'ബിഗ് ബോസ് ഒരു ടോക്സിക്ക് കോംപറ്റീഷന്റെ ഷോയാണ്... ടോക്സിസിറ്റിയാണ് കണ്ടന്റ്, കണ്ടന്റിനായി വെറുതെ അടിയിടുന്നു'
തട്ടീം മുട്ടീം എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും വാസവദത്തയെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ സുബ്രഹ്‍മണ്യനെ മലയാളികള്‍ക്ക് സുപരിചിതമാക്കി. പൂക്കാലം വരവായി എന്ന സീരിയലിലെ വില്ലത്തി വേഷവും മനീഷയെ സ്വീകരണ മുറിയിലെ സാന്നിദ്ധ്യമാക്കി. കലാലോകത്ത് ഗായികയായും വര്‍ഷങ്ങളായി തിളങ്ങിക്കൊണ്ടിരിക്കുന്ന മനീഷ ഒടുവിൽ മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്കും എത്തിയിരുന്നു.
ബിഗ് ബോസ് സീസൺ അഞ്ചിൽ ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് മനീഷ. അത്ര പെട്ടെന്നൊന്നും മനീഷ പുറത്താകില്ലെന്നായിരുന്നു പ്രേക്ഷകർ വിചാരിച്ചിരുന്നത്. എന്നാൽ പ്രേക്ഷകരുടെ അനുമാനങ്ങളെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു മനീഷയുടെ പുറത്താകൽ. അഞ്ചാം സീസണിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു മനീഷ.

താരം പുറത്തായതിൽ പലരും വികാരാധീനരായിരുന്നു. ബിഗ് ബോസിന് ശേഷം സീരിയൽ, പിന്നണി ഗാനാലാപനം എന്നിവയെല്ലാമായി മനീഷ തിരക്കിലാണ്. ഇപ്പോഴിതാ സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ജീവിതത്തിലെ പുതിയ വിശേഷങ്ങളും ബിഗ് ബോസ് സീസൺ ആറിനെ കുറിച്ചുള്ള അഭിപ്രായവും മനീഷ പങ്കിട്ടു.
നടിയുടെ വാക്കുകളിലേക്ക്... 'സീ കേരളയുടെ പുതിയ സീരിയലിൽ ജോയിൻ ചെയ്യാൻ പോവുകയാണ്. ഞാൻ പാട്ടുകാരിയാണോ എന്നത് പലർക്കും സംശയമാണ്. എസ്പിബി സാറിനൊപ്പം സ്റ്റേജിൽ പാടിയശേഷമാണ് പലരും ഞാൻ പാട്ടുപാടുമെന്ന് മനസിലാക്കിയത്. എസ്പിബി സാറിന്റെ പെട്ടന്നുള്ള മരണം എനിക്ക് ഇന്നും സങ്കടമാണ്. ആ ഷോയ്ക്കുശേഷം സാർ പലർ വഴിയും എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു.'
'എസ്പിബി സാർ മരിച്ചെന്ന് കേട്ട രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. പാട്ടാണ് എന്റെ രക്തത്തിൽ ഓടുന്ന ഏറ്റവും വലിയ ആവേശം. സകലകലാവല്ലഭയെന്ന് വിളിക്കുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. ബഡായി ബംഗ്ലാവിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. അതിനുശേഷമാണ് തന്മാത്രയിലെ വേഷം കിട്ടിയത്. മോളെ അഭിനയിപ്പിക്കാനായാണ് ബ്ലെസി സാറിനെ കാണാൻ പോയത്.'
'പക്ഷെ അദ്ദേഹം എന്നെ സെലക്ട് ചെയ്തു. അന്ന് ഞാൻ ഞെട്ടിപ്പോയി. മോൾ ചെറുതായിരുന്നുവെന്നതുകൊണ്ടാണ് അന്ന് അവർ കാസ്റ്റ് ചെയ്യാതിരുന്നത്. അതുപോലെ വാസവദത്ത ഞാൻ തന്നെയാണ്. അതിലെ ആക്ഷൻസും ചില തോട്ട്സുമെല്ലാം ഞാൻ തന്നെയാണ്. ആ കഥാപാത്രം കാണുമ്പോൾ കണ്ണാടി നോക്കുന്നതുപോലെ തോന്നും.'

'ബിഗ് ബോസ് ഒരു ടോക്സിക്ക് കോംപറ്റീഷന്റെ ഷോയാണ്. ടോക്സിസിറ്റിയാണ് അതിന്റെ കണ്ടന്റ്. അതിലേക്ക് ഞാൻ പോകാനുള്ള കാരണം മൂന്നരക്കോടി ജനങ്ങളിലേക്ക് വളരെ വേഗം എത്തിച്ചേരാം എന്നതാണ്. കലാകാരിക്ക് വേണ്ടത് നമ്മുടെ കഴിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ഞാൻ പാട്ടുകാരിയാണെന്ന് പലർക്കും അറിയില്ലായിരുന്നു.'
'സമൂഹത്തിന് ഒരുപാട് മെസേജുകൾ കൊടുക്കാൻ ഞങ്ങളുടെ സീസണിന് സാധിച്ചു. ഇപ്പോൾ ഷോ തുടർച്ചയായി കാണാൻ പറ്റാറില്ല. കളിയിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഇപ്പോഴത്തെ സീസണിലെ മത്സരാർത്ഥികൾ മുന്നോട്ട് പോകണമെന്ന് എനിക്ക് തോന്നി. കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി വെറുതെ അടിയുണ്ടാക്കുന്നതിനോട് താൽപര്യമില്ല.'
'സാഗർ എന്റെ മൂത്തമകനാണ്. സെറീന എല്ലാ ബന്ധങ്ങളും നിലനിർത്താൻ ശ്രമിക്കുന്നയാളാണ്. അഖിൽ ബോൾഡായിട്ടുള്ള രാഷ്ട്രീയക്കാരനാണ്. നല്ല ലോക വിവരമുണ്ട്. പറഞ്ഞ് പിടിച്ച് നിൽക്കാനും അഖിലിന് അറിയാമെന്നാണ്', മനീഷ പറഞ്ഞത്.


Click it and Unblock the Notifications