'എന്തൊരു റൊമാൻസ്... ജോർജുകുട്ടിക്ക് അടുത്ത കുഴിയെടുക്കാൻ നേരമായി'; അഭിഷേകിനൊപ്പം റീലുമായി അൻസിബ!

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഒരുമിച്ച് മത്സരിച്ചശേഷം സുഹൃത്തുക്കളായവരാണ് നടി അൻസിബ ഹസനും സോഷ്യൽമീഡിയ താരം അഭിഷേകും. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അഭിഷേക് ഏറ്റവും കൂടുതൽ അടുത്തത് അൻസിബയോടും സീരിയൽ റിഷിയോടുമായിരുന്നു. ഫൈനൽ ഫൈവിൽ വരെ എത്തിയിരുന്നു അഭിഷേകും റിഷിയും. എന്നാൽ വോട്ട് കുറവായതിനെ തുടർന്ന് അധികകാലം ഹൗസിൽ നിൽക്കാൻ അൻസിബയ്ക്ക് കഴിഞ്ഞിരുന്നില്ല.

സീസൺ ആറിലെ മൈന്റ് ​ഗെയിമേഴ്സിൽ ഒരാൾ അൻസിബയായിരുന്നുവെന്നതിനോട് ബിബി പ്രേക്ഷകർക്കും യോ​ജിപ്പാണ്. പൊതുവെ ബിബി ഹൗസിൽ ഒരുമിച്ച് മത്സരിച്ചവരിൽ ഭൂരിഭാ​ഗവും പുറത്ത് വരുമ്പോൾ അവിടെയുള്ള സൗഹൃദങ്ങൾ തുടർന്ന് കൊണ്ടുപോകാറില്ല. ചിലർ മാത്രമാണ് ഹൗസിൽ വെച്ച് ലഭിച്ച സൗഹൃദങ്ങൾ പിന്നീടുള്ള ജീവിതത്തിലും തുടർന്നുകൊണ്ടുപോയത്.

Abhishek Sreekumar Ansiba Hassan

അക്കൂട്ടത്തിൽ രണ്ടുപേരാണ് അൻസിബയും അഭിഷേക് ശ്രീകുമാറും. നടിയും ​ഗായികയും നർത്തകിയുമെല്ലാമായ അൻസിബ ദുബായിൽ ആർജെയായി ജോലി ചെയ്യുന്നതിനിടെയാണ് ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയത്. ഷോയ്ക്കുശേഷം തിരികെ പോയിട്ടില്ല. മാത്രമല്ല അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവവുമാണ് അൻസിബ.

സിനിമാ സ്വപ്നങ്ങൾ മൂലം ബി​ഗ് ബോസിലെത്തിയ അഭിഷേകും അഭിനയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി അഭിഷേക് നടത്തിയ സന്നദ്ധപ്രവർത്തനങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ബിബിയിൽ നിന്നും ഇറങ്ങിയശേഷം അഭിഷേകും അൻസിബയും റിഷിയുമെല്ലാം ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ട്. ഇപ്പോഴിതാ അൻസിബയ്ക്കൊപ്പം റൊമാന്റിക്ക് റീലുമായി എത്തിയിരിക്കുകയാണ് അഭിഷേക് ശ്രീകുമാർ.

നോട്ട് റിയൽ ബട്ട് റീൽ എന്ന തലക്കെട്ടോടെ അഭിഷേകിനൊപ്പമുള്ള ആദ്യ റീൽ അൻസിബയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ജൂനിയർ എൻടിആർ, ജാൻവി കപൂർ സിനിമ ദേവരയിലെ ചുട്ടമല്ലേ എന്ന ​ഗാനത്തിനാണ് ഇരുവരും ചേർന്ന് റൊമാന്റിക്ക് റീൽ ഒരുക്കിയിരിക്കുന്നത്. വീഡിയോ അതിവേ​ഗത്തിൽ വൈറലായി.

ജോർജുകുട്ടിക്ക് അടുത്ത കുഴിയെടുക്കാൻ നേരമായി... എന്നാണ് ആരാധകരിൽ ഏറെപ്പേരും കുറിച്ച കമന്റ്. ഇരുവരും നല്ല ജോഡിയാണെന്നും സി​ഗ്മ മെയിൽ അഭിഷേകാണ് റൊമാന്റിക്ക് റീലിന് ചുവടുവെക്കുന്നത് എന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമെല്ലാം കമന്റുകളുണ്ട്. ബിബി ഹൗസിൽ ഇരുവരുടെയും സഹതാരങ്ങളായിരുന്ന പൂജ കൃഷ്ണയും നന്ദനയും നിഷാനയുമെല്ലാം വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തി.

Abhishek Sreekumar Ansiba Hassan

ഒന്ന് ബീച്ചിൽ പോയ ഓർമ മാത്രമെ തനിക്കുള്ളുവെന്നാണ് റീലിന് അഭിഷേക് കുറിച്ച കമന്റ്. അൻസിബയ്ക്ക് അഭിഷേക് നല്ല ജോഡിയാണെന്നും തുടർന്നും ഇത്തരത്തിലുള്ള റീലുകൾ പ്രതീക്ഷിക്കുന്നതായും ആരാധകർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതുപോലെ ക്രിസ്റ്റ്യൻ ബ്രൈഡ് ആന്റ് ​ഗ്രൂം ലുക്കിൽ റൊമാന്റിക്ക് റീൽ ചെയ്ത് അർജുനും ശ്രീതുവും ആരാധകരെ സർപ്രൈസ് ചെയ്യിച്ചിരുന്നു.

പിന്നാലെയാണ് അൻസിബയുടെയും അഭിഷേകിന്റെയും റൊമാന്റിക്ക് റീൽ എത്തിയത്. അടുത്തിടെ അഭിഷേക് പൂജ ക‍ൃഷ്ണയുടെ വീട്ടിൽ പോയതിന്റെ വിശേഷങ്ങളുമായി എത്തിയിരുന്നു. അടുത്തിടെയായി യുട്യൂബിലും സജീവമാണ് അഭിഷേക്.

More from Filmibeat

Read more about: ansiba hassan bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X