twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പിന്തുണയമായി താരങ്ങൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

    |

    സോഷ്യൽ മീഡിയയിലൂടെ അശ്ലീല പ്രചരണം നടത്തിയ യൂട്യൂബർ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് താരങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ഭാഗ്യലക്ഷ്മിയ്ക്ക് എല്ലാവിധ പിന്തുണയുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്. നടിമാർ മാത്രമല്ല നടന്മാരും സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.ഗായിക സയനോര ഫിലിപ്പ്, അവതാരകരായ എലീന പടിക്കൽ, അശ്വതി ശ്രീകാന്ത്, ഡോക്ടറും ആക്ടിവിസ്റ്റുമായ വീണ ജെ.എസ്, ആക്ടിവിസ്റ്റും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ, നടൻ ജോയ് മാത്യു എന്നിങ്ങനെ നിരവധി പേരാണ് ഭാഗ്യലക്ഷ്മിയുടെ നടപടിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. അനുകൂലിക്കുന്നതിനോടൊപ്പം തന്നെ ചില കോണിൽ നിന്ന് താരത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

    കഴിഞ്ഞ ദിവസമായിരുന്നു സ്ത്രീകളെ വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച വിജയൻ പി നായർ എന്ന യൂട്യൂബർക്കെതിരെ കരിഓയിൽ പ്രയോഗം നടത്തി മാപ്പ് പറയിപ്പിച്ചത്. ഭാഗ്യലക്ഷ്മിക്കൊപ്പം ബിഗ് ബോസ് മത്സരാർഥി ദിയ സനയുമുണ്ടായിരുന്നു. ഇയാളെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

    സയനോരയുടെ  വാക്കുകൾ

    സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. ‘വെറുതെ അടി കിട്ടിയത് മാത്രം ചാനലിൽ കാണിച്ചിട്ട് കാര്യം ഇല്ല . എന്തിനാ അടി കിട്ടിയത് എന്ന് കൂടി ഒന്ന് കൂലം കഷമായി ചർച്ച ചെയ്തിട്ട് മതി പെണ്ണുങ്ങളെ പിടിച്ചു ജയിലിൽ ഇടുന്ന കാര്യം പറയുന്നത് . ഇവനെ ഒക്കെ എങ്ങനെ സാക്ഷരകേരളം കൈകാര്യം ചെയ്യും എന്നത് കൂടി ആലോചിക്കണം.'

     എലീന പടിക്കൽ

    കേരളത്തിൽ ദിവസേന നിരവധി സ്ത്രീകളാണ് പല സൈബർ ആക്രമണങ്ങൾക്ക് ഇരകളാക്കപ്പെടുന്നത്,ഇതിൽ ഏറിയ പങ്കും സിനിമസീരിയൽ താരങ്ങളാണ്.
    ഇതെഴുതുന്നത് വളരെ സന്തോഷത്തോടെ ആണ്. പരാതി നൽകിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരളാ പോലീസ്.
    എനിക്ക് നേരെയുണ്ടായ സൈബർ അറ്റാക്കിന് എതിരെ പരാതി ലഭിച്ചയുടൻ നിയമ നടപടി എടുക്കുകയും വളരെ പെട്ടെന്ന് കുറ്റക്കാരെ കണ്ടെത്തുകയും ചെയ്ത കേരള പോലീസിനോടും
    പ്രത്യേകിച്ച് ബിജു സാറിനോടും (Cyber Cell SP) , വട്ടിയൂർക്കാവ് സിഐ , പിന്നെ കൂടെ നിന്ന് പിൻന്തുണച്ച അരുൺ ചേട്ടനും (Media) നന്ദി അറിയിക്കുകയാണ്.????
    നാളെയും ഇത്തരം തെറ്റുകരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ നമ്മൾ സധൈര്യം മുന്നോട്ട് വരണം,
    മാറി നിന്ന് പ്രോത്സാഹനം ഒരുക്കി നൽകരുത്. അതല്ലേ ഹീറോയിസം????'.-എലീല സോഷ്യൽ മിഡിയയിൽ കുറിച്ചു

    ജോയ് മാത്യുവിന്റെ കുറിപ്പ്

    ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍. ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കൊടുക്കുന്ന മരുന്നുകള്‍, രോഗം കലശലാവുമ്പോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും എന്ന് കരുതാം . അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും. അതേസമയം. സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?നിയമം കണ്ണുപൂട്ടിയിരിക്കുമ്പോള്‍ ജനം നിയമം നടപ്പാക്കും. ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്. അഭിവാദ്യങ്ങള്‍-ജോയ് മാത്യൂ കുറിച്ചു.

     വിഝു വിത്സന്റ്

    ഭാഗ്യലക്ഷ്മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കൽ.. അത് ഗംഭീരമായി.
    നിങ്ങൾക്ക് നിയമവാഴ്ചയിൽ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങൾ നിയമം കയ്യിലെടുത്തു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവരോട് ..
    ഭാഗ്യം ചേച്ചി നേരിട്ട ആരോപണം പോലെ ഒരു വിഷയവുമായി പോലീസിനെ സമീപിച്ചിട്ടുള്ളവർക്ക് കാര്യങ്ങൾ കൃത്യമായി മനസിലാവും.ഒന്നാമത് ഇത്തരം കേസുകൾ എടുക്കാൻ പോലീസിന് പലപ്പോഴും താല്പര്യമില്ല.. സൈബർ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാൽ പോലീസ് ആദ്യം പറയുക എന്താന്നറിയോ? നിങ്ങള് അവരുടെ പേര്, IPഅഡ്രസ്, മറ്റ് വിവരങ്ങൾ കണ്ടെത്തി വരികയെന്ന്.അതായത് ബുള്ളിയിംഗ് നടത്തിയവരുടെ ജാതകം കൊണ്ടുചെന്നാൽ ഒരു കൈ നോക്കാമെന്നു്... ഏറ്റവുമടുത്ത് സായി ശ്വേത ടീച്ചറുടെ കാര്യത്തിൽ പോലും ഇതാവർത്തിച്ചു. പരാതിപ്പെട്ട ടീച്ചറിനോട് പോലീസ് ആവർത്തിച്ച് ചോദിച്ച ഒരു കാര്യം, നിങ്ങൾ ഒത്തുതീർപ്പിന് തയ്യാറാണോ എന്നാണ്. മറ്റ് പലരും കൊടുത്ത പരാതികളിൽ ഫോളോ അപ് നടത്താൻ പോലീസിൻ്റെ സൈബർ ഡിപ്പാർട്ട്മെൻ്റിൽ നിരന്തരം കയറിയിറങ്ങിയ അനുഭവം എനിക്കുണ്ട്. IPഅഡ്രസ് കിട്ടാതെ ഞങ്ങളെങ്ങനെ അന്വേഷിക്കുമെന്ന് ചോദിച്ച് കൈ മലർത്തിയ ഉദ്യോഗസ്ഥനെ 'നല്ല മലയാളത്തിൽ രണ്ട് ആട്ട് ആട്ടി 'പരാതി തിരികെ വാങ്ങി പോകേണ്ടി വന്നു ഒരിക്കൽ.
    അതു കൊണ്ട് മാന്യജനങ്ങൾ ക്ഷമിക്കണം.. ഏത് ഭർത്സനവും അങ്ങേയറ്റം വരെ ക്ഷമിച്ച്, സഹിച്ച്, മിണ്ടാതെ ഒരു ഭാഗത്തിരിക്കാൻ തല്ക്കാലം ചില പെണ്ണുങ്ങളെങ്കിലും ഉദ്ദേശിക്കുന്നില്ല.. നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ 'അടികൾ ' ഉണ്ടാവുന്നത്. പുരുഷാധികാരത്തിൻ്റേയും | "അലസ നിയമവാഴ്ച ' യുടേയും നേർക്കുണ്ടാവുന്ന ഇത്തരം അടികളെ ഷോക്ക് ട്രീറ്റ്മെൻ്റായി കണ്ട് തിരിച്ചറിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ കൂടുതൽ പെണ്ണുങ്ങൾക്ക് തെരുവിലിറങ്ങേണ്ടി വരും. രാജാവ് നഗ്നനാണെന്നും ജീർണ്ണിച്ച അധികാരത്തേക്കാൾ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാൻ ധൈര്യപ്പെട്ട ഈ മൂന്ന് സ്ത്രീകൾക്കും അഭിവാദ്യങ്ങൾ.

    Read more about: bhagyalakshmi biggboss diya sana
    English summary
    ,Bigg boss fameAlina Padikkal, Sayanora Philip Celebrates are Support Bhagyalakshmi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X