For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവനെന്ത് ചൊറിയനാണ്, എങ്ങനെയും പുറത്താക്കണം; ബിഗ് ബോസിലെ ഏറ്റവും പ്രിയപ്പെട്ട താരത്തെ കുറിച്ച് റിയാസ് സലീം

  |

  മലയാളം ബിഗ് ബോസിന്റെ നാലാം സീസണില്‍ ശക്തനായി നിന്ന താരമാണ് റിയാസ് സലീം. ഷോ തുടങ്ങി നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് താരം ഷോ യിലേക്ക് എത്തുന്നത്. തുടക്കത്തില്‍ വെറുപ്പ് സമ്പാദിച്ചെങ്കിലും അവസാനഘട്ടത്തില്‍ വിജയസാധ്യതയുള്ള താരമായി റിയാസ് മാറി.

  ബിഗ് ബോസിന് ശേഷം റിയാസ് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് വളരെ കുറവാണ്. എന്നാല്‍ നടിയും അവതാരകയുമായ ശില്‍പ ബാലയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബിഗ് ബോസ് അനുഭവങ്ങളും തനിക്കേറ്റം പ്രിയപ്പെട്ടവരെ കുറിച്ചും റിയാസ് മനസ് തുറന്നിരിക്കുകയാണ്.

  എന്നെ ഇഷ്ടപ്പെടുന്ന ആളുകളെല്ലാം പറയുന്നത് ഒരുപോലെയാണ്. ബിഗ് ബോസിലേക്ക് കയറിയപ്പോള്‍ ഇവനെ എങ്ങനെ എങ്കിലും ഒന്ന് പുറത്താക്കണം, ഇവനെന്ത് ചൊറിയനാണ്, എന്നൊക്കെയാണ് എല്ലാവരും പറഞ്ഞത്. ഭൂരിഭാഗം ആളുകളും എന്നെ വെറുത്തു. അതെന്താണെന്ന് എനിക്ക് അറിയില്ലെന്നും റിയാസ് പറഞ്ഞു. ങേ നിനക്ക് അതെന്താണെന്ന് അറിയില്ലേ, കേരളത്തില്‍ ജനിച്ച് വളര്‍ന്ന നിനക്കെന്തായാലും അത് അറിയാമെന്ന് ശില്‍പ പറഞ്ഞപ്പോള്‍ റിയാസത് സമ്മതിച്ചു.

  Also Read: 7-ാം മാസത്തിൽ നിറവയറുമായി മരത്തിൽ നിന്ന് വീണു; വിവാഹം കഴിഞ്ഞിട്ടും കുട്ടിത്തം മാറിയില്ലെന്ന് പൊന്നമ്മ ബാബു

  ചെറുപ്പം മുതലേ വീട്ടില്‍ നിന്നും എല്ലാ കാര്യത്തിനും എതിര്‍പ്പാണ് കിട്ടിയിട്ടുള്ളതെന്ന് റിയാസ് പറയുന്നു. കിടിലനൊരു അമ്മയാണ് റിയാസിനുള്ളതെന്ന് ശില്‍പ പറയുമ്പോള്‍ അമ്മയ്ക്ക് എന്നെ കുറിച്ചോര്‍ക്കുമ്പോള്‍ വലിയ അഭിമാനമാണെന്ന് താരം പറഞ്ഞു. ബിഗ് ബോസിലേക്ക് പോയി തുടക്കത്തില്‍ മറ്റുള്ളവര്‍ക്ക് എന്നോട് തോന്നിയ വല്ലായ്മ അറിഞ്ഞപ്പോള്‍ ഉമ്മയ്ക്ക് വിഷമമായി. ഭയങ്കരമായി ഡൗണായി പോയി. ഇതിനിടയിലാണ് ഉമ്മ ഒരു അഭിമുഖം കൊടുത്തത്. പുറത്തിറങ്ങി ആ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ഞാന്‍ ഷോക്കായി പോയി.

  Also Read: മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന ആശങ്ക അച്ഛന് ഉണ്ടായിട്ടുണ്ടാവാം; ജീവിതത്തിലെ തീരുമാനങ്ങളെ കുറിച്ച് മഞ്ജു വാര്യർ

  ഒരുപാട് ആളുകള്‍ ഇന്റര്‍വ്യൂ ചോദിച്ച് വരും. ആര്‍ക്കും അത് കൊടുക്കരുതെന്ന് പോവുന്നതിന് മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ കൊടുക്കേണ്ടി വന്നു. അതാണ് അന്നേരത്തെ സാഹചര്യം. പുള്ളിക്കാരി അത് ചെയ്തതില്‍ എനിക്കും സന്തോഷമേയുള്ളു. കുറേ ആളുകള്‍ക്ക് എന്നെ മനസിലായത് അതുകൊണ്ടുമാവാം.

  Also Read: ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് അറിയാം, എന്റെ വല്യേട്ടനാണ്'; അമൃതക്കും ​ഗോപിക്കുമൊപ്പം അഭിരാമി!

  ബിഗ് ബോസിലേക്ക് പോവുന്നവര്‍ക്ക് എന്ത് ഉപദേശമാണ് റിയാസ് നല്‍കുക...

  പ്രേക്ഷകരെ പറ്റിക്കാന്‍ നോക്കരുത്. മലയാളികള്‍ ഏത് രീതിയിലാണ് ചിന്തിക്കുന്നതെന്ന് നമുക്കറിയാം. ഇത് മാത്രം ചെയ്താലേ നമ്മള്‍ സെലിബ്രേറ്റ് ചെയ്യപ്പെടുകയുള്ളു എന്ന് അറിയാം. പിന്നെ യാതൊരു സെന്‍സുമില്ലാതെ കാര്യങ്ങളെ സമീപിക്കുന്ന ആളുകളുമുണ്ട്. അവര്‍ക്കെപ്പോഴും ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കാനുള്ളു. നമ്മള്‍ എങ്ങനെയാണോ അതുപോലെ നില്‍ക്കുക. ഞാന്‍ അതിന് എതിരായിട്ട് പോയതല്ല. ഞാന്‍ അങ്ങനെയാണ്.

  രണ്ടാമത്തെ സീസണില്‍ വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നത് ഡോ. രജിത കുമാറിനാണ്. പുള്ളി വളരെ ടോക്‌സിക്കായിട്ടുള്ള വ്യക്തിയാണ്. കേരളത്തില്‍ അങ്ങനെയുള്ളവര്‍ക്കാണ് മാസ് ആരാധകരെ ലഭിക്കുന്നത്. ഇപ്പോഴും അത് തന്നെ സംഭവിച്ചു. ആഘോഷിക്കാന്‍ മാത്രം അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ബിഗ് ബോസില്‍ വന്ന് പോയിട്ടുള്ളതില്‍ എനിക്കേറ്റവും പ്രിയപ്പെട്ടയാള്‍ രഞ്ജിനി ഹരിദാസ് ആണെന്ന് റിയാസ് പറയുന്നു.

  English summary
  Bigg Boss Malayalam 4: Riyas Salim Opens Up About His Favourite Participant From The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X