'വീടിന് മൂന്ന് കോടി മുടക്കുമ്പോൾ പൂച്ചകളുടെ കൂടിന് ഒരു കോടി എങ്കിലും മുടക്കണ്ടേ?'; അനു ജോസഫിന്റെ വീഡിയോ!
നടി, ടെലിവിഷന്‍ അവതാരക, ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഫെയിം എന്നീ നിലകളില്‍ എല്ലാം ശ്രദ്ധിക്കപ്പെട്ട അനു ജോസഫ് ഇപ്പോള്‍ വ്ലോഗർ എന്ന നിലയിലാണ് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത്.
തന്റെ കുടുംബ വിശേഷങ്ങള്‍ക്ക് ഒപ്പം സഹതാരങ്ങളുടെയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യുട്യൂബ് ചാനലിലൂടെ അനു ജോസഫ് പങ്കുവെക്കാറുണ്ട്. അഭിമുഖങ്ങളും രുചി വിശേഷങ്ങളും യാത്രാ അനുഭവങ്ങളും തന്റെ കാറ്റ് ഫാമിന്റെ വിശേഷങ്ങളുമെല്ലാം അനു പങ്കുവെക്കാറുണ്ട്.
അടുത്തിടെയാണ് അനു തന്റെ പുതിയ വീട്ടിൽ താമസമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ ആഢംബരം നിറഞ്ഞ വീടാണ് അനു നിർമിച്ചിരിക്കുന്നത്. കേരളത്തിൽ തന്നെ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഡിസൈനിലാണ് അനുവിന്റെ വീട്. തന്റെ ലക്ഷ്വറി ഹോമിന്റെ വിശേഷങ്ങൾ അടുത്തിടെ വീഡിയോയായി അനു പങ്കുവെച്ചിരുന്നു.

കോടികൾ മുടക്കി നിർമ്മിച്ച ഈ വീട്ടിൽ കാഴ്ചക്കാരെ കാത്തിരിക്കുന്നത് പുതുമയാർന്ന കാഴ്ചകളാണ്. 5500 സ്ക്വയർ ഫീറ്റാണ് ഈ വീടിന്റെ വിസ്താരം. ഓഫീസും ഷൂട്ടിങിനുള്ള ഫ്ളോറുമെല്ലാം ചേർന്ന ഒരു മൾട്ടി പർപ്പസ് വീടാണിത്. ബ്ലാക്ക് കളർ തീമിലൊരുക്കിയ വീട് അടിമുടി യൂറോപ്യൻ സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്.
5500 സ്ക്വയർ ഫീറ്റുള്ള വീടിന്റെ ഒരു വലിയ ഭാഗമാണ് പൂച്ചകളെ സംരക്ഷിക്കാനായി അനു ഒരുക്കിയത്. വലിയ പൂച്ച പ്രേമിയാണ് അനു. ബംഗാൾ കാറ്റുകളുടെ വലിയൊരു ശേഖരം തന്നെ അനുവിന്റെ വീട്ടിലുണ്ട്. വാസ്തവത്തില്‍ പൂച്ചകള്‍ക്ക് വേണ്ടിയാണ് താന്‍ വീട് മാറിയത് എന്ന് പോലും അനു പറഞ്ഞിരുന്നു.
പൂച്ചകള്‍ ഇപ്പോള്‍ തന്റെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാതെ വന്നു എന്നാണ് അനു പറഞ്ഞത്. കൊവിഡ് കാലത്താണ് അനുവിന് പൂച്ചകളോടുള്ള പ്രിയം കൂടിയത്. അന്ന് താമസിച്ചിരുന്ന വാടക വീട്ടില്‍ പൂച്ചകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇല്ലായിരുന്നു. പരിമിതമായ ചുറ്റുപാടിലായിരുന്നു അന്ന് പൂച്ചകളെ അനു സംരക്ഷിച്ചിരുന്നത്.
വീടിന്റെ പണി തീര്‍ന്നാല്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ എന്നല്ല ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ പൂച്ച കൂട് ആയിരിക്കും തന്റേതെന്നും അനു തമാശയായി പറയുന്നു. വീടിന് മൂന്ന് കോടി മുടക്കുമ്പോൾ പൂച്ചകളുടെ കൂടിന് ഒരു കോടി എങ്കിലും മുടക്കണ്ടേ? എന്നും അനു തമാശയായി ചോദിക്കുന്നു. ഇരുപതിൽ അധികം പൂച്ചകളെ അനു ഇപ്പോൾ ഹൗസിൽ സംരക്ഷിക്കുന്നുണ്ട്. ഒരുപാട് പൂച്ചകളെ താൻ വിറ്റുവെന്നും അനു പറയുന്നു.

ബിഗ് ബോസിൽ നിന്നും കിട്ടിയ പൈസ പൂച്ചക്കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കാനാണ് താൻ ഉപയോഗിക്കുന്നതെന്നും അനു വ്യക്തിമാക്കി. വീടിന്റെ ഹോം ടൂർ വീഡിയോ താരം പങ്കുവെച്ചപ്പോൾ പോസറ്റീവ് കമന്റുകൾക്ക് പുറമെ നിരവധി നെഗറ്റീവ് കമന്റുകളും വന്നിരുന്നു. 'ഇങ്ങനെയൊക്കെ ആരെങ്കിലും വീട് ചെയ്യുമോ?' എന്നൊക്കെ കുറ്റപ്പെടുത്തിയാണ് കമന്റുകൾ വന്നത്.
അവയെല്ലാം താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അടുത്തതായി പങ്കുവെക്കുന്ന വീഡിയോ തന്റെ വഡിയോയ്ക്ക് താഴെ വന്ന കമന്റുകൾക്കുള്ള മറുപടി ആയിരിക്കുമെന്നും അനു പറയുന്നു. പുതിയൊരു വീട് നിർമിച്ചിട്ടും മാതാപിതാക്കളെയും സഹോദരിയെയും വീട്ടിലേക്ക് കൊണ്ടുവരാത്തതിനെ കുറിച്ചും കമന്റുകൾ വന്നിരുന്നു.
ഇപ്പോൾ താരം ബിഗ് ബോസ് സീസൺ ഫൈവ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാനായി മുംബൈയിലേക്ക് പോയിരിക്കുകയാണ്. സീസൺ ഫൈവിലെ ഏറ്റവും അവസാനത്തെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു അനു ജോസഫ്. പക്ഷെ കാര്യമായ കോളിളക്കങ്ങൾ ഹൗസിൽ സൃഷ്ടിക്കാനാവാതെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ താരം എവിക്ടായി. അനു അടുക്കളയിൽ തന്നെ ഒതുങ്ങിപ്പോയി എന്നായിരുന്നു പ്രധാനമായും ലഭിച്ച വിമർശനം.


Click it and Unblock the Notifications