എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല

ബിഗ് ബോസ് മത്സരാര്‍ത്ഥിയും അഭിനേത്രിയുമായ എലീന പടിക്കല്‍ വിവാഹിതയാവുകയാണ്. രോഹിത്തുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ് താന്നെ്‌ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ വെച്ചുള്ള തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 6 വര്‍ഷത്തിന് ശേഷം എലീനയും രോഹിത്തും ഒരുമിക്കുകയാണ്. ജനുവരി 20നാണ് ഇവരുടെ വിവാഹനിശ്ചയം. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതിനെക്കുറിച്ചും എന്‍ഗേജ്‌മെന്റ് ഒരുക്കങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരമെത്തിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുന്നത്. രോഹിത്തിന്റേയും എലീനയുടേയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അന്ന ധരിക്കാനുള്ള വസ്ത്രം കൈയ്യില്‍ കിട്ടിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം താരമെത്തിയിരുന്നു. എലീനയെക്കുറിച്ചും രോഹിത്തിനെക്കുറിച്ചും വാചാലരായെത്തിയിരിക്കുകയാണ് എലീനയുടെ മാതാപിതാക്കള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

രോഹിത്തിനെക്കുറിച്ച്

രോഹിത്തിനെക്കുറിച്ച്

രോഹിത്തിനെ ഞങ്ങൾ നേരത്തെ കണ്ടിട്ടുണ്ട്. നേരത്തെ അറിയാവുന്ന പയ്യനാണ്. അവര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ബിഗ് ബോസില്‍ വെച്ച് എലീന ഇത് പറഞ്ഞപ്പോഴാണ് ആ ബന്ധം സീരിയസ് ആണെന്ന് മനസ്സിലാക്കിയത്. വേറെ മതത്തിലുള്ളയാളായതിനാല്‍ സമ്മതിച്ചില്ലെന്നൊക്കെ വെറുതെ പറയുന്നതാണ്. നല്ലൊരാളായിരിക്കണം മരുമകന്‍ എന്നുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസം വേണം. അതുപോലെ തന്നെ കാണാനും കൊള്ളാവുന്നയാളായിരിക്കണം.

എലീനയെക്കുറിച്ച്

എലീനയെക്കുറിച്ച്

എലീനയെന്ന മകളെക്കുറിച്ചും മാതാപിതാക്കള്‍ വാചാലരായിരുന്നു. ഞങ്ങളുടെ ഭാഗ്യമാണ് അവള്‍. ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ട് പോവുന്നയാളാണ് അവള്‍. അച്ഛന്‍ കുട്ടിയാണ് പൊതുവെ, ചെറുപ്പത്തില്‍ എനിക്കും കൂടുതലിഷ്ടം അപ്പനോടായിരുന്നുവെന്നായിരുന്നു അമ്മിയുടെ കമന്‍റ്. മമ്മിയെ ഞാന്‍ അമ്മിയെന്നാണ് വിളിക്കുന്നതെന്നും എലീന പറഞ്ഞിരുന്നു. ഷൂട്ടിനൊക്കെ കൂടെ വരുന്നത് അമ്മിയാണ്.

പ്രണയത്തെക്കുറിച്ച്

പ്രണയത്തെക്കുറിച്ച്

വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോള്‍ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്. ഞങ്ങള്‍ ബൈക്കിൽ കറക്കം, പാര്‍ക്കിൽ പോകൽ അങ്ങനെയൊന്നുമില്ലാത്ത പ്രണയമാണ്. ഒരു ഹെൽത്തി റിലേഷൻഷിപ്പ്. അങ്ങനെ പഠനം തുടര്‍ന്നു. കോളേജ് അവസാന വര്‍ഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സര്‍പ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയതെന്നും നേരത്തെ എലീന പറഞ്ഞിരുന്നു.

വിവാഹശേഷം

വിവാഹശേഷം

വിവാഹ ശേഷവും താന്‍ ഈ രംഗത്ത് സജീവമായിരിക്കുമെന്ന് എലീന പറഞ്ഞിരുന്നു. വര്‍ഷങ്ങളായി മീഡിയ മേഖലയില്‍ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെക്കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കും. യാത്രകളോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് രണ്ടാള്‍ക്കും. അതിനാല്‍ കുറേ സ്ഥലങ്ങളില്‍ പോവാനുണ്ട്. രണ്ടാളും ഒറ്റക്കുട്ടിയായതിനാല്‍ 15 ഗിവസം അവിടേയും 15 ിവസം ഇവിടേയും നില്‍ക്കാനാണ് പ്ലാനെന്നും എലീന നേരത്തെ പറഞ്ഞിരുന്നു.

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X