മമ്മൂക്കയും മോഹൻലാലും ഇങ്ങനെയാണ്, തന്നെ അത്ഭുതപ്പെടുത്തിയ താരങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്മി
ഡബ്ബിംഗ് ആർട്ടിസ്റ്റ്, അഭിനേത്രി, അവതാരക എന്നിങ്ങനെ വലിയ ഉയരങ്ങള്‍ കീഴടക്കിയ കലാകാരിയാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയി കരിയർ ആരംഭിച്ച ഭാഗ്യലക്ഷ്മി കഠിന പ്രയത്നത്തിലൂടെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട എവർഗ്രീൻ നായികമാർ ഇന്നും ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ജീവിക്കുന്നത്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വലിയ പേരെടുത്ത ഭാഗ്യലക്ഷ്മി തന്നെ അത്ഭുതപ്പെടുത്തിയ മറ്റു ചില താരങ്ങളുടെ ശബ്ദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. മോഹൻലാലിന്റെ ശബ്ദത്തിലെ പവറിനെ കുറിച്ചും മമ്മൂക്കയിൽ അതിശയം തോന്നിയ കാര്യത്തെ കുറിച്ചും ഭാഗ്യലക്ഷ്മി പറയുന്നു.മോഹന്‍ലാല്‍ ഒരു ഡയലോഗ് സാധാരണ രീതിയില്‍ പറയുന്നതായിരിക്കും. പക്ഷേ അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ ഒരു പവര്‍ ഉണ്ട്. മമ്മുക്കയുടെ കാര്യത്തില്‍ എന്നെ അതിശയിപ്പിച്ചിട്ടുള്ളത് പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതിലാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ..
മോഹന്‍ലാല്‍ ഒരു ഡയലോഗ് സാധാരണ രീതിയില്‍ പറയുന്നതായിരിക്കും. പക്ഷേ അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ ഒരു പവര്‍ ഉണ്ട്. അത് നമുക്ക് ഒന്നിച്ചിരുന്നു ഡബ്ബ് ചെയ്യുമ്പോള്‍ മനസിലാകും. മമ്മുക്കയുടെ കാര്യത്തില്‍ എന്നെ അതിശയിപ്പിച്ചിട്ടുള്ളത് പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതിലാണ്
ഓരോ പ്രദേശത്തെയും സംസാര ശൈലി എന്ത് മനോഹരമായിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എനിക്കൊക്കെ ഒരു വോയിസ് മാത്രമേയുള്ളൂ. പ്രാഞ്ചിയേട്ടനിലൊക്കെ മമ്മുക്ക പറഞ്ഞിരിക്കുന്ന തൃശൂര്‍ ഭാഷ എന്നോട് പറയാന്‍ പറഞ്ഞാല്‍ എനിക്കതിനു കഴിയില്ല. കമല്‍ഹാസന്റെ വോയിസ് മോഡുലേഷനോട് ശരിക്കും എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്, അത് പോലെ പ്രിയങ്ക ചോപ്ര, ദീപിക പാദുകോണ്‍ എന്നിവരുടെ ഡബ്ബിംഗും എന്നെ ഞെട്ടിച്ചിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ 3 മത്സരാർഥിയായിരുന്നു ഭാഗ്യലക്ഷ്മി. 49ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്. ഏറെ സന്തോഷത്തോടെയാണ് ഹൗസിൽ നിന്ന് ഭാഗ്യലക്ഷ്മി പോയത്. പ്രേക്ഷകർ പുറം ലോകത്ത് കണ്ട ഭാഗ്യലക്ഷമിയെ ആയിരുന്നില്ല ഹൗസിനുള്ളിൽ കണ്ടത്.


Click it and Unblock the Notifications