ഓരോ പ്രദേശത്തെയും സംസാര ശൈലി എന്ത് മനോഹരമായാണ് അദ്ദേഹം ചെയ്യുന്നത്, സൂപ്പര്‍താരങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്മി
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഭാഗ്യലക്ഷ്മി. ഷോയില്‍ അമ്പത് ദിവസം തികയ്ക്കുന്നതിന്‌റെ മുന്‍പാണ് ഭാഗ്യലക്ഷ്മി പുറത്തായത്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ചിരുന്നെങ്കിലും പാതിവഴിയില്‍ ഭാഗ്യലക്ഷ്മിയുടെ ബിഗ് ബോസ് യാത്ര അവസാനിക്കുകയായിരുന്നു. ചേച്ചി മികച്ചൊരു ഗെയിമറായിരുന്നു എന്നാണ് അവസാന ദിവസം എല്ലാ മല്‍സരാര്‍ത്ഥികളും ഭാഗ്യലക്ഷ്മിയോട് പറഞ്ഞത്.

ഡബ്ബിംഗ് മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കിയ ഭാഗ്യലക്ഷ്മി അഭിനേത്രി എന്ന നിലയിലും തുടക്കം കുറിച്ചിരുന്നു. അതേസമയം തന്നെ അത്ഭുതപ്പെടുത്തിയ കലാകാരന്‍മാരെ കുറിച്ച് ഒരഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി മനസുതുറന്നിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെ കുറിച്ചും നടിമാരെ കുറിച്ചുമാണ് ഭാഗ്യലക്ഷ്മി മനസുതുറന്നത്. മോഹന്‍ലാല്‍ ഒരു ഡയലോഗ് സാധാരണ രീതിയില്‍ പറയുന്നതായിരിക്കും. പക്ഷേ അദ്ദേഹത്തിന്‌റെ ശബ്ദത്തില്‍ ഒരു പവര്‍ ഉണ്ടെന്ന് നടി പറയുന്നു. അത് നമുക്ക് ഒന്നിച്ചിരുന്ന് ഡബ്ബ് ചെയ്യുമ്പോള്‍ മനസിലാകും. മമ്മൂക്കയുടെ കാര്യത്തില്‍ എന്നെ അതിശയിപ്പിച്ചിട്ടുളളത് പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതിലാണ്.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നടി മിത്ര, പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
ഓരോ പ്രദേശത്തെയും സംസാര ശൈലി എന്ത് മനോഹരമായിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എനിക്കൊക്കെ ഒരു വോയിസ് മാത്രമേയുളളൂ. പ്രാഞ്ചിയേട്ടനിലൊക്കെ മമ്മൂക്ക പറഞ്ഞിരിക്കുന്ന തൃശ്ശൂര്‍ ഭാഷ എന്നോട് പറയാന്‍ പറഞ്ഞാല്‍ എനിക്കതിന് കഴിയില്ല. കമല്‍ഹാസന്‌റെ വോയിസ് മോഡുലേഷനോട് ശരിക്കും എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. അത് പോലെ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരുടെ ഡബ്ബിംഗും എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി നായികമാര്‍ക്കും സഹനടിമാര്‍ക്കുമായി ഡബ്ബ് ചെയ്ത ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി.


Click it and Unblock the Notifications