'ഇതാണ് മക്കളേ ടൈമിങ്...'; ദിൽഷ ഇനി നായിക, ആദ്യ ചിത്രം പ്രഖ്യാപിച്ച് ബി​ഗ് ബോസ് വിന്നർ, ആശംസകൾ നേർന്ന് ആരാധകർ!

ദിൽഷ തന്നെയാണ് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചത്. വളരെ അപ്രതീക്ഷിതമായിരുന്നുവെന്നത് കൊണ്ട് തന്നെ ആരാധകരും ദിൽഷയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് അമ്പരന്നു

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ളതും കാഴ്ചക്കാരുള്ളതുമായ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. മറ്റ് പല ഭാഷകളിലും ബി​ഗ് ബോസ് സക്സസ് ഫുള്ളായ ശേഷമാണ് മലയാളത്തിൽ ബി​ഗ് ബോസ് ആരംഭിച്ചത്. ഇതുവരെ നാല് സീസണുകളാണ് നടന്നത്.

അതിൽ രണ്ടാമത്തെ സീസണിന് മാത്രമാണ് ​വിജയി ഇല്ലാത്തത്. കൊറോണയും മറ്റും മൂലം ഷോ പാതിവഴിയിൽ വെച്ച് അവസാനിപ്പിച്ചതുകൊണ്ടാണ് ബി​ഗ് ബോസ് സീസൺ 2വിന് വിജയികളില്ലാതെ പോയത്. ഇതുവരെ മലയാളത്തിൽ വന്നിട്ടുള്ള സീസണുകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഏറ്റെടുത്ത സീസണായിരുന്നു ബി​ഗ് ബോസ് സീസൺ ഫോർ.

Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam dilsha, dilsha prasannan movie,  dilsha prasannan news, dilsha prasannan, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം ദിൽഷ, ദിൽഷ പ്രസന്നൻ സിനിമ, ദിൽഷ പ്രസന്നൻ വാർത്ത, ദിൽഷ പ്രസന്നൻ

സീസൺ ഫൈവ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയും ബി​ഗ് ബോസ് സീസൺ ഫോറാണ് ആരാധകർക്കിടയിൽ‌ സജീവമായുള്ളത്. ആ​ദ്യത്തെ ലേഡി ബി​ഗ് ബോസ് ടൈറ്റിൽ വിന്നറുണ്ടായതും ബി​ഗ് ബോസ് സീസൺ ഫോറിലാണ്.

ഡാൻസറും സീരിയൽ താരവുമെല്ലാമായ ദിൽഷ പ്രസന്നനാണ് ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ച് ആദ്യ ലേഡി ബി​ഗ് ബോസ് ടൈറ്റിൽ കിരീടം ചൂടിയത്. ബി​ഗ് ബോസിൽ വരും മുമ്പ് റിയാലിറ്റി ഷോ താരമായിട്ടാണ് പ്രേക്ഷകർക്ക് ദിൽഷയെ കൂടുതൽ പരിചയം. ഇപ്പോൾ അതെല്ലാം മാറി ബി​ഗ് ബോസ് വിജയി എന്നാണ് ദിൽ‌ഷ അറിയപ്പെടുന്നത്.

മികച്ചൊരു നർത്തകി കൂടിയായ ദിൽഷയുടെ വളരെ നാളത്തെ സ്വപ്നമാണ് സിനിമാ ജീവിതം. ഇപ്പോഴിത ദിൽഷ മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കാൻ പോവുകയാണ്. നായികയായിട്ടാണ് ദിൽഷ മലയാള സിനിമയിലേക്ക് അരങ്ങേറാൻ പോകുന്നത്.

ദിൽഷ തന്നെയാണ് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചത്. വളരെ അപ്രതീക്ഷിതമായിരുന്നുവെന്നത് കൊണ്ട് തന്നെ ആരാധകരും ദിൽഷയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് അമ്പരന്നു. ദിൽഷ പ്രസന്നൻ നായിക ആകുന്ന സിനിമയ്ക്ക് ഓ സിൻഡ്രെല്ല എന്നാണ് പേര്.

അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർ​ഗീസും കഥാപാത്രമായി എത്തുന്നു. അനൂപ് മേനോനും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. 'ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിൻഡ്രെല്ല പ്രഖ്യാപിക്കുന്നു.'

'എല്ലാറ്റിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിന് നന്ദി. എന്നെ നയിക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്. എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം എന്നാണ് ദില്‍ഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.

Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam dilsha, dilsha prasannan movie,  dilsha prasannan news, dilsha prasannan, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം ദിൽഷ, ദിൽഷ പ്രസന്നൻ സിനിമ, ദിൽഷ പ്രസന്നൻ വാർത്ത, ദിൽഷ പ്രസന്നൻ

ദിൽഷയാണ് പോസ്റ്ററിൽ നിറഞ്ഞ് നിൽക്കുന്നതും. താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുകളുമായി എത്തി. 'നിൻ്റെ ഏറ്റവും വലിയ ആഗ്രഹം അത് സഫലം ആകുന്നു. ഈ ഒരു നിമിഷത്തിനായി ഞങ്ങൾ കാത്തിരിപ്പ് ആയിരുന്നു. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആകുന്നില്ല ഈ സന്തോഷ നിമിഷത്തെ.'

'നിന്നെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു, ഇതാണ് മക്കളേ ടൈമിങ്, പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കും, ഡീഗ്രേഡ് ചെയ്ത് തളർത്താൻ നോക്കുന്നവരുടെ മുന്നിൽ ദേ ഇങ്ങനെ ജയിച്ച് കാണിച്ചു കൊടുക്കണം. ഒരു പെൺകുട്ടിയും അനുഭവിക്കാതെ ഡീഗ്രേഡ്ങ്, ബുള്ളിയിങ് നീ അനുഭവിച്ചു. അതിൽ ഒന്നും തളരാതെ ഓരോ വിജയങ്ങൾ കീഴടക്കി നീ മുന്നേറണം' എന്നിങ്ങനെ എല്ലാമാണ് ദിൽഷയെ പുകഴ്ത്തി വരുന്ന കമന്റുകൾ.

ഡോ.റോബിന്റെ ആരാധകർ വഴിയാണ് ദിൽഷയ്ക്ക് ഇത്രയേറെ ഡീ​ഗ്രേഡിങ് വന്നത്. ഇത് പലപ്പോഴും സോഷ്യൽമീഡിയ ചർച്ച ചെയ്തിട്ടുള്ളതാണ്. ഷോയ്ക്കിടയിൽ വെച്ച് റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്.

എന്തായാലും ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് ദിൽഷ ഇപ്പോൾ. മാത്രമല്ല റോബിൻ നിരവധി കള്ളത്തരങ്ങൾ ചെയ്താണ് സ്റ്റാർഡം നിലനിർത്തി കൊണ്ടുപോകുന്നതെന്ന തരത്തിൽ നിരവധി വെളിപ്പെടുത്തലുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വരുന്നുമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X