'എന്റെ ബർത്ത് ഡെ ബോയ്ക്ക് ഇന്ന് പതിനെട്ട് വയസ് തികഞ്ഞു'; ഗോപി സുന്ദറിന് രസകരമായ പിറന്നാൾ ആശംസകളുമായി അമൃത!
ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി. പെട്ടന്നൊരു ദിവസം അമൃതയും ഗോപി സുന്ദറും കപ്പിൾ ഫോട്ടോ പങ്കുവെച്ച് തങ്ങൾ പ്രണയത്തിലാണെന്ന് അറിയിക്കുകയായിരുന്നു.
അന്ന് അത് എല്ലാവർക്കും വലിയൊരു സർപ്രൈസായിരുന്നു. കാരണം അമൃതയുമായി പ്രണയം തുടങ്ങും മുമ്പ് ഗോപി സുന്ദർ ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു. പിന്നീടാണ് ഗോപി സുന്ദർ അഭയയുമൊത്തുള്ള ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ചുവെന്ന് ആരാധകർക്ക് മനസിലാകുന്നത്.
പതിനാല് വർഷത്തോളം നീണ്ട ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ച ശേഷമാണ് അമൃതയുമായി പ്രണയത്തിലായത്. ബാലയുമായി പിരിഞ്ഞ ശേഷം പത്ത് വർഷത്തോളമായി അമൃത സിംഗിളായി ജീവിക്കുകയായിരുന്നു. മറ്റൊരാളുമായി ഇനി പ്രണയമോ വിവാഹമോ ഉണ്ടാകുമോയെന്നൊക്കെയുള്ള ചോദ്യങ്ങളോട് പലപ്പോഴും അമൃത പ്രതികരിച്ചിട്ടില്ല.
വളരെ ചെറുപ്പമായിരുന്നപ്പോഴാണ് അമൃത ബാലയെ വിവാഹം ചെയ്തത്. അതും പ്രണയ വിവാഹമായിരുന്നു. ശേഷം ഇരുവർക്കും ഒരു മകൾ പിറന്നു. മകൾക്ക് ഒരു വയസ് പിന്നിട്ടപ്പോഴേക്കും ബാലയുമായി അമൃത വേർപിരിഞ്ഞു.

പിന്നീട് ഇരുവരും വിവാഹമോചിതരായി. അമൃതയ്ക്കൊപ്പമാണ് മകൾ പാപ്പു വളരുന്നത്. വളരെ നാളുകൾക്ക് ശേഷം അടുത്തിടെയാണ് മകളെ ബാല കണ്ടത്. പാപ്പുവിനെ തനിക്ക് എപ്പോഴും മിസ് ചെയ്യാറുണ്ടെന്ന് ബാല പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഗോപി സുന്ദറുമായും മകൾക്ക് നല്ലൊരു ബോണ്ടുണ്ടെന്നാണ് അമൃത മുമ്പ് പറഞ്ഞിട്ടുള്ളത്. മകളുടെ സമ്മതം കിട്ടിയ ശേഷമാണ് ഗോപി സുന്ദറിനെ ജീവിതത്തിലേക്ക് ക്ഷണിച്ചതെന്നും അമൃത പറഞ്ഞിട്ടുണ്ട്.
ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം പാട്ടും യാത്രകളുമായി തിരക്കിലാണ് അമൃത സുരേഷ്. ഇപ്പോഴിത ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ അമൃത പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

'എന്റെ ബർത്ത് ഡെ ബോയ്ക്ക് ഇന്ന് പതിനെട്ട് വയസ് തികഞ്ഞു', എന്നാണ് ഗോപി സുന്ദറിനെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്. അമൃതയുടെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്.
നാൽപ്പത്തിയാറ് വയസുണ്ട് ഗോപി സുന്ദറിന്. 2001ൽ പ്രിയ എന്ന യുവതിയുമായി ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞതാണ്. ആ ബന്ധത്തിൽ രണ്ട് ആൺമക്കളും ഗോപി സുന്ദറിനുണ്ട്. വിവാഹിതനായി കുടുംബ ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ ലിവിങ് റിലേഷൻഷിപ്പ് ആരംഭിക്കുന്നത്.
പതിയെ ഭാര്യയെ ഉപേക്ഷിച്ച് അഭയ ഹിരൺമയിക്കൊപ്പം ചേർന്നു. ഒന്നര വർഷം മുമ്പ് വരെ ഗോപി സുന്ദറിനൊപ്പം സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും അവാർഡ് നിശകളിലും അഭയ ഹിരൺമയി സജീവ സാന്നിധ്യമായിരുന്നു. ഗോപി സുന്ദർ പോയശേഷം സിംഗിൾ ലൈഫ് നയിക്കുകയാണ് അഭയ. വിവാഹിതനായ ഒരാളെ പ്രണയിച്ചതിന്റെ പേരിൽ അഭയ ഹിരൺമയിക്കും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
അമൃത സുരേഷ് തന്റെ ഇനിയുള്ള ജീവിതം ഗോപി സുന്ദറിനൊപ്പമാണെന്ന് അറിയിച്ചപ്പോഴും സൈബർ ആക്രമണമുണ്ടായിരുന്നു. അമൃതയുടെ സഹോദരിയും അമ്മയും സുഹൃത്തുക്കളുമെല്ലാം ഗോപി സുന്ദറുമായുള്ള പ്രണയത്തിന് സപ്പോർട്ടാണ്. അടുത്തിടെ അമൃതയുടെ അച്ഛൻ സുരേഷ് മരിച്ചപ്പോൾ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ഗോപി സുന്ദറായിരുന്നു.
അമൃതയും ഗോപി സുന്ദറും വിവാഹിതരായോ എന്നതിൽ വ്യക്തതയില്ല. ഹസ്ബെന്റ് എന്നാണ് ഗോപി സുന്ദറിനെ കുറിച്ചുള്ള കാര്യങ്ങൾ പറയുമ്പോൾ അമൃത അഭിസംബോധന ചെയ്യാറുള്ളത്.


Click it and Unblock the Notifications