'അനിയത്തിയുടെ കപ്പിൾ ​ഗോൾസ് പരിപാടികൾ കാണുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്, ലോൺലിനസ് അനുഭവിക്കാറുണ്ട്'

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മോഡലും എയര്‍ ഹോസ്റ്റസും ഡിജെയുമെല്ലാമായ അലസാണ്ട്ര ജോൺസൺ. കൂരാച്ചുണ്ട് എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് വിശാലമായ ആകാശത്തേക്ക് തന്റെ ലക്ഷ്യങ്ങളുടെ പിന്നാലെ പറന്ന എയര്‍ഹോസ്റ്റസായിരുന്നു തുടകത്തിൽ അലസാണ്ട്ര. മോഡലായും തിളങ്ങുന്ന അലസാണ്ട്ര ഇന്‍സ്റ്റാഗ്രാമം എന്ന വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്. ഒരു നടിയാവണമെന്ന ആഗ്രഹമാണ് അലസാണ്ട്രയെ ബി​ഗ് ബോസിൽ എത്തിച്ചത്.

ഹൗസിൽ വന്നശേഷം അലസാണ്ട്ര ചർച്ചയായത് സഹമത്സരാർത്ഥി സുജോയുമായുള്ള ലവ് കോമ്പോയിലൂടെയായിരുന്നു. എന്നാൽ ഇരുവരുടെയും ബന്ധം അധികകാലം നീണ്ടുനിന്നില്ല. മത്സരത്തിനുശേഷം ഇരുവരും വലിയ സൗഹൃദം സൂക്ഷിക്കുന്നുമില്ല. ഇപ്പോഴും സിം​ഗിൾ ലൈഫ് നയിക്കുന്ന അലസാണ്ട്ര തന്റെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചും മുന്നോട്ടുള്ള പ്രതീക്ഷകളെ കുറിച്ചും മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സിന് നൽകിയ പുതിയ അഭിമുഖത്തിൽ പങ്കിട്ടു.

Actress Alasandra Johnson

തന്റെ എംപതിയും സിംപതിയും കാരണം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് ട്രസ്റ്റ് ഇഷ്യൂസുള്ള ആളാണ് താനെന്നും അലസാണ്ട്ര ജോൺസൺ പറയുന്നു. കോഴിക്കോട് കൂരാച്ചുണ്ട് എന്ന പ്രദേശത്താണ് ഞാൻ ജനിച്ച് വളർന്നത്. എന്റെ നാട്ടിലെ ഒരു ചേച്ചി എയർ ഹോസ്റ്റസായിരുന്നു. അങ്ങനെയാണ് ആ ആ​ഗ്രഹം വന്നത്. പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടിയിട്ടില്ല. പല എയർലൈൻസിന്റെ ഇന്റർവ്യൂവിൽ നിന്നും റിജക്ടായിട്ടുണ്ട്.

അവസാനമാണ് ജോലി കിട്ടിയത്. ഞാൻ സൊസൈറ്റിയെ കുറിച്ച് ചിന്തിക്കാറില്ല. ഫാമിലി എനിക്ക് സപ്പോർട്ടാണ്. ഞാൻ വളരെ വർക്ക്ഹോളിക്കാണ്. വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചിരുന്നു. ആദ്യമൊക്കെ എയർ ഹോസ്റ്റസിന് വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ പിടിച്ച് നിന്നു. പിന്നെ പാരന്റ്സിന് മനസിലായി അത് നുണയാണെന്നും എനിക്ക് വിവാഹത്തിന് താൽപര്യമില്ലെന്നും.

ഞാൻ റിബൽ ടൈപ്പ് മോളാണ്. എന്റെ ഇഷ്ടങ്ങൾക്ക് ഞാൻ പ്രയോ​റിറ്റി കൊടുക്കും. പിന്നെ ഞാൻ ആ​ഗ്രഹം പറയുമ്പോൾ അപ്പോൾ സമ്മതിച്ചില്ലെങ്കിലും പിന്നീട് വീട്ടുകാർ സമ്മതിക്കും. വിവാഹ കാര്യം പറഞ്ഞ് പറഞ്ഞ് അവർക്ക് മതിയായി. എന്റെ അനിയത്തി എന്റെ സ്വഭാവത്തിന്റെ നേരെ ഓപ്പസിറ്റാണ്. ഞാൻ അവളെ പംബിൽ കൊണ്ടുപോയിട്ട് അവൾക്ക് അത് ഇഷ്ടപ്പെട്ടിട്ടില്ല.

ഇപ്പോൾ അവൾ വിവാഹം കഴിച്ച് സെറ്റിൽഡായി. ആർ‌‍ദ്ര എന്നാണ് അവളുടെ പേര്. അവരുടെ കപ്പിൾ ​ഗോൾസ് പരിപാടികൾ കാണുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്. ലോൺലിനസ് എനിക്ക് നന്നായിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറയാനും ട്രിപ്പ് പോകുമ്പോൾ ഒപ്പം വരാനുമെല്ലാം ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കാറുണ്ട്.

Actress Alasandra Johnson

ഇന്റസ്ട്രിയിലുള്ളവർ കല്യാണം വേണ്ടായെന്ന് പറയുന്നത് ചുമ്മാതെയാണ്. അവരുടെ ഉള്ളിലും തേങ്ങലുണ്ട്. ഫിസിക്കൽ നീഡ്സിനേക്കാൾ കൂടുതൽ ഇമോഷണൽ നീഡ്സാണുള്ളത്. തകർന്നിരിക്കുമ്പോൾ ആരെങ്കിലും വന്നൊന്ന് ഹ​ഗ് ചെയ്തിരുന്നുവെങ്കിലെന്ന് തോന്നും. എപ്പോഴും തോന്നാറില്ല. ചില സിറ്റുവേഷൻ വരുമ്പോഴാണ് തോന്നാറുള്ളത്.

എങ്ങനത്തെയാളാണ് പാട്നറായി എനിക്ക് വേണ്ടതെന്ന് എനിക്ക് നന്നായി അറിയാം. പിന്നെ ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കണ്ടയെന്ന തോന്നൽ വന്നിട്ടുണ്ട്. ട്രസ്റ്റ് ഇഷ്യൂസ് വളർന്ന് വന്നിട്ടുണ്ട്. എംപതി, സിംപതി കാരണം എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ട്രസ്റ്റ് ഇഷ്യൂസ് എന്നാണ് അലസാണ്ട്ര പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X