'എന്റെ അത്ര പോലും മെച്വേർ അല്ല, ചെറിയ കുട്ടികളെപ്പോലെയാണ്, മടിയിൽ ഇരിക്കാൻ പറയും'; റോബിനെ കുറിച്ച് ആരതി!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി അമ്പത് ദിവസം പിന്നിട്ട് മുന്നോട്ട് പോകുമ്പോൾ രണ്ട് പേർ ചലഞ്ചേഴ്സായി ഹൗസിലേക്ക് എത്തിയിട്ടുണ്ട്. മുൻ സീസണുകളിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച റോബിനും രജിത്ത് കുമാറുമാണ് ഹൗസിൽ ഇപ്പോഴുള്ള പതിമൂന്ന് മത്സരാർഥികളുടെ സേഫ് ​ഗെയിം പൊളിക്കാനായി എത്തിയിരിക്കുന്നത്. ബിബി ഹോട്ടൽ എന്ന ടാസ്ക്കാണ് ഇപ്പോൾ ഹൗസിൽ നടക്കുന്നത്.

മത്സരാർഥികളുടെ ഈ​ഗോ പൊളിക്കുക, ഒറ്റയ്ക്ക് കളിക്കാൻ പ്രേരിപ്പിക്കുക എന്നതെല്ലാമാണ് റോബിനേയും രജിത്തിനേയും ഹൗസിലേക്ക് കയറ്റി വിട്ടതിലൂടെ ബി​ഗ് ബോസ് ടീം ഉദ്ദേശിക്കുന്നത്. ​ഹൗസിൽ തീയാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന റോബിൻ അൽപം ഒതുങ്ങി നന്മമരം രീതിയിലാണ് ചലഞ്ചറായി ഹൗസിൽ മുന്നോട്ട് പോകുന്നതെങ്കിലും രജിത്ത് കുമാർ ഹൗസിലെ മറ്റ് പതിമൂന്ന് പേർക്കും വെല്ലുവിളിയാകുന്ന തരത്തിലാണ് ടാസ്ക്ക് കൈകാര്യം ചെയ്യുന്നത്.

Arati Podi Robin Radhakrishnan

സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ജനപിന്തുണ റോബിനായിരുന്നു. പക്ഷെ എഴുപതാം ദിവസം സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താവുകയായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം ഹൗസിലേക്ക് തിരികെ എത്തിയ റോബിന് ആശംസകൾ നേർന്ന് ഭാവി വധു ആരതി പൊടിയും കുറപ്പ് പങ്കുവെച്ചിരുന്നു.

അഭിമുഖത്തില്‍ നിന്നും റോബിനുമായി തുടങ്ങിയ ആരതിയുടെ സൗഹൃദമാണ് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹ നിശ്ചയത്തിലേക്കും എത്തിയത്. ഓള്‍ ദി ബെസ്റ്റ് ഡിയര്‍. നിങ്ങളുടെ പരാജയത്തില്‍ പൊട്ടിച്ചിരിക്കുന്നവരെ അവഗണിക്കുക. വിജയത്തിലേക്ക് കുതിക്കുക.

നിങ്ങളുടെ ചെറിയ പരാജയം അവരെ അത്ര സന്തോഷിപ്പിക്കുന്നുവെങ്കില്‍ നിങ്ങളുടെ വിജയം അവരെ എത്ര വിഷമിപ്പിക്കുമെന്ന് ചിന്തിക്കുക. നിങ്ങളുടെ വിജയത്തിന്‍ മേലുള്ള അവരുടെ വേദന നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരിക്കും എന്നാണ് ആരതി കുറിച്ചത്.

റോബിൻ ബി​ഗ് ബോസ് സീസൺ ഫൈവിൽ തകർക്കുമ്പോൾ മാസങ്ങൾക്ക് മുമ്പൊരു അഭിമുഖത്തിൽ റോബിനെ കുറിച്ച് ആരതി പൊടി പറ‍ഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. റോബിൻ ചില സമയത്ത് ചെറിയ കുട്ടികളെപ്പോലെയാണ് പെരുമാറാറുള്ളതെന്നാണ് ആരതി പൊടി റോബിനൊപ്പം കൗമുദി മൂവീസിന്റെ അഭിമുഖത്തിൽ സംസാരിച്ച് പറഞ്ഞത്.

Arati Podi Robin Radhakrishnan

'ചേട്ടൻ ടോക്സിക്കാണെന്ന് തോന്നിയിട്ടില്ല. ചെറിയ കുട്ടികളെപ്പോലെയാണെന്നാണ് തോന്നിയത്. എന്റെ അത്ര പോലും മെച്വേർ അല്ല ചില സമയത്ത്. വലിയ ഫ്രണ്ട്സ് സർക്കിൾ ഇല്ല ചേട്ടന്. എന്റെ ഫ്രണ്ട്സാണ് ചേട്ടന്റെയും ഫ്രണ്ട്സ്. ചേട്ടന് നല്ല ഹെൽപ്പിങ് മെന്റാലിറ്റിയാണ്.'

'സൈലന്റായി അത് ചെയ്യാറുണ്ട്. എന്നെ ട്രീറ്റ് ചെയ്യുന്നത് പോലെ തന്നെയാണ് എന്റെ ഫ്രണ്ട്സിനേയും ഫാമിലിയേയും ട്രീറ്റ് ചെയ്യുന്നത്. ഞാൻ വൈലന്റായിട്ടുള്ള ആളാണെന്ന് ചേട്ടന് അറിയില്ല. എന്റെ കംഫർട്ട് സോണിൽ എത്തി കഴിഞ്ഞാൽ ഞാൻ കുറച്ച് വൈലന്റാണ്. അതുകണ്ട് ചേട്ടൻ ഞെട്ടാറാണ് പതിവ്' ആരതി പൊടി റോബിനെ കുറിച്ച് പറഞ്ഞു.

'റോബിൻ ആരതി പൊടിയോട് ദേഷ്യപ്പെടാറുണ്ടോയെന്ന് ചോദിച്ചപ്പോൾ‌ റോബിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ നന്നായി ദേഷ്യപ്പെട്ടിട്ടുണ്ട്. ഞാൻ ദേഷ്യപ്പെടുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന വ്യക്തിയാണ്. ബി​ഗ് ബോസിൽ നിന്നും പുറത്തായി എയർപോട്ടിൽ‌ വന്നപ്പോൾ എന്നെ കാണാൻ വന്ന ആളുകളുടെ വീഡിയോ കണ്ട് ഇപ്പോഴും ഞാൻ കരയും. ആരെങ്കിലും വന്ന് സ്നേഹത്തോടെ പെരുമാറിയാലും കരയും.'

'എന്നെ ഒരു ഭീകരനാക്കി വെച്ചിരിക്കുകയാണ് എല്ലാവരും. ആരതിയുടെ കുട്ടികളി എഞ്ചോയ് ചെയ്യാറുണ്ട്. അതെനിക്ക് ഇഷ്ട‍മാണ്. ഈ അടുത്ത് എന്നോട് ഒരു ആ​ഗ്രഹം പറഞ്ഞത് അവളുടെ മടിയിൽ ഞാൻ ഒന്ന് ഇരിക്കണം എന്നാണ്. അത് കേട്ട് ഞാൻ തന്നെ ഞെട്ടി. അവസാനം ഞാൻ ഇരുന്നു. പൊടിയുടെ കാല് ഒടിയുമോ എന്നായിരുന്നു എന്റെ പേടി' റോബിൻ പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X