സ്റ്റൈലിഷ് മേക്കോവറുമായി വീണ നായര്‍, മുടിയിലെ മാറ്റം കിടുക്കി, വീഡിയോയുമായി താരം

ബിഗ് ബോസിലെത്തിയതോടെ പല താരങ്ങളുടേയും കരിയര്‍ മാറി മറിഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പലരും തുറന്നുപറഞ്ഞതും ഈ പരിപാടിയിലൂടെയായിരുന്നു. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമായ വീണ നായരും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയിരുന്നു. കണ്ണേട്ടനെക്കുറിച്ചും അമ്പൂച്ചനെക്കുറിച്ചും താരം ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷമായാണ് താരത്തിന്റെ ഭര്‍ത്താവിനേയും കുഞ്ഞിനേയുംകുറിച്ച് ആരാധകര്‍ ചോദിച്ച് തുടങ്ങിയത്. മുന്‍പേ അറിയാവുന്നവരില്‍ പലരും മത്സരിക്കാനുണ്ടായിരുന്നതില്‍ വീണ സന്തോഷവതിയായിരുന്നു.

ആര്യയും വീണയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ മനസ്സിലാക്കിയും ഈ ഷോയില്‍ വെച്ചായിരുന്നു. വീണ പുറത്തേക്ക് പോവുമ്പോള്‍ ആര്യയ്ക്കായിരുന്നു കൂടുതല്‍ സങ്കടം. താന്‍ പോവാമെന്നും വീണ മത്സരത്തില്‍ തുടര്‍ന്നോട്ടെയെന്നുമായിരുന്നു വീണ പറഞ്ഞത്. ആര്യ വിജയിയായി തിരിച്ചുവരുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു വീണ പറഞ്ഞത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഷോ പാതിവഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം ഇടയ്ക്ക് താരങ്ങള്‍ കാണാറുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നതിനാല്‍ വീണയ്ക്ക് സുഹൃത്തുക്കളെ കാണാനായിരുന്നില്ല.

അതിനിടയിലായിരുന്നു ആര്യ വീണയെ കാണുന്നതിനായി വിദേശത്തേക്ക് പോയത്. ആ സമയത്ത് തന്നെയായിരുന്നു ഫ്രുകുവും എലീനയും എത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആര്യയ്ക്ക് സര്‍പ്രൈസൊരുക്കി ഞെട്ടിക്കുകയായിരുന്നു ഇരുവരും. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അടുത്തിടെയായിരുന്നു വീണ നാട്ടിലേക്ക് തിരിച്ചെത്തിയത്. നാട്ടിലെ വിശേഷങ്ങളെക്കുറിച്ചും തന്‍രെ മേക്കോവര്‍ വിശേഷങ്ങളുമൊക്കെ പറഞ്ഞാണ് താരം എത്തുന്നത്.

Veena Nair

യൂട്യൂബ് ചാനലിലൂടെയാണ് ഇതേക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ചേഞ്ച് വേണമത്രേ ചേഞ്ച്, അടിമുടി മാറ്റമെന്ന് പറഞ്ഞായിരുന്നു താരം മേക്കോവര്‍ വീഡിയോ പങ്കുവെച്ചത്. ബ്യൂട്ടി വ്‌ളോഗാണ് ചെയ്യുന്നത്. മുടി വെട്ടിയതിനെക്കുറിച്ചും വൃത്തിയിലല്ലാതെ കിടക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. താന്‍ സ്ഥിരമായി പോവുന്ന പാര്‍ലറിലേക്കാണ് ഇത്തവണ പോവുന്നതെന്ന് പറഞ്ഞായിരുന്നു വീണ സംസാരിച്ച് തുടങ്ങിയത്.

Recommended Video

Bigg Boss Malayalam: വീണ പുറത്തായത് ആര്യ കാരണം | FilmiBeat Malayalam

ചുരുണ്ട മുടിയിഴകള്‍ നിവര്‍ത്തുന്നതിനെക്കുറിച്ചുള്ള വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചാനല്‍ കാണുന്നവരെല്ലാം ഇതേക്കുറിച്ച് പരാതി പറയാറുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ മാറ്റിയത്. ഈ ലുക്ക് അടിപൊളിയായിട്ടുണ്ടെന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയത്. എന്നാണ് തട്ടീം മുട്ടീമിലേക്ക് തിരിച്ചെത്തുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്. മഴവില്‍ മനോരമയിലെ ഹാസ്യ പരമ്പരയായ തട്ടീം മുട്ടീമില്‍ കോകില എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X