For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരയുന്നത് ദുര്‍ബലയായത് കൊണ്ടല്ല; ഈ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പിയിലെ മുത്തായി ധരിച്ചോളാന്‍ അഭിരാമി

  |

  ഗായികയും മുന്‍ ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ് കഴിഞ്ഞ ദിവസം രൂക്ഷമായ രീതിയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തന്റെ കുടുംബത്തിന് നേരെ വരുന്ന സൈബര്‍ അക്രമണങ്ങള്‍ക്കെതിരെയാണ് അഭിരാമി പ്രതികരിച്ചത്. സഹോദരി അമൃത സുരേഷ് സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ജീവിക്കുന്നതിനെ ചുറ്റിപ്പറ്റി ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ അഭിരാമി തുറന്നടിച്ചു.

  ചേച്ചിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയാതെ പ്രതികരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് അഭിരാമി പറഞ്ഞത്. പിന്നാലെ കണ്ണീരോോട് കൂടിയുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. ആ കണ്ണ് നീരിന് പിന്നിലെ കാരണമെന്താണെന്ന് ഫോട്ടോയ്ക്ക് താഴെ നല്‍കിയ ക്യാപ്ഷനില്‍ അഭിരാമി സൂചിപ്പിച്ചിട്ടുണ്ട്.

  'ഇന്ന് എനിക്ക് വളരെ പ്രധാനപ്പെട്ടൊരു ദിവസമായിരുന്നു എന്ന് പറഞ്ഞാണ് അഭിരാമി സുരേഷ് സംസാരിച്ച് തുടങ്ങിയത്. ഞാന്‍ ദുര്‍ബലയായിരിക്കാം. എന്നാല്‍ ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം. നിങ്ങള്‍ ജയിച്ചു, ജയിക്കുക..' അഭിരാമി പറയുന്നു.

  Also Read: ഒരു പെണ്ണിനെ മൂന്ന് തവണ കെട്ടി; പ്രണയിച്ച പെണ്ണിനെ കിട്ടാന്‍ തലക്കറങ്ങി വീഴേണ്ടി വന്നെന്ന് കൊച്ചു പ്രേമന്‍

  'കരയുന്നത് ബലഹീനതയുടെ ലക്ഷണം മാത്രമല്ല. നിങ്ങള്‍ പലരില്‍ നിന്നും വ്യത്യസ്തയായി ഞാന്‍ ദയയുള്ളവളാണ്. എനിക്കൊരു ഹൃദയം ഉണ്ടെന്ന് കൂടി അതിന് അര്‍ഥമുണ്ട്. പിന്തുണച്ചവര്‍ക്ക് എല്ലാ സ്‌നേഹവും നന്ദിയും' എന്നുമാണ് അഭിരാമി ഇന്‍സ്റ്റാഗ്രാമിലെ ചിത്രത്തിന് താഴെ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നൊരു സെല്‍ഫി ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

  Also Read: ദിലീപേട്ടൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്; ഇപ്പോഴും സഹായിക്കുന്നു,ഒരുപാട് അവസരം വാങ്ങി തന്നെന്ന് കലാഭവൻ ഷാജോൺ

  അഭിരാമിയ്ക്ക് പിന്തുണ അറിയിച്ചും സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തിയും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'പെണ്ണേ, എന്റെ ആലിംഗനങ്ങളും ശക്തിയും ഉണ്ടാവട്ടെ' എന്നാണ് നടിയും അവതാരകയുമായ ശില്‍പ ബാലയുടെ കമന്റ്. അനുമോള്‍, അലക്‌സാന്‍ഡ്ര, ദിവ്യ ഗോപിനാഥ്, തുടങ്ങി നിരവധി താരങ്ങളാണ് അഭിരാമിയോടുള്ള സ്‌നേഹം പങ്കുവെച്ച് എത്തിയിരിക്കുന്നത്.

  Also Read: സ്ത്രീകളെ കയറിപ്പിടിക്കാന്‍ യാതൊരു അവകാശവുമില്ല; അനുവാദമില്ലാത്ത സ്പര്‍ശനം പോലും തെറ്റ്: ശ്വേത മേനോന്‍

  ഇത്തരം വിമര്‍ശനങ്ങളിലോ കളിയാക്കലുകളിലോ തളരാത്ത മനോഭാവത്തോടെയാണ് അഭിരാമി സുരേഷ് പ്രതികരിക്കാറുള്ളത്. ശക്തമായ നിലപാടുകള്‍ തുറന്ന് പറയാനും പ്രവര്‍ത്തിക്കാനും യാതൊരു മടിയുമില്ലെന്ന് താരം മുന്‍പും തെളിയിച്ചിട്ടുണ്ട്. അഭിരാമിയുടെ സഹോദരിയും ഗായികയുമായ അമൃതയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

  ഇതോടെയാണ് കുടുംബത്തിന് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ട് അഭിരാമി എത്തിയതും. ആദ്യം വീഡിയോയിലൂടെ തങ്ങള്‍ക്കെതിരെയുള്ള ചിലരുടെ മനോഭാവം ഗായിക തുറന്ന് കാട്ടി. അതിന് ശേഷം ചില കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടും പുറത്ത് വിട്ടിരുന്നു.

  ഗായിക എന്നതിലുപരി ബിഗ് ബോസ് താരം കൂടിയാണ് അഭിരാമി. മലയാളത്തിലെ ബിഗ് ബോസിൻ്റെ രണ്ടാം സീസണിൽ അമൃതയും അഭിരാമിയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതോടെയാണ് താരങ്ങളുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യം ചർച്ചയായത്.

  English summary
  Bigg Boss Malayalam Fame Abhirami Suresh Shares Emotional Wrods With Tears
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X