ആ സമയത്ത് തന്നെ സഹായിച്ചത് പ്രിയദര്‍ശന്‍ ആണ്; മരക്കാരിന് വേണ്ടി കുതിരയോട്ടം പഠിച്ചതിനെ കുറിച്ച് മണിക്കുട്ടന്‍
ബിഗ് ബോസ് മൂന്നാം സീസണില്‍ ടൈറ്റില്‍ വിന്നറായി മണിക്കുട്ടനാണ് തിരഞ്ഞെടുക്കപ്പെട്ടത്. 9 കോടിയ്ക്ക് മുകളില്‍ വോട്ടുകള്‍ നേടിയാണ് ചരിത്ര വിജയം മണിക്കുട്ടന്‍ നേടി എടുത്തത്. സിനിമയിലെത്തി പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മണിക്കുട്ടന്റെ കരിയറിലെ വലിയ നേട്ടമായിരുന്നിത്. ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ സന്തോഷത്തിലാണ് താരം. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മണിക്കുട്ടന്‍ അത് പങ്കുവെക്കുകയും ചെയ്തു.
മറ്റു പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാതെ മരക്കാറിലെ മായിന്‍കുട്ടിയായി മാറാന്‍ രണ്ടു മാസത്തോളം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു. മറ്റാരിലും എത്തപ്പെടാതെ എന്നിലേക്ക് വന്നു ചേര്‍ന്ന ഭാഗ്യമാണ് മായിന്‍കുട്ടി. ലോകസിനിമയില്‍ ചരിത്രം കുറിച്ചിരിക്കുന്ന മരക്കാാറിന്റെ ഭാഗമാകാന്‍ സാധിച്ച സന്തോഷം പ്രിയപ്പെട്ട പ്രേക്ഷകരോട് ഞാന്‍ പങ്കു വയ്ക്കുന്നു എന്നുമാണ് മണിക്കുട്ടന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നത്.

വളരെ കുറച്ച് സ്‌ക്രീന്‍ സ്‌പേസ് മാത്രമേ ഉള്ളു എങ്കിലും മരക്കാരിന്റെ ഭാഗമായത് എങ്ങനെയാണ് പറയുകയാണ് മണിക്കുട്ടനിപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രിയദര്‍ശന്റെ സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതിന്റെ സന്തോഷം നടന്‍ പങ്കുവെച്ചത്. ഒപ്പം പ്രതിസന്ധി കാലത്ത് സിനിമ തന്ന് സഹായിച്ച സംവിധായകന്‍ ആരാണെന്ന കാര്യം കൂടി മണിക്കുട്ടന്‍ വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം...

മരക്കാരിന്റെ ആദ്യ ദിവസം തന്നെ ഞാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ആ ദിവസം എനിക്ക് മറക്കാന്‍ സാധിക്കില്ലെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. വൈകുന്നേരമായിരുന്നു എന്റെ സീന്‍ എടുക്കുന്നത്. ടിന്നാലി എന്ന കതാപാത്രത്തെ കുതിരപ്പുറത്ത് പുറകേട്ട് തിരിച്ചിരുത്തി ഓടിച്ച് പോകുന്ന രംഗമാണ് ആദ്യം ചെയ്യുന്നത്. എനിക്ക് അതുവരെ കുതിരയെ ഓടിക്കാന്‍ അറിയില്ലായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ കുതിരയോട്ടം പഠിച്ചു. അന്നെടുത്ത സീനില്‍ ഞാന്‍ ചിന്നാലിയെ കുതിരപ്പുറത്ത് ഇരുത്തി കുതിരയെ നടത്തിച്ച് കൊണ്ട് പോവുകയാണ്.

അതുവരെയുള്ളത് ഒറ്റ ദിവസം കൊണ്ടാണ് പഠിച്ചത്. കുതിരയും നന്നായി ഇണങ്ങിയിരുന്നു. അഭിനയ വിദ്യാര്‍ഥികളോട് മഹാനടന്മാര്‍ സഹകരിക്കുന്നത് പോലെ കുതിരയും എനിക്ക് വേണ്ടി സഹകരിച്ചു. അന്നത്തെ ഷൂട്ടിങ്ങിന് ശേഷം തിരുവനന്തപുരത്ത് എത്തിയതിന് ശേഷം കുതിരയോട്ടം പഠിക്കാന്‍ പോയി. മരക്കാരിന് വേണ്ടി മാത്രമാണ് അത് പഠിക്കുന്നതും. ഷൂട്ടിങ്ങ് നടന്ന് കൊണ്ടിരിക്കുമ്പോഴാണ് മാമാങ്കത്തിലേക്ക് വിളിക്കുന്നത്. മരക്കാരിന് വേണ്ടി കുതിരയോട്ടം പഠിച്ചത് എനിക്ക് മാമാങ്കത്തില്‍ ഗുണം ചെയ്തു. ആ സിനിമയിലും അതിവേഗത്തില്‍ കുതിരയെ ഓടിച്ച് വരുന്നൊരു സീന്‍ തനിക്ക് ഉണ്ടായിരുന്നതായിട്ടും മണിക്കുട്ടന്‍ പറയുന്നു.
Recommended Video

സിനിമയിലേക്ക് എന്നെ കൊണ്ട് വന്നത് വിനയന്‍ സാറാണ്. പ്രതിസന്ധി ഘട്ടത്തില്‍ സിനിമ തന്ന് സഹായിച്ചത് പ്രിയന്‍ സാറുമാണ്. ഒന്നര വര്‍ഷത്തോളം സിനിമ ഇല്ലാതെ ഇരുന്ന സമയം തനിക്കുണ്ടെന്ന് മണിക്കുട്ടന്‍ വെളിപ്പെടുത്തുന്നു. സിനിമാ മേഖല എനിക്ക് പറ്റിയതല്ലെന്നും എന്റെ തീരുമാനം തെറ്റി പോയോ എന്നൊക്കെ ആ സമയത്ത് തോന്നിയിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് സിസിഎല്‍ വഴി പ്രിയന്‍ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹം അതിന് ശേഷം ചെയ്ത സിനിമകളില്‍ എനിക്ക് അവസരം തന്നിരുന്നു. പ്രിയന്‍ സാറിന്റെ സിനിമകളുടെ ഭാഗമായപ്പോള്‍ അഭിനയം കൂടുതല്‍ പഠിക്കാന്‍ സാധിച്ചു. സിനിമയോടുള്ള നമ്മുടെ സമീപനം മാറ്റേണ്ടതാണെന്ന് പ്രിയന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴാണ് തോന്നിയതെന്നും താരം പറയുന്നു.


Click it and Unblock the Notifications











