'മേജർ രവി സാറിനെ കണ്ടു, പുള്ളിക്കാരന് എന്നെ മനസിലായില്ല, കൈ പിടിച്ച് താങ്ക്സ് പറഞ്ഞു'; റോബിനൊപ്പം അനിയൻ മിഥുൻ
ബിഗ് ബോസ് മലയാളം സീസൺ ഫൈവിന് ഏറ്റവും കൂടുതൽ റീച്ച് ഉണ്ടാക്കികൊടുത്ത മത്സരാർത്ഥിയാണ് അനിയൻ മിഥുൻ. വുഷു ലോക ചാമ്പ്യൻ എന്ന പേരിലാണ് അനിയൻ മിഥുൻ ഹൗസിലേക്ക് എത്തിയത്.
തൊണ്ണൂറോളം ദിവസം ഹൗസിൽ നിന്ന ശേഷമാണ് പുറത്തായത്. ഒരു ടാസ്കിനിടെ പട്ടാള ഉദ്യോഗസ്ഥയുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് അനിയൻ മിഥുൻ വെളിപ്പെടുത്തിയതോടെയാണ് ഷോ വൈറലാകുന്നത്. ഇന്ത്യയിലെ ഒരു പട്ടാള ഉദ്യോഗസ്ഥയുമായി ബന്ധപ്പെട്ട് അനിയൻ മിഥുൻ പറഞ്ഞത് നുണക്കഥയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
മിഥുനും അക്കാര്യം സമ്മതിച്ചു. തന്റെ കാമുകിയായിരുന്ന ആ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചുവെന്നും അതുകൊണ്ട് തന്നെ പ്രണയം പാതി വഴിയിൽ അവസാനിച്ചുവെന്നും മിഥുൻ പറഞ്ഞു. പട്ടാള ഉദ്യോഗസ്ഥയുമായുള്ള താരത്തിന്റെ പ്രണയകഥ വൈറലായതോടെ സംവിധായകൻ മേജർ രവി വരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

മിഥുൻ ഇന്ത്യൻ ആർമിയുടെ പേരിൽ കള്ളക്കഥ മെനഞ്ഞ് പ്രചരിപ്പിച്ചുവെന്നതാണ് മേജർ രവിയിലും വിഷമമുണ്ടാക്കിയത്. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തിറങ്ങിയ താൻ മേജർ രവിയെ ഒരു ഹോട്ടലിൽ വെച്ച് കണ്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിഥുൻ.
സീസൺ ഫോർ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണനൊപ്പം ഒരു വീഡിയോയിൽ എത്തി സംസാരിക്കവെയാണ് മിഥുൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം തന്നെ തിരിച്ചറിഞ്ഞില്ലെന്നും മിഥുൻ പറയുന്നു. ഹോട്ടൽ ആര്യാസിൽ വെച്ച് മേജർ രവിയെ മിഥുൻ കണ്ടുവെന്ന കാര്യം റോബിനാണ് വീഡിയോയിൽ പറഞ്ഞ് തുടങ്ങിയത്. പക്ഷെ മിഥുന് വീഡിയോ എടുക്കാൻ അപ്പോൾ സാധിച്ചില്ല.
ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ എക്സ്പ്രഷൻ നമുക്ക് കാണാൻ സാധിക്കുമായിരുന്നുവെന്നും റോബിൻ പറയുന്നുണ്ട്. 'മേജർ രവി സാറിനെ കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പോയി എല്ലാത്തിനും താങ്ക്യുവെന്ന് പറഞ്ഞു. എന്നെ അദ്ദേഹത്തിന് ആദ്യം മനസിലായില്ല. അതുകൊണ്ട് ഞാൻ തന്നെ പറഞ്ഞു. ഇത് ഞാൻ അനിയൻ മിഥുനാണെന്ന് പറഞ്ഞു.'
'അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും എനിക്ക് അദ്ദേഹത്തോട് താങ്ക്യുവും സ്നേഹമുണ്ടെന്നും', വീഡിയോയിൽ മിഥുൻ പറഞ്ഞു. മിഥുൻ ആ നിമിഷം വീഡിയോയിൽ പകർത്താൻ വിട്ടുപോയതിന്റെ സങ്കടമാണ് വീഡിയോയിൽ റോബിൻ പങ്കുവെച്ചത്.

വീഡിയോ വൈറലായതോടെ മേജർ രവിയെ നേരിൽ കണ്ടുവെന്ന കഥയും കെട്ടകഥയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. റോബിനെ കാണാൻ മിഥുൻ വരുമെന്ന് ആരാധകരൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ബിഗ് ബോസ് സീസൺ ഫൈവിൽ ചലഞ്ചറായി റോബിൻ ഹൗസിലേക്ക് പോയിരുന്നു. രജിത്ത് കുമാറിനൊപ്പമായിരുന്നു റോബിൻ ഹൗസിലേക്ക് പോയത്. എന്നാൽ നൽകിയ സമയപരിധി അവസാനിക്കും മുമ്പ് ഹൗസിൽ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് റോബിനെ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു.
സീസൺ ഫോറിലെ വൈറൽ മത്സരാർത്ഥി റോബിനായിരുന്നു. മിഥുന്റെ ആർമി കഥ വൈറലായപ്പോൾ മുതൽ താൻ മിഥുൻ ഹൗസിന് പുറത്തേക്ക് വരുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നുവെന്ന് റോബിൻ പുതിയ വീഡിയോയിൽ പറയുന്നുണ്ട്.
തുടക്കത്തിൽ ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ള മത്സരാർത്ഥിയായി പലരും പ്രവചിച്ചിരുന്നത് മിഥുന്റെ പേരായിരുന്നു. എന്നാൽ പതിയെ പതിയെ മിഥുന്റെ ഗെയിം ഇല്ലാതാവുകയും റിനോഷിനൊപ്പം ചേർന്ന് മിഥുന്റെ പ്രകടനങ്ങൾ മങ്ങി പോവുകയുമായിരുന്നു. ഹൗസിനുള്ളിൽ വെച്ച് റിനോഷുമായി മിഥുന് നല്ല സൗഹൃദമുണ്ടായിരുന്നു.
എന്നാൽ പുറത്തിറങ്ങിയ ശേഷം അഖിൽ മാരാർക്കാണ് ഫാൻസും സപ്പോർട്ടും കൂടുതലെന്ന് അറിഞ്ഞതോടെ മിഥുൻ റിനോഷുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കാതെയായി. എവിക്ടായ ശേഷം മിഥുന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റം വന്നുവെന്നും അത് താൻ തിരിച്ചറിഞ്ഞുവെന്നും റിനോഷ് തന്നെ പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞു.


Click it and Unblock the Notifications











