ദിയ സനയ്ക്ക് ബിഗ് ബോസിനോട് ഇത്രയും സ്‌നേഹമുണ്ടായിരുന്നോ? വൈറലാവുന്ന ചിത്രത്തിലൊരു സര്‍പ്രൈസുണ്ട്!!
ജൂണ്‍ 24 ന് ആരംഭിച്ച ബിഗ് ബോസ് മലയാളം 75 ഓളം എപ്പിസോഡുകള്‍ എത്തിയിരിക്കുകയാണ്. വളരെ കുറഞ്ഞ ദിവസം കൂടിയേ ഇനി ബിഗ് ബോസ് ഉണ്ടാവുകയുള്ളു. രസകരമായ ടാസ്‌കുകളിലൂടെ ഓരോ മത്സരാര്‍ത്ഥികളും തങ്ങളുടെ കഴിവുകള്‍ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇനി ബിഗ് ബോസിലേക്ക് ഒരു മത്സരാര്‍ത്ഥി കൂടി വരുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ഈ ആഴ്ച ആരോ ഒരാള്‍ വരുമെന്നാണ് സൂചന.

44 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി പുറത്ത് പോയ മത്സരാര്‍ത്ഥിയായിരുന്നു ദിയ സന. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ദിയ വീണ്ടും ബിഗ് ബോസിലേക്ക് വരുന്നതായി സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോള്‍ തനിക്ക് ബിഗ് ബോസിനോടുള്ള സ്‌നേഹം എത്ര മാത്രമാണെന്ന് ദിയ തെളിയിച്ചിരിക്കുകയാണ്.
ദിയ കൈയില്‍ ബിഗ് ബോസിന്റെ ചിഹ്നം ടാറ്റു അടിച്ചിരിക്കുകയാണ്. അതിന്റെ ഫോട്ടോ ദിയ തന്നെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ബിഗ് ബോസ് ടാറ്റു എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ വന്നിരിക്കുന്നത്. ഇതിന് താഴെ നിരവധി കമന്റുകളാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. ചിലര്‍ ദിയ വീണ്ടും ബിഗ് ബോസിലേക്ക് വരണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.


Click it and Unblock the Notifications