twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആരാണെന്നാണ് അറിയേണ്ടത്; സ്ത്രീയാണോ ചോദിക്കുന്നവരുണ്ടെന്ന് കൊറിയന്‍ മല്ലു

    |

    മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ ആരംഭിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള പ്രെഡിക്ഷന്‍ ലിസ്റ്റും വന്ന് കഴിഞ്ഞു. ഔദ്യോഗികമല്ലെങ്കിലും ബിഗ് ബോസില്‍ വരാന്‍ സാധ്യതയുള്ള ചിലരുടെ പേര് വിവരങ്ങള്‍ പറയപ്പെടുന്നുണ്ട്.

    അതിലൊരാളാണ് ഡോ. സനോജ് റെജിനോള്‍ഡ്. ടിക് ടോകില്‍ കൊറിയന്‍ മല്ലു എന്ന പേരില്‍ അറിയപ്പെടുന്ന സനോജ് ശരിക്കുമൊരു സയന്റിസ്റ്റാണ്. കൊറിയയില്‍ ജോലി ചെയ്യുന്ന താരം ബിഗ് ബോസിലേക്കും വരാന്‍ സാധ്യതയുള്ളതായിട്ടാണ് പറഞ്ഞ് കേള്‍ക്കുന്നത്. അതേ സമയം സമൂഹത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വരുന്ന അധിഷേപങ്ങളെ പറ്റി ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ കൂടി വൈറലാവുകയാണിപ്പോള്‍.

    Also Read:  ദിലീപിനൊപ്പം സൗദിയിൽ, ചിത്രവുമായി അമൃത സുരേഷ്; ഇത്തവണ കമന്റ് ബോക്സ് ഓഫ് ചെയ്ത് താരം!Also Read: ദിലീപിനൊപ്പം സൗദിയിൽ, ചിത്രവുമായി അമൃത സുരേഷ്; ഇത്തവണ കമന്റ് ബോക്സ് ഓഫ് ചെയ്ത് താരം!

     ടിക് ടോകിലൂടെ വീഡിയോസ് പങ്കുവെച്ചതിന് പിന്നാലെയാണ് സനോജ് ശ്രദ്ധേയനാവുന്നത്

    ടിക് ടോകിലൂടെ വീഡിയോസ് പങ്കുവെച്ചതിന് പിന്നാലെയാണ് സനോജ് ശ്രദ്ധേയനാവുന്നത്. എന്നാല്‍ നിങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറാണോ, ബൈസെക്ഷ്വല്‍ ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ദിവസവും കേള്‍ക്കേണ്ടി വരുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

     ആ ഒരു ട്രാന്‍സ്ഫര്‍മേഷന്‍ ഞാന്‍ മന:പ്പൂര്‍വ്വം ചെയ്തതാണ്

    'സൗത്ത് കൊറിയയില്‍ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് ഞാന്‍. 2013 മുതല്‍ അവിടെയാണ്. കേരളത്തില്‍ നിന്നും പോവുന്ന സമയത്തുള്ള ഞാനും ഇപ്പോഴത്തെ ഞാനും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ട്. എന്റെ ചിന്താഗതികളിലും ആ വ്യത്യാസം പ്രകടമാണ്.

    ആ ട്രാന്‍സ്ഫര്‍മേഷന്‍ ഞാന്‍ മന:പ്പൂര്‍വ്വം ചെയ്തതാണ്. ഇത്രയും ട്രാന്‍സ്ഫര്‍മേഷന്‍ ഇല്ലാത്ത സമയത്ത് എനിക്ക് വന്ന ദുരനുഭവങ്ങള്‍, സൈബര്‍ ബുള്ളിയിംഗ്, പല രീതിയിലുള്ള ബോഡി ഷെയ്മിംഗ്. അത് കാരണമാണ് ഞാന്‍ ഇങ്ങനെയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്താമെന്ന തീരുമാനം എടുത്തതെന്ന്', സനോജ് പറയുന്നു.

    നീ പെണ്ണാണോന്ന് ചോദിക്കുന്നവരുണ്ട്

    'ടിക് ടോകിന് ശേഷം ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. പക്ഷേ മൊത്തതിലുള്ള മാറ്റത്തിന് സമയം എടുക്കും. നിങ്ങളൊരു ട്രാന്‍സ്ജന്‍ഡറാണോന്നാണ് ചിലര്‍ ചോദിക്കുന്നത്. ആ വാക്ക് ഉപയോഗിക്കുന്നത് തന്നെ വളരെ മോശമായ രീതിയിലാണ്. പിന്നെ നീ പെണ്ണാണോന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ ചോദിക്കുന്നതിന്റെ അര്‍ഥം എനിക്ക് മനസിലാവുന്നില്ല. നിന്നെ കണ്ടാല്‍ പെണ്‍കുട്ടിയെ പോലെയുണ്ട്. നീ സര്‍ജറി ചെയ്യണം എന്നൊക്കെ എന്നെ കാണുമ്പോള്‍ പറയുന്നവരുണ്ട്'.

    ഞങ്ങളില്‍ ആരാണ് ഭര്‍ത്താവെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം

    'മലയാളികളുടെ ചിന്തയില്‍ സ്ത്രീയുടെയും പുരുഷന്റെയും രൂപത്തെ കുറിച്ച് ചില ചിന്തകളുണ്ട്. അതില്‍ നിന്നും വിഭിന്നമായി ആരെയെങ്കിലും കണ്ടാല്‍ അവരെ മനഃപൂര്‍വ്വം അവഹേളിക്കണമെന്നതാണ് ചിലരുടെ ചിന്ത. പലരും വീഡിയോസ് കണ്ടാണ് എന്നെ ജഡ്ജ് ചെയ്യുന്നത്. സ്ത്രീരൂപത്തില്‍ വന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറയും. എല്ലാവരും മനുഷ്യരാണ്. എന്നാല്‍ ഞാനും ഭാര്യയും മോനുമുള്ള ഫോട്ടോ ഇട്ടപ്പോള്‍ ഇതിലാരാണ് ഹസ്ബന്‍ഡ് ആരാണ് വൈഫ് എന്ന് ചോദിച്ചവരുണ്ട്.

    ഞങ്ങളില്‍ ആരാണ് ഭര്‍ത്താവെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം, എന്നിട്ടാണ് ഇത്തരം ചോദ്യങ്ങള്‍. ഞങ്ങള്‍ മനുഷ്യരാണെന്ന മറുപടിയാണ് അന്ന് ഞാന്‍ കൊടുത്തതെന്ന്', ഡോക്ടര്‍ പറയുന്നു.

    ഭാര്യയ്ക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അങ്ങനെയാണ് അവര്‍ നാട്ടിലേക്ക് വന്നത്

    വിവാഹമോചന വാര്‍ത്തകളെ പറ്റിയും സനോജ് സംസാരിച്ചിരുന്നു. 'ഭാര്യയും കുഞ്ഞും കൂടെ ഉണ്ടായിരുന്നെങ്കിലും 2021 ല്‍ അവര്‍ക്ക് നാട്ടിലേക്ക് വരേണ്ടി വന്നു. അന്ന് മുതല്‍ ഞങ്ങള്‍ ഡിവോഴ്സായെന്ന തരത്തിലുള്ള പറച്ചില്‍ തുടങ്ങി. ഭാര്യയ്ക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അങ്ങനെയാണ് അവര്‍ നാട്ടിലേക്ക് വന്നത്.

    പത്ത് പേരോടാണെങ്കില്‍ പറഞ്ഞോണ്ടിരിക്കാം. ആയിരം പേരോടായി പറയാനാവില്ലല്ലോ. ഡിവോഴ്സ്ഡാണെന്ന് സമ്മതിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ, ഇത് ഞങ്ങളുടെ സ്വകാര്യമായ കാര്യമല്ലേന്ന്', സനോജ് ചോദിക്കുന്നു.

    Read more about: bigg boss
    English summary
    Bigg Boss Malayalam 5 Rumoured Contestant Korean Mallu About His Identity Goes Viral. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X