For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കള്ളനോട്ടം പണ്ടേ ഉണ്ട്', കലോത്സവ കാലത്തെ ചിത്രം പങ്കുവെച്ച് വീണയുടെ ഭർത്താവ് ആർ ജെ അമൻ

  |

  മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് വീണ നായരും ആർജെ അമനും. അഭിനേത്രിയെന്ന നിലയിൽ വീണയേയും ആർജെ എന്ന നിലയിൽ അമനേയും മലായാളികൾക്ക് അറിയാം. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഇരുവരും വിവാഹമോചിതരായി എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഇരുവരും വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

  എന്നാൽ ഇരുവരും നിയമപരമായി വിവാഹ മോചിതരായിട്ടില്ല. മകന് വേണ്ടി ഞങ്ങൾ അത് ചെയ്യുന്നില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ എനിക്ക് കഴിയില്ലെന്നാണ് ആർ ജെ അമൻ വേർപിരിയലുമായി ബന്ധപ്പെട്ട് പറഞ്ഞത്. വീണയും ആർ ജെ അമനും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

  കലോത്സവ കാലത്തെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആ ർ ജെ അമൻ. 'ഒരു കലോത്സവ കാലം, കള്ളനോട്ടം പണ്ടേ ഉണ്ട് ന്നാ നിഷ്‌കളങ്കനായ എന്റെ അനിയന്റെ അഭിപ്രായം' എന്ന അടിക്കുറിപ്പോടെയാണ് അമൻ പഴയകാല ചിത്രം പങ്കുവെച്ചത്.

  ബാലകലോത്സവത്തിൽ രണ്ടാംവട്ടവും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പേപ്പർ കട്ടിംഗും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. നിരവധി കമൻ്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.

  കോട്ടയം ജില്ല കലോത്സവ വേദികളിലെ ശാസ്ത്രീയ/ലളിത സംഗീത മത്സരങ്ങൾ ഓർത്തുപോയി. ഇത് നിങ്ങളാണോ ഏതോ സുരേഷല്ലേ. ആ നോട്ടം മകനും പകർന്ന് നൽകിയിട്ടുണ്ട്. സുരേഷ് ഭൈമിയിൽ നിന്ന് അമൻ ഭൈമിയിലേക്ക് എന്നിങ്ങനെയുള്ള നിരവധി കമൻ്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

  Also Read: ഞാനിതുവരെ ഒരു സ്ത്രീയെ ചുംബിച്ചിട്ടില്ല, അതുകൊണ്ട് ലിപ് ലോക്ക് സീൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ജാനകി സുധീർ

  ഞങ്ങളുടെ കുടുംബജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും ഇപ്പോൾ ഞങ്ങൾ പിരിഞ്ഞിട്ടില്ലെന്നുമായിരുന്നു മുൻപ് വീണ നായർ വിവാഹ മോചന വാർത്തകളെക്കുറിച്ച് പ്രതികരിച്ചത്. ഫ്‌ളവേഴ്‌സ് ഒരുകോടിയിലൂടെയാണ് വീണ ഇതേക്കുറിച്ച് പറഞ്ഞത്. ഒത്തുപോവാൻ പറ്റുമെങ്കിൽ അങ്ങനെ പോവുമെന്നും വീണ പറഞ്ഞിരുന്നു. വീണയുടെ മറുപടി വൈറലായതിന് പിന്നാലെയാണ് ഞങ്ങൾ പിരിഞ്ഞു എന്നറിയിച്ച് സ്വാതി എത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്വാതി ഇക്കാര്യം അറിയിച്ചത്. മകന് വേണ്ടി ഞങ്ങൾ നിയമപരമായി വിവാഹമോചിതരാവുന്നില്ല എന്നും സ്വാതി പറഞ്ഞിരുന്നു.

  Also Read: മാസ് കാണിക്കാൻ ദിൽഷയ്ക്കുമറിയാം; പെരുമ്പാവൂരിനെ ഇളക്കി മറിച്ച് ബിഗ് ബോസ് താരത്തിൻ്റെ എൻട്രി

  '2014 ജൂൺ 21നായിരുന്നു വീണയുടേയും സ്വാതിയുടേയും വിവാഹം . 2011 ലാണ് ഞങ്ങൾ തമ്മിൽ ആദ്യമായി സംസാരിക്കുന്നത്. ഞാൻ ആ ർ ജെ ആയി ജോലി ചെയ്തിരുന്ന സമയം ഒരു സെലിബ്രിറ്റി ആർജെയെ വേണമായിരുന്നു. അങ്ങനെയാണ് വീണയെ വിളിച്ച് സംസാരിക്കുന്നത്. ഞാൻ സ്വാതിയാണെന്ന് പറഞ്ഞപ്പോൾ സ്വാതി സുരേഷ് ഭൈമിയെന്നല്ലേ എന്ന് വീണ തിരിച്ച് ചോദിച്ചു', അമൻ പറഞ്ഞു.

  Also Read: ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ നഷ്‌ടം അവിടെയുണ്ടാകും; വികാരഭരിതയായി മഞ്ജു വാര്യർ

  'വർഷങ്ങൾക്ക് മുൻപ് കലോത്സവ വേദിയിൽ ഞാൻ ആരാധിച്ച വ്യക്തിയായിരുന്നു. കോട്ടയം ജില്ലയിൽ 5 വർഷം കലാപ്രതിഭയായിരുന്നു സ്വാതി. എഞ്ചിനിയറിംഗാണ് പഠിച്ചത്. പാട്ട് ഇപ്പോഴും കൂടെയുണ്ട്. കണ്ണേട്ടനെ എന്നും കലാകാരനായി കാണണം, വേറൊരു പണിക്കും പോയേക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ലോകം അറിയപ്പെടുന്ന നല്ലൊരു ഗായകനായി കണ്ണേട്ടനെ കാണാനാണ് എൻ്റെ ആഗ്രഹം', വീണ പറഞ്ഞു.

  ' വളരെ ഓപ്പണായാണ് വീണ സംസാരിച്ചിരുന്നത്. എഫ് എമ്മിൽ കയറുന്നതിന് വേണ്ടിയായിരിക്കും എന്നാണ് ഞാൻ കരുതിയത്. അളിയാ, മച്ചാ കമ്പനിയാവുകയെന്നതായിരുന്നു എന്റെ ആഗ്രഹമെന്ന് വീണ പറഞ്ഞു. എടാ നീ സിനിമക്കാരിയെ തന്നെ പൊക്കിയെടുത്തല്ലേ, ഇതെങ്ങനെ സംഭവിച്ചു എന്നായിരുന്നു അന്ന് പലരും പറഞ്ഞത്. എന്നെ അത്രയും നോട്ട് ചെയ്ത വേറൊരാളില്ല, അതെനിക്ക് ഉറപ്പാണ്. അങ്ങനെയാണ് വീണയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്', അമൻ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞതാണ്.

  Read more about: veena nair
  English summary
  Bigg Boss Fame Veena Nair's Husband R J Amanbhymi Shared a PIcture from the time of Youth Festival
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X