'ബി​ഗ് ബോസിൽ മത്സരിക്കാൻ ഞാൻ കയറിയത് കള്ളം പറ‍ഞ്ഞിട്ടാണ്, ജാസ്മിനും റിയാസും ജെനുവിനായിരുന്നു'; റിതു മന്ത്ര!

മോഡലിങിലൂടെ അഭിനയത്തിലേക്ക് തിരിഞ്ഞ റിതു മന്ത്ര പ്രേക്ഷക ശ്രദ്ധ നേടിയത് ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സീസണ്‍ 3 ലെ സജീവ മത്സരാര്‍ത്ഥിയായിരുന്നു റിതു. ഒരു സിനിമയില്‍ അഭിനയിച്ചിട്ട് ലഭിയ്ക്കാത്ത അത്രയും ശ്രദ്ധ തനിയ്ക്ക് ലഭിച്ചത് ബി​ഗ് ബോസിലൂടെയാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ബി​ഗ് ബോസ് സീസൺ ത്രിയിൽ ഏറ്റവും കൂടുതൽ ജനപ്രിതീ നേടിയ മത്സരാർഥികളിൽ ഒരാളും റിതു മന്ത്രയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത റിതു കണ്ണൂർ സ്വദേശിനിയാണ്. ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് റിതു ഇടപെട്ടത്. എങ്കിലും സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും വെറുതെ കള‍ഞ്ഞിട്ടും ഇല്ല.

 Rithu Mantra

ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട റിതു പിന്നെ അമ്മയുടെ തണലിലാണ് വളര്‍ന്നുവന്നത്. മലയാളം മീഡിയത്തില്‍ പഠിച്ച താരം പിന്നീട് ഉയരങ്ങള്‍ കീഴടക്കാന്‍ തീരുമാനിച്ച് ഇറങ്ങുകയായിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിലെല്ലാം റിതു മന്ത്ര പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല ഇത്രയൊക്കെ താൻ ആയിട്ടുണ്ട് എങ്കിൽ അതിന്റെ പൂർണ്ണമായ ശക്തി തന്റെ അമ്മയാണ് എന്നായിരുന്നു റിതു പലപ്പോഴായി പറഞ്ഞിട്ടുള്ളത്.

തുറമുഖമാണ് റിതു അഭിനയിച്ച് ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ സിനിമ. പ്രൊഫഷനിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന്റെ ഭാ​ഗമായി റിതു ഇപ്പോൾ അമ്മയ്ക്കൊപ്പം എറണാകുളത്താണ് താമസം.

ഇപ്പോഴിത ബി​ഗ് ബോസ് അനുഭവങ്ങളും സീസൺ ഫോറിലെ തന്റെ ഇഷ്ട മത്സരാർഥികളെ കുറിച്ചും ജാങ്കോ സ്പേസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് റിതു മന്ത്ര. ബി​ഗ് ബോസിൽ മത്സരിക്കാൻ താൻ കയറിയത് കള്ളം പറ‍ഞ്ഞിട്ടാണെന്നും റിതു മന്ത്ര വെളിപ്പെടുത്തി. 'ബി​ഗ് ബോസ് കീനായി വാച്ച് ചെയ്യാറില്ല ഞാൻ.'

'ബി​ഗ് ബോസിൽ മത്സരിക്കാൻ ഞാൻ കയറിയത് പോലും കള്ളം പറ‍ഞ്ഞിട്ടാണ്. ഇന്റർവ്യൂ സമയത്ത് അവർ എന്നോട് ചോദിച്ചിരുന്നു ബി​ഗ് ബോസ് കാണാറുണ്ടോയെന്ന് അന്ന് ഞാൻ പറഞ്ഞത് കാണാറുണ്ടെന്നായിരുന്നു. ബി​ഗ് ബോസ് അഡിക്ഷൻ എനിക്കില്ല. അടി പരിപാടികൾ എനിക്ക് പറ്റില്ല. സമാധാനമായി പോകാനാണ് എനിക്കിഷ്ടം. അതുകൊണ്ട് കൂടിയാണ് ബി​​ഗ് ബോസ് അധികം കാണാത്തത്. അടിയൊക്കെ ഒഴിച്ച് നിർത്തിയാൽ ബി​ഗ് ബോസ് ​ഗ്രേറ്റ് ഷോയാണ്.'

 Rithu Mantra

'എന്റെ അമ്മ ബി​ഗ് ബോസിന്റെ സ്ഥിരം കാഴ്ചക്കാരിയാണ്. കൊറോണ വന്ന സമയത്താണ് നമുക്ക് ഒരു പണിയുമില്ലല്ലോ. ആ സമയത്താണ് ഷോയിലേക്ക് ക്ഷണം വന്നത്. പിന്നെ ബി​ഗ് ബോസ് എന്ന് പലരും പറയുന്നതും കേട്ടു. അതൊന്ന് എക്സ്പീരിയൻസ് ചെയ്യണമെന്ന് കരുതിയാണ് ഞാൻ പോയത്. പോകും മുമ്പ് അമ്മ പറഞ്ഞിരുന്നു എപ്പിസോഡുകൾ കാണുവെന്ന്.'

'ഞാൻ പക്ഷെ കണ്ടില്ല. അതിന്റെ ബുദ്ധിമുട്ട് ഹൗസിൽ കയറിയപ്പോൾ എനിക്ക് മനസിലായി. റിതു മന്ത്ര പറഞ്ഞു. മണിക്കുട്ടന്റേയും റംസാന്റേയും പേര് ചേർത്ത് വന്ന ​ഗോസിപ്പുകൾ തന്നെ എങ്ങനെ ബാധിച്ചുവെന്നും' റിതു മന്ത്ര വെളിപ്പെടുത്തി.

'ടാസ്ക്കുകൾ കാണാൻ എനിക്കിഷ്ടമാണ്. ബി​ഗ് ബോസിൽ വന്ന ശേഷം ആളുകൾ തിരിച്ചറിയുന്നു. ആളുകൾ ഓടി വന്ന് വീട്ടിലെ അം​ഗത്തെ കാണുംപോലെ കാണുന്നു... സംസാരിക്കുന്നു. കാനഡയിൽ നിന്നും ​ഗിഫ്റ്റൊക്കെ വരാറുണ്ട്. പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ‌സ്നേഹം അറിയിച്ച് മെസേജ് അയക്കാറുണ്ട്. ഞാൻ ബി​ഗ് ബോസിന് പറ്റിയ ആളല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആളുകളുടെ സ്നേഹം കൊണ്ടാണ് ഞാൻ ഹൗസിൽ നിന്ന് പോയത്.'

'മണിക്കുട്ടൻ, റംസാൻ എന്നിവരെയൊക്കെ ചേർത്ത് ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. റംസാൻ വളരെ ഫ്രണ്ട്ലിയായിരുന്നു. അതുകൊണ്ട് തന്നെ അവൻ എനിക്ക് സഹോദരനെപ്പോലെയാണ്. കുറെ ഫാൻപേജുകൾ ഉണ്ടായിരുന്നു. പാട്ടായിരുന്നു അവിടെയുള്ള എന്റർടെയ്ൻമെന്റ്. സീസൺ‌ ത്രീയിലെ എല്ലാവരുമായി കോൺടാക്ടുണ്ട്. പക്ഷെ വലിയ സൗഹൃദമില്ലെന്ന് മാത്രം. ഞങ്ങളുടെ സീസണിലും ലൈവുണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നു.'

'സീസൺ ഫോറിൽ നല്ല നല്ല ടാസ്കുകൾ നിരവധി ഉണ്ടായിരുന്നു. സീസൺ ഫോറിൽ ഏറ്റവും ജെനുവിനായി തോന്നിയത് ജാസ്മിനേയും റിയാസിനേയുമാണ്. അവർ പറഞ്ഞതിൽ ഉറച്ച് നിന്നു. ഫേക്കായി ഹൗസിൽ നിന്നാൽ പുറത്ത് വരുമ്പോൾ സഫർ ചെയ്യേണ്ടി വരും. ആളുകളുടെ സ്നേഹം നഷ്ടപ്പെടും' റിതു മന്ത്ര വ്യക്തമാക്കി. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ നടിക്ക് ലഭിക്കുന്നുണ്ട്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X