For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേച്ചിയുടെ മുൻഭർത്താവ് വേറെ വിവാഹം കഴിച്ചു; അവര്‍ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, നിങ്ങള്‍ക്കെന്താ?, അഭിരാമി

  |

  ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിട്ട് മാസങ്ങളായി. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ മുതല്‍ ഒരുമിച്ച് ചെയ്ത സംഗീത ആല്‍ബം വരെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതൊന്നും ഉള്‍കൊള്ളാന്‍ സാധിക്കാതെ വിമര്‍ശിക്കുകയാണ് ഒരു വിഭാഗം ആളുകള്‍.

  തന്റെ സഹോദരിയെയും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അധിക്ഷേപങ്ങള്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. അമൃതയുടെ ദാമ്പത്യത്തെ കുറിച്ച് ഒരാളിട്ട കമന്റിന് മറുപടിയെന്നോണമാണ് തന്റെ കുടുംബത്തിലേക്ക് നോക്കിയിരിക്കുന്നവരോട് രൂക്ഷമായ ഭാഷയില്‍ അഭിരാമി പ്രതികരിച്ചത്.

  'എന്റെയോ മറ്റുള്ളവരുടെയോ വീടിന്റെ അകത്ത് നടക്കുന്ന കാര്യവും അവരെന്ത് ചെയ്യണമെന്നുള്ള നിര്‍ദ്ദേശവും ശരിയല്ലെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് ആട്ടാം, തുപ്പാം എന്നുള്ള ചിന്ത ഉണ്ടെങ്കില്‍ ആട്ടിക്കോളൂ, പക്ഷേ ഇനി അതിനോടുള്ള പ്രതികരണം വളരെ ശകതമായിരിക്കും. വീഴ്ചകള്‍ പറ്റാത്ത നന്മ മാത്രം നിറഞ്ഞ മനസുകള്‍.

  കൂടെ പഠിക്കുന്ന ആണ്‍കുട്ടിയുമായി വഴിയരികില്‍ നിന്നാല്‍ ഒന്നെങ്കില്‍ ചാട്ടവാറിന് അടി, അല്ലെങ്കില്‍ പോലീസ് സ്‌റ്റേഷന്‍, അല്ലെങ്കില്‍ കല്യാണം. കൂട്ടുകാരുമായി സംസാരിക്കാനൊന്നും വകുപ്പില്ല. ഇതെന്തൊരു ഗതിയാണ്'.

  Also Read: കെട്ടിയോനെ കളഞ്ഞ് പണത്തിനും ഫാന്‍സിനും പിന്നാലെ പോവുന്നു; പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍

  'ഓരോ കാരണങ്ങളാല്‍ അടുക്കുകയും അകലുകയും ചെയ്യുന്ന ബന്ധങ്ങളുടെ അകത്തെ കഥയറിയാതെ ഇവന്‍ ശരി, അവന്‍ ശരി, എന്ന് പറയാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്. മറ്റൊരാളുടെ സ്വകാര്യ ജീവിതം നന്നാക്കി എടുക്കാന്‍ സോഷ്യല്‍ മീഡിയ ടൂള്‍സുമായി ഇറങ്ങി അസഭ്യം പറയാനും അതിന് ചുക്കാന്‍ പിടിക്കാനും ആര് നിങ്ങള്‍ക്ക് അധികാരം തന്നു?'.

  'അത് ഓര്‍ക്കുക, ഇത് ഓര്‍ക്കുക, എന്തൊരു കഷ്ടമാണ്, എന്തൊരു അവസ്ഥയാണ്, പ്രഹസനം, നിങ്ങളെക്കാള്‍ ഇത് നൂറുവട്ടം ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് മുതിര്‍ന്നവരുമായി തന്നെ നിലകൊള്ളാനുള്ള സ്വതന്ത്ര്യം നല്‍കു. വിവാഹമോചനത്തിന് ശേഷം എന്റെ ചേച്ചിയുടെ മുന്‍ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ച് സ്വന്തം ജീവിതം മുന്നോട്ട് നയിക്കുന്നു. അത് അവരുടെ ജീവിത സ്വതന്ത്ര്യം'.

  Also Read: ഡയറക്ടർ രാത്രി റൂമിലേക്ക് വിളിച്ചു; പിന്നീട് സംഭവിച്ചത്..!; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് സൂര്യ

  'ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അവരുടെ പേര് ഇവിടെ ഇടുന്നതെന്തിന്? പല പ്രശ്‌നങ്ങള്‍ കാരണമായിരിക്കും അവരും ഇവരുമൊക്കെ പിരയുന്നത്. അതില്‍ നന്മ പഠിപ്പിക്കാന്‍ ഇടയില്‍ കയറി വന്ന് പരിഹസിക്കാനും പരദൂഷണം പറയാനും വരുന്ന നിങ്ങളുടെ രീതികള്‍ മാറ്റുക. പിന്നെ നിരാശ കാണിച്ച് നടന്നാലെ വേദന നിങ്ങള്‍ കാണുകയുള്ളുവെങ്കില്‍ ആ വേദന കണ്ടുള്ള സിംപതി വേണ്ട'.

  Also Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

  'ഈ പേരുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടോ? എങ്ങനെ ജീവിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും വിലയിരുത്താനും നിങ്ങളാരാണ്? നാട്ടിലെ കാരണവന്മാര്‍ കഥയറിഞ്ഞശേഷം ഉപദേശിക്കുക. നമ്മളൊക്കെ ഈ കാലഘട്ടത്തില്‍ കിടന്ന് ഇങ്ങനെയൊക്കെ പറയുന്നതും ചെയ്യുന്നതും ശരിയാണെന്ന് തോന്നുന്നുണ്ടോ?'

  'സ്വതന്ത്രമാവുക, ജീവിക്കുക, ആളുകള്‍ സന്തുഷ്ടരായിക്കുന്നതില്‍ സന്തോഷിക്കൂ. ലോകത്തെയും അതിന്റെ മാറ്റങ്ങളെയും അംഗീകരിക്കാന്‍ തുറന്ന മനസ് ഉണ്ടായിരിക്കട്ടേ നിങ്ങള്‍ക്ക്. അവര്‍ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, ഒരുമിച്ച് ജീവിക്കട്ടെ, അല്ലെങ്കില്‍ എന്തും ചെയ്യട്ടെ, അവരുടെ വ്യക്തിപരമായ ജീവിതം അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം?

  അവര്‍ മുതിര്‍ന്നവരാണ്, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനും ഉദ്ദാഹരണങ്ങള്‍ നിരത്തുന്നതിനും പകരം മറ്റുള്ളവരെ ബഹുമാനിക്കാന്‍ ശ്രമിക്കുക. അവരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മാറി നില്‍ക്കുക. അതിനെയാണ് വിവേകം എന്ന് പറയുന്നതെന്നും' അഭിരാമി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

  English summary
  Bigg Boss Malayalam Fame Abhirami Suresh Shuts Up Negative Comments On Her Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X