India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വർഷത്തിന് ശേഷം തന്റെ പ്രിയപ്പെട്ട സ്ഥലത്തേയ്ക്ക് അമൃതയുടെ യാത്ര, ഒപ്പം പ്രിയപ്പെട്ടവരേയും കണ്ടു...

  |

  സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. അമൃതയ്ക്കൊപ്പം തന്നെ കുടുംബവും ഈ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരകുടുംബമാണ് ഇവരുടേത്.

  ബിഗ് ബോസ് മലയാളം സീസൺ 4 നടക്കുന്നത് മുംബൈയിൽ, മത്സരാർത്ഥികളായി ഇവരൊക്കെയുണ്ടാകാൻ സാധ്യത

  സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലുടെ തന്റെ കുടുംബവിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. അമൃതയുടെ വീഡിയോകൾക്കൊല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.സഹോദരി അഭിരാമിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചേച്ചിയും അനിയത്തിയും ഒന്നിച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അമൃതയുടെ മകൾ പാപ്പുവും അമ്മയുടെ വ്ലോഗിലെ ഒരു താരമാണ്.

  മധു സാര്‍ വിളിച്ചപ്പോള്‍ കരഞ്ഞു പോയി, ആ സംഭവം വെളിപ്പെടുത്തി സംഗീത സംവിധായകൻ ജേക്‌സ് ബിജോയ്

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അമൃതയുടെ പുതിയ വീഡിയോയാണ്. രണ്ട് വർഷത്തിന് ശേഷം തന്റെ പ്രിയപ്പെട്ട സ്ഥലമായ ദുബായിയിൽ പോയ വിശേഷമാണ് പങ്കുവെയ്ക്കുന്നത്. ഒരു പരിപാടിയുടെ ഭാഗമായിട്ടാണ് എത്തിയത്. കൊച്ചിയിൽ നിന്ന് പുറപ്പെടുന്നത് മുതൽ ഷോപ്പിംഗ് വരെയുള്ള എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. പുലർച്ചെയ്ക്കുള്ള ഫ്ലൈറ്റിലായിരുന്നു യാത്ര. കൊവിഡ് ടെസ്റ്റിന് ശേഷമായിരുന്നു യാത്ര ആരംഭിച്ചത്. ഇന്നലെ താൻ ടെസ്റ്റ് എടുത്തപ്പോൾ നെഗറ്റീവ് ആയിരുന്നുവെന്നും എന്നാൽ ഇന്നൊരു കോൾഡ് വന്നത് കൊണ്ട് ചെറിയ പേടിയുണ്ടെന്നും അമൃത പറയുന്നു.

  എന്നാൽ റിസൾട്ട് നെഗറ്റീവ് ആയിരിക്കുമെന്നും താരം ഇതിനോടൊപ്പം പറയുന്നുണ്ട്. അമൃത പറഞ്ഞത് പോലെ തന്നെ ഫലം നെഗറ്റീവ് ആയിരുന്നു. എയർപോർട്ടിൽ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ കൊണ്ടാണ് അവിടെ നിന്ന് പോയത്. ഫ്ലൈറ്റിൽ നിന്ന് കിട്ടിയ ഭക്ഷണവും പുറത്തെ കാഴ്ചകളുമൊക്കെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായിയിൽ അമൃതയെ സ്വീകരിക്കാൻ സുഹൃത്ത് എത്തിയിരുന്നു. കുട്ടിക്കാലം മുതലുള്ള അമൃതയുടെ സുഹൃത്താണ്. ഉണ്ണിയേയും വീഡിയോയിലൂടെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നുണ്ട്.

  സുഹൃത്തിനെ കൂടാതെ പരിപാടിയുടെ സംഘാടകരും അമൃതയെ സ്വീകരിക്കാൻ എത്തിയിരുന്നു.ഹോട്ടലിൽ എത്തിയതിന് ശേഷം പരിപാടിക്കുള്ള സൗണ്ട് ചെക്കിന് പോവുകയായിരുന്നു. അവിടത്തെ കാഴ്ചയും പങ്കുവെയ്ക്കുന്നുണ്ട്. പരിപാടിയുടെ ചെറിയ ഭാഗവും വീഡിയോയിൽ കാണാം. തൊട്ട് അടുത്ത ദിവസം അമൃതയെ കാണാനായി മറ്റൊരു സുഹൃത്തും കുടുംബവും എത്തിയിരുന്നു,. ഇവർക്കൊപ്പമായിരുന്നു അമൃതയുടെ ഷോപ്പിംഗ്. എന്നാൽ ഷോപ്പിങ്ങൊന്നും ഈ വീഡിയോയിൽ കാണിച്ചിട്ടില്ല. സുഹൃത്തിന്റെ മകൻ ആയിരുന്നു വീഡിയോയിലെ ഹൈലൈറ്റ്. അമൃതയുടെ വീഡിയോ എല്ലാത്തവണത്തേയും പോലെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. നല്ല കമന്റുകളാണ് ലഭിത്തുന്നത്.

  ചെറിയ പ്രായത്തിനിടയിൽ തന്നെ നിരവധി പ്രതിസന്ധികൾ അമൃതയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എല്ലാ നഷ്ടപ്പെട്ടതിൽ നിന്ന് ജീവിതം ആരംഭിക്കുകയായിരുന്നു.. ''പ്ലസ്ടുവിൽ പഠിക്കുമ്പോൾ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് സ്വപ്ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങൾക്ക് അറിയൂ. എന്നാൽ അതിനപ്പുറം ഇന്നും ആളുകൾക്ക് തന്നെപ്പറ്റി അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് എന്ന് അടുത്തിടെ ജോഷ് ടോക്കിൽ അമൃത പറഞ്ഞിരുന്നു. പഠിത്തം നിര്‍ത്തി ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു. അന്ന് ഒരുപാട് കരഞ്ഞു. ആരോടും ഒന്നും പങ്കുവച്ചില്ല. ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും മാത്രമായിരുന്നു.

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  അന്ന് ആകെ പിന്തുണച്ചത് കുടുംബം മാത്രമാണ്. എന്ത് ചെയ്യും എന്നറിയാതെ വീണ്ടും മുൻപോട്ട് പോയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ഒരു ശീലമുണ്ട് എന്റെ എല്ലാ വികാരങ്ങളും ഞാൻ ഡയറിയിൽ എഴുതിവയ്ക്കും. അങ്ങനെ ഞാൻ അത്രയും കാലം എഴുതിയത് ഹൗ എന്നായിരുന്നു. പക്ഷേ ഇന്ന് ഹു എന്നാക്കി മാറ്റി. ആ സമയം നിർണ്ണായകമായിരുന്നു. ഞാൻ ഇപ്പോൾ മോളെ കൈ പിടിച്ചു ജീവിച്ചിരിക്കുന്നുണ്ട് എങ്കിൽ ഞാൻ പറയും ഞാൻ സ്ട്രോങ്ങ് ആണ് എന്ന്"- അമൃത പറഞ്ഞു.

  English summary
  Bigg Boss Malayalam Fame Amrutha Suresh Visit Dubai After 2 years Back, Video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X