എന്റെ പങ്കാളിയ്ക്ക് അതൊക്കെ വിഷമമായി; അവളിതൊന്നും ആഗ്രഹിച്ചിരുന്നില്ല, സ്വകാര്യ ജീവിതത്തെ പറ്റി അപര്‍ണ മള്‍ബറി

ബിഗ് ബോസിലേക്ക് പോയത് തൻ്റെ പങ്കാളിയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നാണ് അപർണ മൾബറി വെളിപ്പെടുത്തുന്നത്

മലയാളം പറഞ്ഞ് ഞെട്ടിക്കുന്ന വിദേശ വനിതയായിട്ടാണ് അപര്‍ണ മള്‍ബറി ആദ്യം വൈറലാവുന്നത്. വളരെ മനോഹരമായി മലയാളം സംസാരിക്കാന്‍ അപര്‍ണയ്ക്ക് സാധിച്ചിരുന്നു.

പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായിട്ടും ഇംഗ്ലീഷ് പഠിപ്പിക്കുകയുമൊക്കെ ചെയ്ത് അപര്‍ണ ആരാധകരെ സ്വന്തമാക്കി.

ഇടയ്ക്ക് ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാന്‍ പോയതോട് കൂടിയാണ് അപര്‍ണ മള്‍ബറിയുടെ കൂടുതല്‍ കഥകള്‍ പുറംലോകം ചര്‍ച്ചയാക്കി തുടങ്ങിയത്.

താനൊരു ലെസ്ബിയനാണെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള അപര്‍ണ പങ്കാളി അമൃതശ്രീയെ പറ്റി തുറന്ന് സംസാരിച്ചത് ബിഗ് ബോസില്‍ വന്നപ്പോഴാണ്.

മത്സരത്തില്‍ നിന്നും പാതി വഴിയില്‍ പുറത്തായെങ്കിലും പ്രേക്ഷകരുടെ മനസിലൊരു ഇടംനേടാന്‍ താരത്തിന് സാധിച്ചു. എന്നാല്‍ താന്‍ ബിഗ് ബോസില്‍ നിന്നത് പങ്കാളിയ്ക്ക് ഇഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് അപര്‍ണയിപ്പോള്‍.

amritha-aparana

ആദ്യമൊന്നും കുഴപ്പമില്ലായിരുന്നെങ്കിലും പിന്നീട് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് പങ്കാളി എത്തിയതെന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ അപര്‍ണ പറയുന്നു.

'ഞാന്‍ ബിഗ് ബോസിലായിരിക്കാന്‍ അവള്‍ ഒട്ടും ആഗ്രഹിച്ചില്ല. ഒരു എക്‌സ്പീരിയന്‍സിന് വേണ്ടി കയറിക്കോ എന്നായിരുന്നു അവള്‍ പറഞ്ഞത്. ഷോ ഒരു മാസം ഒക്കെ കഴിഞ്ഞതോടെ, മതി ഇനി ഞാന്‍ തിരിച്ച് വന്നട്ടോ എന്ന തീരുമാനത്തിലേക്ക് എത്തി.

ഒരു ഘട്ടം എത്തിയപ്പോള്‍ ഷോ കാണുന്നത് തന്നെ പുള്ളിക്കാരി നിര്‍ത്തി. കാരണം എന്നെ അവള്‍ക്ക് മിസ് ചെയ്ത് തുടങ്ങി.

എന്റെ സ്വഭാവം തന്നെ തന്നെ മാറി പോകുന്നതായി അവര്‍ക്ക് തോന്നി. അതവള്‍ക്ക് ഇഷ്ടപ്പെട്ടതുമില്ല, വേദനിപ്പിക്കുകയും ചെയ്തു. എന്നെ ഫ്രീയായി കിട്ടണമെന്നാണ് പങ്കാളി ആഗ്രഹിച്ചതെന്ന്', അപര്‍ണ വ്യക്തമാക്കുന്നു.

'ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ബിഗ് ബോസ് കാണുന്നത് അവള്‍ നിര്‍ത്തിയതിന്റെ കാരണവും അതാണ്. പക്ഷേ അവളെന്നെ എല്ലായിപ്പോഴും സപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നെ കാണിക്കാന്‍ വേണ്ടിയിട്ടുള്ള വീഡിയോസ് പങ്കാളി തന്നെയാണ് ബിഗ് ബോസിന് അയച്ച് നല്‍കിയത്. അതിനൊപ്പം കുടുംബാംഗങ്ങളോടെല്ലാം എനിക്ക് പിന്തുണ തരുന്നതിനെ പറ്റി പറഞ്ഞു. അങ്ങനെയൊക്കെ നോക്കുമ്പോള്‍ വളരെ സപ്പോര്‍ട്ടീവായിരുന്നു.

amritha-aparana

ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അമൃതശ്രീ. ഈ സെലിബ്രിറ്റി ജീവിതത്തോട് അവള്‍ക്കൊട്ടും താല്‍പര്യമില്ല. എന്റെ വീഡിയോയില്‍ വരാനോ, എന്റെ ഇന്‍സ്റ്റാഗ്രാമില്‍ വരികയോ ഒന്നും ചെയ്യില്ല.

എവിടെയെങ്കിലും ഇടയ്ക്ക് മാത്രമേ കാണുകയുള്ളു. ഞാനിങ്ങനെ ഒരു ഫോട്ടോ ഇട്ടോട്ടെ എന്ന് ചോദിക്കുമ്പോള്‍ അത്ഭുതം സംഭവിക്കുന്നത് പോലെ അവള്‍ യെസ് പറയും. അതല്ലാതെ ഒരിക്കലും സമ്മതിക്കില്ല. അല്ലെങ്കില്‍ കുറേ ചോദിച്ച് പിന്നാലെ നടക്കണം.

അവളൊരു ഡോക്‌റാണ്. തന്റെ വ്യക്തി ജീവിതം പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ട് വരാതെ പ്രൈവറ്റായിട്ടിരിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് ഇതെല്ലാം പുതിയ അനുഭവങ്ങളാണ്.

ഞാന്‍ കുറച്ച് കൂടി ഓപ്പണാണ്. ആളുകള്‍ എന്റെ അടുത്ത് വരുന്നതും അവരോട് സംസാരിക്കുന്നതുമൊക്കെ എനിക്കിഷ്ടമാണ്. അതൊക്കെ എനിക്ക് പറ്റും, പക്ഷേ അവള്‍ക്കതിനൊന്നും സാധിക്കാറില്ല.

ശരിക്കും പറഞ്ഞാല്‍ അമൃത എന്റെ ഫാനാണ്. എല്ലാ കാര്യത്തിനും എനിക്ക് പിന്തുണ മാത്രമേ തന്നിട്ടുള്ളു. ഒരിക്കലും എന്നെ ഒന്നിലും തടഞ്ഞിട്ടില്ല. പക്ഷേ അവള്‍ക്ക് സ്‌പോട്ട് ലൈറ്റില്‍ വരാന്‍ ആഗ്രഹമില്ലെന്നേയുള്ളുവെന്നും', അപര്‍ണ പറയുന്നു.

ചെറിയ പ്രായത്തില്‍ കേരളത്തിലേക്ക് എത്തിയ ആളാണ് അപര്‍ണ മള്‍ബറി. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന താരത്തിന് ഈ പേരിട്ടതും അമ്മയാണ്.

ആശ്രമത്തില്‍ വച്ച് കണ്ടുമുട്ടിയ അമൃതയുമായി ഇഷ്ടത്തിലാവുകയായിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് ലെസ്ബിയന്‍ ജീവിതം തിരഞ്ഞെടുത്ത് മാറി താമസിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇംഗ്ലീഷ് പഠനമടക്കം പല കാര്യങ്ങളുമായി ജീവിക്കുകയാണ്.

More from Filmibeat

Read more about: aparna bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X