For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ നിങ്ങൾ ഇത് ചെയ്താൽ മതി'യെന്ന് ദിൽഷ, താരത്തെ പ്രശംസിച്ച് ആരാധകർ!

  |

  ബി​ഗ് ബോസിൽ വന്നതോടെ ജീവിതം തന്നെ മാറിയ മത്സരാർഥികളിൽ ഒരാളാണ് ദിൽഷ പ്രസന്നൻ. ബി​ഗ് ബോസ് നാലാം സീസണിലാണ് ദിൽഷ മത്സരാർഥിയായി പങ്കെടുത്തത്. ആ സീസണിലെ വിജയിയും ദിൽഷ തന്നെയായിരുന്നു.

  മാത്രമല്ല ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് ടൈറ്റിൽ വിന്നറെന്ന പട്ടവും ദിൽഷയ്ക്ക് തന്നെയാണ് ലഭിച്ചത്. വിവിധ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമെന്ന ടാ​ഗ് ലൈനുമായിട്ടാണ് ദിൽഷ ബി​ഗ് ബോസിൽ വന്നത്.

  Also Read: 'ദിലീപിന്റെ നിർബന്ധമായിരുന്നു ഞാൻ ആ വേഷം ചെയ്യണമെന്നത്, നേട്ടങ്ങൾ ഭാര്യ വന്നശേഷം ഉണ്ടായത്'; ഹരിശ്രീ അശോകൻ

  തുടക്കത്തിൽ വലിയ ആക്ടീവൊന്നും ആയിരുന്നില്ല ദിൽഷ. അതിനാൽ തന്നെ ദിൽഷ വളരെ പെട്ടന്ന് പുറത്താകുമെന്നാണ് ഷോയുടെ പ്രേക്ഷകർ കരുതിയത്. പക്ഷെ കുറച്ച് ദിവസം സൈലന്റായി മത്സരിച്ച് സഹ​മത്സരാർഥികളെ മനസിലാക്കിയ ശേഷം ദിൽഷ ലക്ഷ്യത്തിന് വേണ്ടി പ്രയത്നിക്കാൻ തുടങ്ങി.

  ബി​ഗ് ബോസ് നൽകിയ എല്ലാ ​ഗെയിമുകളും മനോഹരമായി മത്സരിച്ച് ജയിക്കുകയും സെമി ഫൈനൽ സമയത്ത് പ്രതീക്ഷയ്ക്ക് അപ്പുറമായി ​ഗെയിം കളിക്കുകയും ചെയ്തു ദിൽഷ.

  മാത്രമല്ല ബി​ഗ് ബോസ് ഹൗസിലുണ്ടായ ചില പ്രശ്നങ്ങളുടേയും അതിനുശേഷം റോബിനുമായി ഉണ്ടായ പ്രശ്നങ്ങളുടേയും പേരിൽ‌ ദിൽഷ വലിയ രീതിയിൽ സൈബർ ബുള്ളിയിങിന് വിധേയയായി.

  ഒരുപക്ഷെ ഇതുവരെയുള്ള മലയാളം സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ അതിൽ പങ്കെടുത്ത മത്സരാർഥികൾ നേരിട്ട സൈബർ ബുള്ളിയിങിന്റെ ഇരട്ടിയുടെ ഇരട്ടി സൈബർ അറ്റാക്കാണ് ദിൽഷയ്ക്ക് നേരെ ഉണ്ടായത്. ഇപ്പോഴും ദിൽഷയ്ക്ക് നേരെ സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്.

  ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ദിൽഷ ഡാൻസ്, പരിപാടികൾ, മോഡലിങ് എന്നിവയെല്ലാമായി തിരക്കിലാണ്.

  അടുത്തിടെ തമിഴ് സിനിമ വെന്ത് തനിന്തത് കാടിലെ മല്ലിപ്പൂവെന്ന ​ഗാനത്തിന് ദിൽഷയും മുൻ ബി​ഗ് ബോസ് മത്സരാർഥി റംസാനും ചേർന്ന് നൃത്തം ചെയ്തത് വലിയ രീതിയൽ വൈറലാവുകയും ആ ​ഗാനത്തിന്റെ സം​ഗീത സംവിധായകനായ സാക്ഷാൽ എ.ആർ റഹ്മാൻ ഇരുവരുടേയും നൃത്തം തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതിന് ശേഷവും റംസാനും ദിൽഷയും ഒരുമിച്ച് ന‍ൃത്തം ചെയ്ത് വീഡിയോയുമായി എത്തിയിരുന്നു.

  Also Read: ഇന്നവൻ ദുശ്ശീലങ്ങൾ തുടങ്ങി, അവനൊരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണെനിക്ക്; ട്രാൻസ് യുവതി ബി​ഗ് ബോസിൽ

  സോൾട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി ഇരുവരും എത്തിയപ്പോൾ അതും ആളുകൾ ഏറ്റെടുത്തിരുന്നു. ഏതൊക്കെ മേഖലയിലൂടെ കടന്നുപോയാലും നൃത്തം ഇരുവരുടെയും ജീവശ്വാസമായി ഇപ്പോഴും കൂടെ ഉണ്ടെന്നതിന് തെളിവായിരുന്നു ഏറ്റവും പുതിയ റീൽ.

  നിരവധി പേരാണ് താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഇപ്പോഴിത വളരെയേറെ പ്രചോദനമേകുന്ന സോഷ്യൽമീഡിയ പോസ്റ്റ് ദിൽഷ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ‌

  'നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ... ആളുകളുമായോ വസ്തുക്കളുമായോ അല്ല ഒരു ലക്ഷ്യവുമായി നിങ്ങളെ ബന്ധിപ്പിക്കുക' എന്നാണ് തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം ദിൽഷ കുറിച്ചത്.

  ആത്മവിശ്വാസം നിറഞ്ഞ ദിൽഷയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റുമായി എത്തിയത്. ഓരോ ദിവസം ചെല്ലുന്തോറും ദിൽഷയുടെ സൗന്ദര്യം വർധിച്ച് വരുന്നുവെന്നാണ് ആരാധകരിൽ ഏറെയും കമന്റ് ചെയ്തിരിക്കുന്നത്.

  മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായത്.

  ചില ടെലിവിഷൻ സീരിയലുകളിലും ദിൽഷ അഭിനയിച്ചിരുന്നു. ദിൽഷ നാലാം സീസണിൽ ടൈറ്റിൽ വിന്നറായപ്പോൾ‌ ബ്ലെസ്ലിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam 4 Winner Dilsha Shared Her New Photos With Cryptic Post-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X