'എന്തിന് കുഞ്ഞെന്ന് പറഞ്ഞ് കരയണം, നേരിട്ട് കണ്ടാൽ കല്ലെടുത്ത് എറിയുന്ന സ്ഥിതിയാണ്'; ഫിറോസും സജ്നയും പറയുന്നു!
ബിഗ് ബോസ് സീസൺ മൂന്നിൽ വൈൽഡ് കാർഡ് എൻട്രികളായി വന്ന കപ്പിളാണ് സീരിയൽ താരങ്ങളായ ഫിറോസ് ഖാനും ഭാര്യ സജ്നയും. വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ ഷോയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ കുറച്ച് ദിവസങ്ങൾകൊണ്ട് ഷോയെ ലൈവാക്കി നിർത്താൻ ഇരുവർക്കും സാധിച്ചിരുന്നു.
മികച്ച മത്സരാര്‍ഥിയായി മുന്നേറവെയായിരുന്നു ഇവരുടെ പടിയിറക്കം. സഹമത്സരാര്‍ഥികളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളായിരുന്നു ഇവര്‍ക്ക് വിനയായി മാറിയത്.
ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമാണ്. ഇപ്പോഴിത ഒരു യുട്യൂബ് ചാനലിന് ഇരുവരും നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. 'ബിഗ് ബോസ് ഞങ്ങൾക്കൊരു വലിയ പ്ലാറ്റ്ഫോമായിരുന്നു. നൂറ്റൊന്ന് ശതമാനം റിയൽ ഷോയാണ്.'
'അവിടെ ചെല്ലുന്നത് വരെ സ്ക്രിപ്റ്റഡാണെന്നാണ് ഞങ്ങളും കരുതിയത്. പക്ഷെ അവിടെ ചെന്നപ്പോൾ സംശയം മാറി. ഒട്ടും സ്ക്രിപ്റ്റഡല്ല. എയർപോട്ടിൽ ചെന്നിറങ്ങി ലഗേജ് വെച്ച് കാറിൽ കയറുമ്പോൾ മുതൽ കണ്ണ് കെട്ടും. പിന്നെ റൂമിൽ ചെന്നാലെ കെട്ടഴിക്കൂ അവർ.'

'ലാലേട്ടൻ നിൽക്കുന്ന സ്ഥലത്തേക്കും നമ്മളെ കണ്ണുകെട്ടിയാണ് കൊണ്ടുപോകുന്നത്. നമുക്ക് വേണമെങ്കിൽ ചെയ്താൽ മതി. അവർ ഒന്നിനും നിർബന്ധിക്കില്ല. ഗെയിം വേണമെങ്കിൽ ചെയ്താൽ മതി.'
'പെരുമാറേണ്ട രീതിയൊന്നും അവർ പറയില്ല. കത്തിയെടുത്ത് കുത്തരുത്, സാധനങ്ങൾ അടിച്ച് പൊട്ടിക്കരുത്, തെറി വിളിക്കരുത് എന്നതൊക്കെ അവർ പറഞ്ഞിട്ടുണ്ട്. അതെല്ലാം പാലിക്കാമെന്ന് നമ്മളും എഴുതി കൊടുത്തിട്ടാണ് അകത്തേക്ക് പോകുന്നത്.'
'അല്ലാത്ത ഒരു കാര്യവും അണിയറപ്രവർത്തകർ നമുക്ക് പറഞ്ഞ് തരില്ല. ബിഗ് ബോസ് ഒരു മൈൻഡ് ഗെയിമാണ്. അതിലുള്ള മറ്റുള്ളവരെ മാനസീകമായി തളർത്തി വേണം നമ്മൾ മുന്നോട്ട് പോകാൻ.'

'ഞങ്ങൾ ഇപ്പോൾ അവിടെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന എല്ലാവരുമായും കമ്പനിയാണ്. ഒരാൾ ഒഴിച്ച്. അയാളുടെ പേര് പറയുന്നില്ല. ഹൗസിനുള്ളിൽ സ്നേഹത്തിൽ കഴിഞ്ഞവർ ഇപ്പോൾ പുറത്ത് അടിയും ബഹളവുമാണ്. നേരിട്ട് കണ്ടാൽ കല്ലെടുത്ത് എറിയുന്ന സ്ഥിതിയാണ്.'
'എന്നോടൊപ്പം കളിച്ചവരെല്ലാം എന്നെ തളർത്താൻ നോക്കി നടന്നില്ല. അവസാനം അവർ സജ്നയെ തളർത്താൻ നോക്കി. അപ്പോൾ ഞാൻ എന്നേയും സജ്നയേയും സംരക്ഷിക്കേണ്ട അവസ്ഥയായി. മക്കളെ മിസ് ചെയ്തിരുന്നു. ഞാൻ പല സീസണിലും കണ്ടിരുന്നു. എന്റെ കുഞ്ഞെന്ന് പറഞ്ഞ് കിടന്ന് കരയുന്ന ഒരുപാട് പേരെ.'

'ഈ കുഞ്ഞുണ്ടെന്ന് അറിഞ്ഞ് തന്നെയല്ലേ ഇവരെല്ലാം ഒപ്പിട്ട് കൊടുത്ത് ഹൗസിനുള്ളിലേക്ക് പോകുന്നത്. നല്ല പൈസയും ചോദിച്ച് വാങ്ങിയിട്ടാണ് അവരൊക്കെ ഹൗസിലേക്ക് പോയത്. പിന്നെ എന്തിനാണ് എന്റെ കുഞ്ഞെന്ന് പറഞ്ഞ് കരയുന്നത്. ഞങ്ങൾക്കും മക്കളെ ഓർത്ത് വേദനയുണ്ടായിരുന്നെങ്കിലും അവിടെ കിടന്ന് കരഞ്ഞിട്ടില്ല.'
'വിൻ ചെയ്യാനല്ലേ നമ്മൾ നോക്കേണ്ടത്. നഷ്ടങ്ങളും ദുഖങ്ങളുമില്ലാത്ത മനുഷ്യരില്ല. അതിൽ നിന്നും റിക്കവർ ചെയ്ത് വരിക എന്നതാണ് പ്രധാനം. ആര് കളിയാക്കിയാലും ഞാൻ മുഖം കറുപ്പിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞാൻ എന്റെ ജീവിതത്തിലൂടെ എല്ലാം ആളുകൾക്ക് ചെയ്ത് കാണിച്ച് കൊടുക്കാറാണ് പതിവ്. കരയുമ്പോൾ ആരെയും കാണിക്കാറില്ല.'

'എന്റെ ദുഖം ആരോടും ഷെയർ ചെയ്യാറില്ല' ഫിറോസും സജ്നയും പറയുന്നു. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ഏഷ്യാനെറ്റിൽ കൂടിയായിരുന്നു ഫിറോസിന്റെ തുടക്കം. ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്‌ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്. ഇപ്പോൾ സജ്നയും സീരിയൽ രംഗത്ത് സജീവമാണ്.


Click it and Unblock the Notifications