'നിങ്ങളുടെ പ്രയോറിറ്റി അവളാണെന്ന് അവൾക്ക് കൂടി തോന്നണം, അപ്പോൾ പകുതി പ്രശ്നങ്ങൾ ഇല്ലാതെയാകും'; അമൃത സുരേഷ്!

ഒരു കാലത്ത് ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയായിരുന്നു ഐഡിയ സ്റ്റാർ സിങ്ങർ. അതിനാൽ‌ തന്നെ അമൃത സുരേഷ് എന്ന ​ഗായികയ്ക്ക് കരിയറിൽ നിരവധി മികച്ച അവസരങ്ങളാണ് ഐഡിയ സ്റ്റാർ സിങ്ങറിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷം ലഭിച്ചത്.

വളരെ ചെറിയ പ്രായത്തിലാണ് അമൃത ഐഡിയ സ്റ്റാർ സിങ്ങറിൽ മത്സരാർഥിയായത്. ടൈറ്റിൽ വിന്നറായില്ലെങ്കിലും പാട്ടിൽ ശോഭിക്കാൻ ഐഡിയ സ്റ്റാർ സിങ്ങറിന് ശേഷം അമൃത സുരേഷിന് സാധിച്ചു.

ഐഡിയ സ്റ്റാർ സിങ്ങറിൽ മത്സരാർഥിയായി അമൃത പങ്കെടുത്ത സമയത്ത് നടൻ ബാല സ്പെഷ്യൽ ​ഗസ്റ്റായി വന്നിരുന്നുവെന്നും അവിടെ നിന്നുള്ള സൗഹൃദമാണ് അമൃത-ബാല വിവാഹ​ത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇരുപതുകൾ പിന്നിട്ടപ്പോൾ തന്നെ അമൃതയുടെ വിവാഹം ബാലയുമായി നടന്നിരുന്നു. പക്ഷെ ഇരുവരുടേയും പ്രണയത്തിനുണ്ടായിരുന്നു ശക്തി താരങ്ങളുടെ ദാമ്പത്യ ജീവിതത്തിനുണ്ടായിരുന്നില്ല.

നിങ്ങളുടെ പ്രയോറിറ്റി അവളാണെന്ന് അവൾക്ക് കൂടി തോന്നണം

കുഞ്ഞ് പിറന്നശേഷം അമൃത ബാലയിൽ നിന്നും പിരിഞ്ഞു. ബാലയുമൊത്തുള്ള ദാമ്പത്യ ജീവിതം ദുഷ്കരമായതോടെ കൈക്കുഞ്ഞുമായി അമൃത സ്വന്തം വീട്ടിലേക്ക് വന്നു. ബാലയെ വിവാഹം ചെയ്ത ശേഷം അമൃത സം​ഗീതത്തിൽ നിന്നും അകലം പാലിച്ചിരുന്നു.

മകൾ അവന്തിക വർഷങ്ങളായി അമൃതയ്ക്കൊപ്പമാണ് താമസം. പണ്ട് ബാല ഇടയ്ക്കിടെ മകളെ കാണാൻ ചെല്ലാറുണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല. തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിയ ബാല ഒരു വർഷം മുമ്പാണ് ഡോ. എലിസബത്തിനെ വീണ്ടും വിവാഹം ചെയ്തത്.

പകുതി പ്രശ്നങ്ങൾ ഇല്ലാതെയാകും

അമൃത ഇപ്പോൾ സം​ഗീത സംവിധായകനും ​ഗായകനുമായ ​ഗോപി സുന്ദറുമായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചാണ് താമസം. പക്ഷെ താരങ്ങൾ ലിവിങ് റിലേഷനിലാണോ അതോ വിവാ​ഹിതരാണോ എന്നതിൽ വ്യക്തതയില്ല.

ഇപ്പോഴിത അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചില വാക്കുകളാണ് വൈറലാകുന്നത്. രണ്ട് പേർ തമ്മിലുള്ള റിലേഷനിൽ പ്രയോറിറ്റിക്കുള്ള സ്ഥാനമെന്താണെന്ന് പറയുന്ന തരത്തിലുള്ളതാണ് അമൃതയുടെ പോസ്റ്റ്.

'നിങ്ങളുടെ പ്രയോറിറ്റി അവളാണെന്ന് അവൾക്ക് കൂടി തോന്നണമെന്നും അപ്പോൾ പകുതി പ്രശ്നങ്ങൾ ഇല്ലാതെയാകുമെന്നുമാണ്' അമൃത കുറിച്ചത്.

ബന്ധങ്ങളിൽ പ്രയോറിറ്റി പ്രധാനമാണ്...

'ബന്ധങ്ങളിൽ പ്രയോറിറ്റി പ്രധാനമാണ്... അവൾ നിങ്ങളുടെ മുൻഗണനയാണെന്ന് അവളെ അറിയിക്കുകയും നിങ്ങൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് ഇടയ്ക്കിടെ അവളെ ഓർമ്മിപ്പിക്കുകയും ചെയ്താൽ നിങ്ങളുടെ ബന്ധത്തിൽ എത്രമാത്രം പ്രശ്നങ്ങൾ അപ്രത്യക്ഷമാകും എന്നത് കണ്ട് നിങ്ങൾ ആശ്ചര്യപ്പെടും' എന്നാണ് അമൃത പങ്കുവെച്ച പോസ്റ്റിലുള്ളത്.

മുൻ​ഗണ എന്നുള്ളത് ബന്ധങ്ങളിൽ വളരെ അത്യാവശ്യമുള്ള ഒന്നാണെന്നും അമൃത കുറിച്ചിട്ടുണ്ട്.

നേരത്തെ വിവാഹിതനാണ് ​ഗോപി സുന്ദർ

തന്റെ ആദ്യത്തെ വിവാഹ ജീവിതത്തിൽ താൻ സന്തുഷ്ട അല്ലായിരുന്നുവെന്നും അത് ആ പ്രായത്തിലെ എടുത്ത് ചാട്ടമായിരുന്നുവെന്നും അമൃത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് വരെ അമൃത-ബാല വിഷയത്തിൽ ആളുകൾ ബാലയെയായിരുന്നു കൂടുതൽ കുറ്റപ്പെടുത്തിയിരുന്നത്.

എന്നാൽ അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായശേഷം അമൃതയ്ക്കാണ് ഹേറ്റേഴ്സ് കൂടുതൽ. നേരത്തെ വിവാഹിതനാണ് ​ഗോപി സുന്ദർ. ആ പ്രണയത്തിൽ രണ്ട് ആൺകുട്ടികളും ​ഗോപി സുന്ദറിനുണ്ട്.

പ്രിയ എന്നാണ് ​ഗോപി സുന്ദറിന്റെ ആദ്യത്തെ ഭാര്യയുടെ പേര്

പ്രിയ എന്നാണ് ​ഗോപി സുന്ദറിന്റെ ആദ്യത്തെ ഭാര്യയുടെ പേര്. പ്രിയയുമായി അകന്ന ശേഷം ​ഗോപി സുന്ദർ പത്ത് വർഷത്തോളം ​ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു. ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീടാണ് ​അമൃതയുമായുള്ള പ്രണയം ​ഗോപി സുന്ദർ പരസ്യപ്പെടുത്തിയത്.

അടുത്തിടെ ഇരുവരും ദുബായിയിൽ അവധി ആഘോഷിച്ചതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പരസ്യമായി അമൃതയെ ചുംബിച്ചുവെന്നതിന്റെ പേരിലും ​ഗോപി സുന്ദറിന് വിമർശനം കേൾക്കേണ്ടി വന്നിരുന്നു.

Read more about: bigg boss amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X