'റോബിനെ പറ്റിച്ച് ഉണ്ടാക്കിയതല്ലേ?, ഇതാണോ ആഢംബര വീട്?'; ദിൽഷയുടെ വീടിനെ പരിഹസിച്ച് കമന്റുകൾ!
ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലെ നാലാമത്തെ സീസണിലെ വിജയിയായിരുന്നു ദിൽഷ പ്രസന്നൻ. ശേഷം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായി ദിൽഷയുണ്ട്. ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ലേഡി ബിഗ് ബോസാണ് ദിൽഷ പ്രസന്നൻ.
ഹൗസിലേക്ക് ദിൽഷ ആദ്യമായി എത്തിയപ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല ദിൽഷ വിജയിയാകുമെന്ന്. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ദിൽഷ ഫുൾ ഫോമിലാവുകയും ഏറ്റവും ജനപ്രീതിയുള്ള മത്സരാർഥിയായി മാറുകയും ചെയ്തിരുന്നു.
ദിൽഷ വിജയിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് ദിൽഷ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. പിന്നീട് ചില സീരിയലുകളിലും ദിൽഷ അഭിനയിച്ചു.
ഇപ്പോഴിത ദിൽഷയുടേയും കുടുംബത്തിന്റേയും വളരെ നാളുകളായുള്ള ഒരു ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. സ്വന്തമായി ഒരു പുതിയ വീട് ദിൽഷയും സഹോദരിമാരും ചേർന്ന് അച്ഛനും അമ്മയ്ക്കുമായി വാങ്ങി പാല് കാച്ചൽ ചടങ്ങ് നടത്തിയിരിക്കുകയാണ്.

അതിന്റെ വീഡിയോയും ഫോട്ടോകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് തന്നെയാണ് ദിൽഷയുടെ പുതിയ വീടുള്ളത്. തന്റേയും ചേച്ചിമാരുടേയും വളരെ നാളുകളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് പുതിയ വീടെന്ന് ദിൽഷ തന്നെ വീഡിയോയിൽ പറയുന്നുണ്ട്.
ഒരു വീട് വാങ്ങി അതിൽ മാറ്റങ്ങൾ വരുത്തി പുതുക്കി പണിയുകയാണ് ചെയ്തത്. പാല് കാച്ചൽ ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വലിയ ആഘോഷമാക്കുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ലളിതമായി ചടങ്ങുകൾ നടത്തിയതെന്നും ദിൽഷ പറഞ്ഞു. ദിൽഷയുടെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
അക്കൂട്ടത്തിൽ ചിലർ ദിൽഷയേയും കുടുംബത്തേയും ബിഗ് ബോസിൽ നടന്ന പഴയ സംഭവങ്ങളുടെ പേരിൽ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. റോബിനെ പറ്റിച്ചുണ്ടാക്കിയ വീടല്ലേ എന്നാണ് ഒരാൾ കമന്റിലൂടെ ചോദിച്ചത്.

ഇതാണോ ആഢംബര വീട് ചിരിപ്പിച്ച് കൊല്ലുമല്ലോ, ചതിച്ചും ജനങ്ങളെ പറ്റിച്ചും ഉണ്ടാക്കിയെടുത്തതൊന്നും നിലനിൽക്കില്ല എന്നെല്ലാമാണ് ദിൽഷയെ വിമർശിച്ച് വരുന്ന കമന്റുകൾ. റോബിനുമായുള്ള സൗഹൃദം അവസാനിപ്പിച്ച ശേഷമാണ് ദിൽഷയ്ക്ക് വിമർശനങ്ങൾ പെരുകിയത്.
'സ്വന്തമായി ഒരു വീടുണ്ടാക്കിയതിന്റെ അഭിമാനവും സന്തോഷവും ദിൽഷയുടെ മുഖത്ത് കാണാനുണ്ട്, ദിൽഷയെ മോശം പറയുന്നവരൊക്കെ റോബിൻ ഫാൻസ് ആണെന്ന് പറയരുത്. എനിക്ക് റോബിനെ വലിയ ഇഷ്ടമാണ്. രണ്ടാളും അവരവരുടെ ജീവിതത്തിലേക്ക് മുന്നോട്ട് പോകുന്നു. ദിൽഷയുടെ വീട് കണ്ടപ്പോൾ സന്തോഷം തോന്നി.'

'ഒരു വീട് അതെല്ലാവരുടെയും സ്വപ്നമാണ്, സ്വന്തമായി അധ്വാനിച്ച് ഒരു വീട് ഉണ്ടാക്കുന്നത് നിസാര കാര്യമല്ല. ഇക്കാലത്ത് ഇങ്ങനെ ഉള്ള പെൺകുട്ടികളെയാണ് നാടിന് വേണ്ടത്, ഈ മൂന്ന് മക്കളും ആ അച്ഛന്റേയും അമ്മയുടേയും ഭാഗ്യമാണ്.'
'എപ്പോഴും ഇങ്ങനെ ഒന്നായി ഇരിക്കുക' എന്നെല്ലാമാണ് ദിൽഷയെ പ്രശംസിച്ച് വന്ന കമന്റുകൾ. ബിഗ് ബോസിൽ വന്ന ശേഷം വളരെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ദിൽഷയും റോബിനും ബ്ലെസ്ലിയും.

ഇവർ മൂന്നുപേരും തന്നെയായിരുന്നു നാലാം സീസണിന്റെ നട്ടെല്ലും. ഇപ്പോൾ മൂന്ന് പേരും സൗഹൃദം സൂക്ഷിക്കുന്നില്ല. തങ്ങളുടേതായ രീതിയിൽ മുന്നോട്ട് പോവുകയാണ്.
അടുത്തിടെ ദിൽഷ റംസാൻ മുഹമ്മദിനൊപ്പം കളിച്ച ഒരു ഡാൻസ് വലിയ രീതിയിൽ വൈറലാവുകയും സംഗീത പ്രതിഭ എ.ആർ റഹ്മാൻ വരെ ആ വീഡിയോ സ്റ്റോറിയായി ഷെയർ ചെയ്യുകയും ചെയ്തിരുന്നു. റോബിൻ ഇപ്പോൾ നടി ആരതി പൊടിയുമായി പ്രണയത്തിലാണ്.


Click it and Unblock the Notifications