'കാലുപിടിച്ച് ബിഗ് ബോസിൽ കയറിയിട്ട് വലിയ രാജാക്കന്മാരായി നടക്കുന്നവരെ അറിയാം'; ആര്യ പരിഹസിച്ചത് റോബിനേയോ?
ഞങ്ങൾ ഡെയ്ലി അതിനകത്ത് ഗെയിംസ് കളിക്കുമായിരുന്നു. ഞങ്ങൾ എന്റർടെയ്ൻ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടില്ല. നിങ്ങൾക്ക് എന്റർടെയ്മെന്റ് തരുന്നത് മാത്രമെ പുറത്ത് വന്നിട്ടുള്ളു
നോർത്ത് ഇന്ത്യയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ബിഗ് ബോസ് ഇപ്പോൾ മലയാളം, തെലുങ്ക്, കന്നട, തമിഴ് തുടങ്ങി വിവിധ സൗത്ത് ഇന്ത്യൻ ഭാഷകളിൽ സക്സസ് ഫുള്ളായി നടക്കുന്നുണ്ട്. അക്കൂട്ടത്തിൽ മലയാളത്തിൽ നടക്കുന്ന ബിഗ് ബോസിന് ടിആർപി വരെ മറ്റുള്ള ഭാഷകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ബിഗ് ബോസ് സീസൺ അഞ്ച് ആരംഭിക്കാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ ഇനി അവശേഷിക്കുന്നുള്ളു. ആരൊക്കെയായിരിക്കും മത്സരാർഥികൾ... സെലിബ്രിറ്റികൾ ഉണ്ടാകുമോ എന്നതെല്ലാം അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. അതേസമയം ഇപ്പോഴിത ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരിച്ച ആര്യ ചില വെളിപ്പെടുത്തലുകൾ ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുകയാണ്.

ബിഗ് ബോസിലേക്ക് ആളുകളുടെ കാല് പിടിച്ച് കയറിയിട്ട് ഇപ്പോൾ രാജാക്കന്മാരായി നടക്കുന്നവരെ തനിക്ക് അറിയാമെന്നും അത്തരക്കാരുടെ ചാറ്റ് വരെ താൻ കണ്ടിട്ടുണ്ടെന്നുമാണ് ആര്യ പറയുന്നത്. 'ബിഗ് ബോസിൽ പോയി തിരികെ വന്നവരിൽ കൂടുതലും ആളുകൾ പറയുന്ന ഒരു കാര്യമാണ് നിങ്ങൾ കാണാത്ത പല കാര്യങ്ങളും അതിനുള്ളിൽ സംഭവിക്കുന്നുണ്ട് എന്നത്.'
'പക്ഷെ അത് പുറത്ത് വന്ന് എക്സ്പ്ലെയ്ൻ ചെയ്ത് പറഞ്ഞാലും ആളുകൾ അത് കേൾക്കാറില്ല. അതുകൊണ്ട് തന്നെ ഹൗസിന് പുറത്തുള്ളവരെ പറഞ്ഞ് മനസിലാക്കിപ്പിക്കാൻ ആരും മെനക്കെടാറില്ല. പ്രേക്ഷകർ കാണാത്തതും കേൾക്കാത്തതുമായ കുറെ കാര്യങ്ങൾ അതിനകത്തുണ്ട്.'
'കുറെ നല്ല കാര്യങ്ങളുമുണ്ട്. ചിലപ്പോൾ നിങ്ങൾ പുറത്ത് ഭയങ്കര ശത്രുക്കളെന്ന് വിചാരിക്കുന്ന രണ്ട് പേർ ഒരുമിചച് സ്പെൻഡ് ചെയ്ത വളരെ നല്ല മൊമന്റ്സുണ്ടാകും. പലതും ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ സീസണിൽ അതിഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഒളിച്ച് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ല, ഞങ്ങൾ കളർ തൊട്ട് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ല, ഞങ്ങൾ ട്രഷർ ഹണ്ട് നടത്തുന്നത് നിങ്ങൾ കണ്ടിട്ടില്ല.'
'ഞങ്ങൾ ഡെയ്ലി അതിനകത്ത് ഗെയിംസ് കളിക്കുമായിരുന്നു. ഞങ്ങൾ എന്റർടെയ്ൻ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടില്ല. നിങ്ങൾക്ക് എന്റർടെയ്മെന്റ് തരുന്നത് മാത്രമെ പുറത്ത് വന്നിട്ടുള്ളു. സുജോയുടെ കാല് പിടിച്ച് വലിച്ചതിനെ ചൊല്ലി ആളുകൾ ഇപ്പോഴും കമന്റിൽ പരിഹസിക്കാറുണ്ട്.'

'നിനക്ക് നാണമില്ലേ സുജോയുടെ കാലിൽ പിടിച്ച് വലിക്കാനും കൊച്ചിന്റെ പേര് പറഞ്ഞ് കരയാനുമെന്നും പലരും ഇപ്പോഴും കമന്റ് ചെയ്യാറുണ്ട്. അത് ഞാൻ കാണാറുമുണ്ട്. പക്ഷെ എന്റെ മുഖത്ത് നോക്കി ഒരു മനുഷ്യനും ഇന്നേവരെ ബിഗ് ബോസിന്റെ ഒരു കാര്യവും ചോദിച്ചിട്ടില്ല. എല്ലാം സോഷ്യൽമീഡിയയിൽ കമന്റ്സായാണ് വരാറുള്ളത്.'
'എന്റെ ഫ്രണ്ട്സിനോട് എനിക്ക് സ്നേഹമുള്ളതുകൊണ്ടാണ് ബിഗ് ബോസിൽ പോകല്ലേയെന്ന് പറയുന്നത്. അറിഞ്ഞ് കൊണ്ട് കുഴിയിൽ ചാടിക്കരുതല്ലോ. എനിക്ക് ഇങ്ങോട്ടാണ് ബിഗ് ബോസിൽ പോകാനുള്ള വിളി വന്നത്.'
'ചിലർ ബിഗ് ബോസിൽ കയറിപറ്റാൻ വേണ്ടി ഓരോരുത്തരുടെ പുറകെ നടന്ന് കാലുപിടിച്ച് ഹൗസിൽ കയറി പറ്റിയ ആളുകളെ എനിക്ക് അറിയാം. കാലുപിടിച്ച് ബിഗ് ബോസിൽ കയറിപ്പറ്റി പിന്നീട് വലിയ രാജാക്കന്മാരായി നടക്കുന്നവരെ അറിയാം. ഇപ്പോഴും അവരെ ആളുകൾ സെലിബ്രേറ്റ് ചെയ്ത് കൊണ്ടുനടക്കുന്നുണ്ട്. ഒരു വർഷമൊക്കെ ഇതിനായി സ്ട്രഗിൾ ചെയ്തവരുണ്ട്.'
'ആ ആളുകൾ ഏഷ്യനെറ്റിലെ ആളുകളുടെ പുറകേയും ബിഗ് ബോസിലെ മുൻ മത്സരാർഥികളുടെ പുറകേയും നടന്നതിന്റെ ചാറ്റും കാര്യങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ബിഗ് ബോസിലേക്ക് എൻട്രി കിട്ടുന്നത് ഈസി പ്രോസസ് അല്ല' ആര്യ പറഞ്ഞു. ആര്യയുടെ വാക്കുകൾ വൈറലായതോടെ നടി പരിഹസിച്ചത് റോബിനെയാണ് എന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. ഇതോടെ ആര്യയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications