വീട്ടില്‍ ചുമ്മാ ഇരിക്കുകയാണോ? അടിപൊളി ഐഡിയ പങ്കുവെച്ച് ബിഗ് ബോസ് താരം അമൃത
ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ തിരിച്ചറിയുന്നത്. നല്ലൊരു ഗായികയായി പിന്നീട് അമൃത കേരളക്കരയില്‍ തരംഗമായി. നടന്‍ ബാലയുമായി വിവാഹിതയായതിന് ശേഷവും സംഗീതലോകത്ത് അമൃത ഉണ്ടായിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതിന് ശേഷം വീണ്ടും അമൃത വാര്‍ത്തകളില്‍ നിറയുകയാണ്.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം അവിടെ നിന്നുമുണ്ടായ അനുഭവങ്ങളെ കുറിച്ചെല്ലാം അമൃത പറഞ്ഞിരുന്നു. പിന്നാലെ കൊറോണയ്‌ക്കെതിരെയുള്ള ബോധവത്കരണ വീഡിയോസും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് വീടിനുള്ളില്‍ ഇരിക്കുന്നവര്‍ക്കായി കിടിലനൊരു ആശയവുമായി എത്തിയിരിക്കുകയാണ് അമൃത. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് നടി ഇക്കാര്യം സൂചിപ്പിച്ചത്.

അമൃതയുടെ വാക്കുകളിലേക്ക്
നമ്മളെല്ലാവരും കൊറോണയ്ക്ക് എതിരെ പ്രതിരോധിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങനെ ഈ ഇരുപത്തിയൊന്ന് ദിവസം നമ്മള്‍ തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. ആര്‍ക്കും അത് എളുപ്പമുള്ളത് അല്ലെന്ന് അറിയാം. ഞാന്‍ എന്താണ് ഈ ദിവസങ്ങളില്‍ ചെയ്യുന്നതെന്ന് ചോദിച്ച് കുറേ മെസേജുകള്‍ വന്നിരുന്നു. നിങ്ങള് ചോദിക്കുന്നത് പോലെയുള്ള അതേ ആകാംഷ എനിക്കും ഉണ്ട്. അമ്വേസിങ് മീ നിങ്ങള്‍ക്ക് ഓര്‍മ്മ ഉണ്ടോന്ന് അറിയില്ല.
ഒന്നര വര്‍ഷം മുന്‍പാണ് ഇത് തുടങ്ങിയത്. അതിന് ശേഷം ബ്ലോഗും കാര്യങ്ങളുമൊക്കെ വന്നപ്പോള്‍ അമ്വേസിങ് മീ ലേശം ആക്ടീവ് അല്ലാതെയായി. ഇപ്പോള്‍ അമ്വേസിങ് മീ ഫാമിലി പറയുന്നത് വീണ്ടും റീസ്റ്റാര്‍ട്ട് ചെയ്യാമെന്നുള്ള കാര്യമായിരുന്നു. ഇതാണ് ശരിയായ സമയമെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ അമ്വേസിങ് മീ വീണ്ടും തുടങ്ങാന്‍ പോവുകയാണ്.

നിങ്ങള്‍ എന്താണ് ഈ ക്വാറന്റൈന്‍ ദിവസങ്ങളില്‍ ചെയ്യാന്‍ പോവുന്നതെന്ന് ഒരു മിനുറ്റ് വീഡിയോയില്‍ ചെയ്ത് അമ്വേസിങ് മീ യിലെ എന്നെ ടാഗ് ചെയ്യുക. അതില്‍ നിന്നും ഏറ്റവും മികച്ച വീഡിയോ എടുത്ത് അവിടെയും ഇന്‍സ്റ്റാഗ്രാം പേജിലും ഞാന്‍ ഷെയര്‍ ചെയ്യുന്നതായിരിക്കും. ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ അതൊരു മോട്ടീവേഷനായിരിക്കും. എന്നെ പോലെ ഇത് കണ്ട് കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഒരു മോട്ടീവേഷന്‍ ആയിരിക്കും. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവരും അറിയട്ടെ എന്നും അമൃത പറയുന്നു.
അമൃതയും സഹോദരി അഭിരാമിയും ഒന്നിച്ചായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ ഇരുവരും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കൊറോണ ഭീതി വന്നതോടെ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications











