന്നിട്ടുള്ളത് വീണയാണ്. ജന്മദിനത്തിൻ്റെ അന്ന് ടാബ്ലറ്റ് തന്നു. എനിക്കിഷ്ടമുള്ളവയെല്ലാം വീണ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. എൻ്റെ ജീവിതത്തിൽ ഏറ്റവും നല്ല ഉപദേശങ്ങൾ തന്ന വ്യക്തിയും വീണയാണ്. എന്തെങ്കിലും ചെയ്യാൻ നോക്കുമ്പോൾ നെഗറ്റീവ് വന്നാൽ വല്ലാതെ തളർന്നുപോവുന്ന ആളായിരുന്നു ഞാൻ'.

  'അളിയാ കമോൺ, ഞാനില്ലേ കൂടെയെന്നാണ് വീണ പറയാറുള്ളത്. നല്ല ഹൈപ്പിൽ നിന്നും പെട്ടെന്ന് താഴേക്ക് വീഴുന്ന തരത്തിൽ ഒത്തിരി അനുഭവങ്ങളുണ്ടായിട്ടുണ്ട്. നേരത്തെയൊക്കെ വല്ലാതെ വിഷമിക്കുമായിരുന്നു. വീണ വന്നതിന് ശേഷം അതില്ലാതെയായി', അമൻ വീണയെക്കുറിച്ച് പറഞ്ഞത്.

  തൻ്റെ കരിയറിലെ ഹിറ്റ് ​ഗാനങ്ങൾക്ക് നൃത്തം ചെയ്തത് പീരിഡ്സ് ദിവസങ്ങളിലാണെന്ന് സായി പല്ലവി

  വീണയുടേയും സ്വാതിയുടേയും വിവാഹം 2014 ജൂൺ 21നായിരുന്നു. ഇരുവരും 2011ലാണ് ആദ്യമായി ഫോണിലൂടെ സംസാരിക്കുന്നത്. 'കുവൈറ്റിൽ ആർജെയായി ജോലി ചെയ്യുന്നതിനിടയിൽ ആർജെമാരെ റിക്രൂട്ട് ചെയ്യുന്നത് ഞാനായിരുന്നു. അന്ന് ഒരു സെലിബ്രിറ്റി ആർജെയെ വേണമായിരുന്നു. അപ്പോഴാണ് വീണയുടെ പേര് വന്നത്. അങ്ങനെയാണ് വിളിച്ച് സംസാരിച്ചത്. ഞാൻ സ്വാതിയാണെന്ന് പറഞ്ഞപ്പോൾ സ്വാതി സുരേഷ് ഭൈമിയെന്നല്ലേ മുഴുവൻ പേര് എന്നായിരുന്നു വീണ തിരിച്ച് ചോദിച്ചത്', അമൻ പറഞ്ഞു.

  ഭിന്നശേഷിക്കാരനായ ഒരു അനിയനുണ്ട്, 'അമ്മയായിരുന്നു എനിക്കെല്ലാം', അമ്മയുടെ വിയോഗത്തെക്കുറിച്ച് സാജൻ പള്ളുരുത്തി

  വർഷങ്ങൾക്ക് മുൻപ് കലോത്സവ വേദിയിൽ ഞാൻ ആരാധിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. കോട്ടയം ജില്ലയിൽ 5 വർഷം കലാപ്രതിഭയായിരുന്നു സ്വാതി. എഞ്ചിനിയറിംഗാണ് പഠിച്ചത്. പാട്ട് ഇപ്പോഴും കൂടെയുണ്ടെന്നും സ്വാതി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  'കലയെ നിലനിർത്തി ജോലി ചെയ്യുന്നതാണ് വീണയ്ക്കിഷ്ടം. കണ്ണേട്ടനെ എന്നും കലാകാരനായി കാണണം, വേറൊരു പണിക്കും പോയേക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ലോകം അറിയപ്പെടുന്ന നല്ലൊരു ഗായകനായി കണ്ണേട്ടനെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്', വീണ പറഞ്ഞു.

  'ഇടയ്ക്കിടയ്ക്ക് വീണ സ്വാതിയെ വിളിക്കുമായിരുന്നു. വളരെ ഓപ്പണായാണ് സംസാരിച്ചിരുന്നത്. എഫ് എമ്മിൽ കയറുന്നതിന് വേണ്ടിയായിരിക്കും എന്നാണ് കരുതിയത്. അളിയാ, മച്ചാ കമ്പനിയാവുകയെന്നതായിരുന്നു എന്റെ ആഗ്രഹം. കലോത്സവ വേദിയിൽ ഭരതനാട്യത്തിന് ധരിച്ച ഡ്രസ്സിന്റെ കളർ വരെ പറഞ്ഞപ്പോൾ ഞെട്ടി'.

  'എടാ നീ സിനിമക്കാരിയെ തന്നെ പൊക്കിയെടുത്തല്ലേ, ഇതെങ്ങനെ സംഭവിച്ചു എന്നായിരുന്നു അന്ന് പലരും പറഞ്ഞത്. എന്നെ അത്രയും നോട്ട് ചെയ്ത വേറൊരാളില്ല, അതെനിക്ക് ഉറപ്പിച്ച് പറയാനാവും. അങ്ങനെയാണ് വീണയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്'.

  ബികോം വിത്ത് ത്രീ സപ്ലി, ഞാൻ ജോലിക്ക് പോകില്ലാന്ന് വീട്ടുകാർക്ക് മുമ്പേ അറിയാം: അർജുൻ അശോകൻ

  Recommended Video

  Shalini On Dilsha & Dr. Robin:വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലിനിയുടെ മറുപടി | *BiggBoss

  2012 ജനുവരി 12നായിരുന്നു ഞങ്ങൾ തമ്മിൽ കാണുന്നത്. അന്ന് ഞങ്ങൾ ഒരേ നിറത്തിലെ ഡ്രസ്സായിരുന്നു ധരിച്ചത്. അന്ന് മുഴുവനും സംസാരിച്ചു. ‍ഞങ്ങളുടെ ഇഷ്ടത്തിന് വീട്ടുകാർക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വലിയ രീതിയിൽ കല്യാണം നടത്താം എന്നാണ് ആദ്യം തീരുമാനിച്ചത്. അതിനിടയിലാണ് അമ്മ മരിച്ചത്. വയ്യായ്ക ഉണ്ടായിരുന്നുവെങ്കിലും പെട്ടെന്നായിരുന്നു അമ്മയുടെ മരണം. കല്യാണത്തിന് 44 ദിവസം മുൻപായിരുന്നു അച്ഛന്റെ മരണം. പിന്നീട് കല്യാണം ചുരുക്കുകയായിരുന്നു. എൻഗേജ്‌മെന്റിന് അച്ഛനും അമ്മയുമുണ്ടായിരുന്നു.

  Read more about: veena nair
  English summary
  Bigg Boss Fame Veena Nair Nair And R J amen old interview Goes Viral on Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X