ജാസ്മിന്റെ ലക്ഷ്യം രാജാക്കന്മാരെ മുളയിലേ നുള്ളുക എന്നതായിരുന്നു! എല്ലാ തന്ത്രവും പൊളിഞ്ഞതിനെ പറ്റി പ്രേക്ഷകര്‍
ജാസ്മിനും ഗബ്രിയും ചേര്‍ന്ന് ബിഗ് ബോസിനകത്ത് ലവ് ട്രാക്ക് ഉണ്ടാക്കിയത് വലിയ വിമര്‍ശനമാവുകയാണ്. ശരിക്കും ജാസ്മിന്‍ വിവാഹിതയാവാനുള്ള ഒരുക്കത്തിലായിരുന്നു. പുറത്ത് മറ്റൊരാളുമായി റിലേഷനിലായിരിക്കുമ്പോഴാണ് ഗബ്രിയുമായി വീടിനകത്ത് ലവ് ട്രാക്ക് പിടിക്കുന്നത്. എന്നാല്‍ ഇങ്ങനൊരു കോംബോ ആദ്യ ദിവസങ്ങളില്‍ തന്നെ ഇരുവരും തുടങ്ങിയിരുന്നു.
വിജയിക്കാന്‍ ഏറെ സാധ്യതയുള്ള ജാസ്മിന്‍ ഗബ്രിയുമായി ചാങ്ങാത്തത്തിലായത് കൃത്യമായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നാണ് ചിലര്‍ പറയുന്നത്. മാത്രമല്ല ഈ സീസണില്‍ രാജാവ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചവരൊക്കെ ആദ്യം പുറത്തായതും വീട്ടില്‍ നിന്നും ഫോണ്‍ വന്നതുമൊക്കെ ജാസ്മിനെ പിന്നോട്ട് വലിച്ചതിന് കാരണങ്ങളായെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

എന്ത് കൊണ്ടാണ് ബിഗ് ബോസിനകത്ത് ജാസ്മിന്‍ കോമ്പോ ഉണ്ടാക്കിയത്? തുടക്കം മുതല്‍ തന്നെ താനാണ് രാജാവ് എന്ന് സ്ഥാപിക്കാന്‍ ഒന്നിലധികം ആളുകള്‍ ശ്രമിച്ച സീസണ്‍ ആണിത്. രതീഷ്, സിജോ, റോക്കി, ജിന്റോ അങ്ങിനെ പോകുന്നു ഈ ലിസ്റ്റ്... വന്നപ്പോ മുതല്‍ ഉള്ള ജാസ്മിന്റെ ലക്ഷ്യം രാജാവ് ആകാന്‍ ആഗ്രഹിക്കുന്ന ആളുകളെ മുളയിലേ നുള്ളുക എന്നതായിരുന്നു.
അതിന് നന്നായി സംസാരിക്കാന്‍ അറിയാവുന്ന സമാന ചിന്താഗതി ഉള്ള ഗബ്രിയെ കൂടി ജാസ്മിന്‍ കൂട്ടുപിടിച്ചു. എന്നാല്‍ പ്ലാന്‍ പാളിയത് 2 ഇടങ്ങളില്‍ ആണ്. ഒന്ന് വാപ്പയുടെ വിളി, രണ്ട് 3 രാജാക്കന്മാരുടെ പുറത്താകല്‍. ഇത് രണ്ടും ഏതാണ്ട് അടുത്തടുത്ത ദിവസങ്ങളില്‍ ആണ് നടന്നതും.
ഇതോടുകൂടി ഷോയിലെ അവശേഷിക്കുന്ന focal points തങ്ങള്‍ ആണെന്ന സത്യം രണ്ട് പേരും തിരിച്ചറിഞ്ഞു. പുറത്തെ കാര്യം തിരിച്ചറിഞ്ഞ ജാസ്മിന് പയ്യെ ഒറ്റയ്ക്ക് കളിക്കണം എന്നുണ്ട്. എന്നാല്‍ ബാക്കി ആളുകള്‍ പുറത്തായി താന്‍ വലിയ സംഭവം ആണെന്ന 'പ പ മ' മൂഡില്‍ ഇരിക്കുന്ന ഗബ്രിക്ക് ജാസ്മിനെ പിരിയാന്‍ മടി കാരണം ഒറ്റയ്ക്ക് നിന്നാല്‍ കിട്ടിയ ഇമ്പാക്ട് പോകുമോ എന്ന പേടി. ഇതൊക്കെ ആണ് ഈ വിഷയത്തില്‍ ലോജിക്കലി സംഭവിച്ചിട്ടുള്ളതെന്നാണ് ഒരാള്‍ ചൂണ്ടി കാണിക്കുന്നത്.

എന്നാല്‍ ഈ ലവ് ട്രാക്ക് രണ്ടുപേരും കൂടെ നേരത്തെ പ്ലാന്‍ ചെയ്തു വന്നതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതാണല്ലോ ഷോ തുടങ്ങി മൂന്നാം ദിവസം മുതല്‍ ട്രാക്ക് ഓണ്‍ ആയത്. മര്യാദക്ക് എല്ലാവരുടെയും പേര് പഠിച്ച് വരാന്‍ തന്നെ ഒരാഴ്ച എടുക്കും. അപ്പോള്‍ ആണ് മൂന്ന് ദിവസം മുതല്‍ ഇവിടെ രണ്ടു പേര് ചക്കരയും ഈച്ചയും ആയത്. ഇപ്പൊ രണ്ടും വിചാരിച്ചു വെച്ചിരിക്കുന്നത് ഈ ലവ് ട്രാക്ക് പുറത്തു വലിയ ഹിറ്റ് ആണെന്നാണ്..
ശരിക്കും ജാസ്മിന്റെ വിജയിക്കാനുള്ള അവസരങ്ങളെല്ലാം ഇല്ലാതാക്കുന്നത് ഗബ്രിയുമായിട്ടുള്ള കൂട്ടുകെട്ടാണ്. മാത്രമല്ല പുറത്ത് ജാസമിന്റെ വീട്ടുകാരും വിവാഹം കഴിക്കാനൊരുങ്ങി ഇരുന്ന വ്യക്തിയുമെല്ലാം ശക്തമായ എതിര്‍പ്പുമായി വന്ന് കഴിഞ്ഞു. ബിഗ് ബോസ് കഴിഞ്ഞ് തിരികെ വന്നതിന് ശേഷം ഇക്കാര്യങ്ങളിലൊരു വ്യക്തത വരുത്തുമെന്നാണ് പ്രതിശ്രുത വരന്‍ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications