അപ്പന്റെയും അമ്മയുടേയും സ്നേഹം കണ്ടാണ് വളർന്നത്, അമ്മയെപ്പോലൊരാളെ പാട്നറായി വേണമെന്നാണ് ആഗ്രഹം; അർജുൻ
എല്ലാം അവസാനിച്ചുവെന്ന് തോന്നിയ ഇടത്തുനിന്നും നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് എല്ലാം തിരിച്ച് പിടിച്ച് മുന്നേറുകയാണ് മോഡലിംഗ്, ബോഡി ബില്‍ഡിംഗ് മേഖലകളിൽ തിളങ്ങുകയും ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ ആരാധകരെ സമ്പാദിക്കുകയും ചെയ്ത അർജുൻ ശ്യാം ഗോപൻ. സീസൺ ആറിൽ ഫസ്റ്റ് റണ്ണറപ്പായിരുന്ന അർജുൻ ഷോയിലേക്ക് വരും മുമ്പ് തന്നെ സോഷ്യൽമീഡിയയിൽ താരമായിരുന്നു. അതിന് കാരണം ജീവിതത്തിൽ അർജുൻ നടത്തിയ ട്രാൻസ്ഫോർമേഷൻ തന്നെയാണ്.
ചെറുപ്പത്തിൽ അൽപ്പം വണ്ണമുള്ള ശരീരപ്രകൃതമായിരുന്നു അർജുന്. മോഡലിങ്ങിന് പറ്റിയ ശരീരമല്ലെന്ന കളിയാക്കലുകളിൽ നിന്നുമാണ് അർജുന്റെ മാറ്റം ആരംഭിക്കുന്നത്. നിശ്ചയദാർഢ്യത്തോടെയും കൃത്യമായ വ്യായാമത്തിലൂടെയും അർജുൻ വലിയൊരു ട്രാൻസ്ഫോർമേഷൻ നടത്തി. രണ്ടും ഒരാൾ തന്നെയാണോ എന്ന് കാഴ്ചക്കാരെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള വ്യത്യാസം രണ്ടുകാലങ്ങളിലേയും ചിത്രങ്ങൾ തമ്മിൽ ഉണ്ട്.

സീസൺ ആറിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർത്ഥിയും അർജുനാണ്. സിനിമ സ്വപ്നങ്ങളാണ് അർജുനെ ബിഗ് ബോസിലെത്തിച്ചത്. ഷോയ്ക്കുശേഷം ചില മ്യൂസിക്ക് വീഡിയോകളിൽ അർജുൻ അഭിനയിച്ചിരുന്നു. സീരിയൽ താരം ശ്രീതുവുമായുള്ള അർജുന്റെ സൗഹൃദം ആരംഭിച്ചതും ബിഗ് ബോസിൽ വെച്ചാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
ഷോയ്ക്ക് പുറത്തും ഇരുവരും ബോണ്ടിങ് നിലനിർത്തുന്നുണ്ടെങ്കിലും പ്രണയമില്ലെന്നാണ് താരങ്ങൾ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ വിവാഹം കഴിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലിവിങ് റിലേഷൻഷിപ്പ് പോലുള്ള തനിക്ക് ശരിയാവില്ലെന്നും പറയുകയാണ് അർജുൻ. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അർജുൻ.
അപ്പന്റെയും അമ്മയുടേയും സ്നേഹം കണ്ട് വളർന്നതുകൊണ്ടാകാം താൻ അത്തരത്തിൽ ചിന്തിക്കുന്നതെന്നും അർജുൻ പറയുന്നു. ലിവിങ് റിലേഷൻഷിപ്പ് എനിക്ക് വർക്കാവില്ല. ഞാൻ അങ്ങനെയുള്ള ആളുമല്ല. എനിക്ക് സെറ്റാവില്ല. ഞാൻ കണ്ട് വളർന്നതും എന്റെ ജീവിത രീതിയും എല്ലാം കൊണ്ടുമാകാം. ഓഫീഷ്യലി ഒരാൾ നമ്മുടെ കൂടെയുണ്ടാവുക. കംപാനിയൻ ഉണ്ടാവുക എല്ലാ കാര്യങ്ങളിലും ഒപ്പം നിൽക്കുക എന്നതൊക്കെ എനിക്ക് വളരെ ഇംപോർട്ടന്റാണ്.
ലിവിങ് റിലേഷൻ ചില ആളുകൾ ബെസ്റ്റായിരിക്കാം. ഞാൻ പക്ഷെ അതേ കുറിച്ച് ചിന്തിക്കാറില്ല. ഞാൻ എന്റെ അപ്പന്റെയും അമ്മയുടേയും സ്നേഹം കണ്ടാണ് വളർന്നത്. അതുകൊണ്ട് എന്റെ അമ്മയെപ്പോലൊരാളെ പാട്നറായി വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വൈഫ്, ഫാമിലി, കിഡ്സ് ഒക്കെ എനിക്ക് വളരെ ഇംപോർട്ടന്റാണ് അർജുൻ പറഞ്ഞു.

പിന്നീട് ഉയരം കാരണം സ്കൂൾ കോളജ് കാലഘട്ടത്തിൽ വിനോദയാത്ര പോകാൻ പോലും മടിച്ചിരുന്നുവെന്നും അർജുൻ വെളിപ്പെടുത്തി. ഞാൻ സ്കൂൾ കാലത്ത് ടൂർ പോയിട്ടില്ല. ഒന്നാമത് എനിക്ക് പൊക്കമാണ്. അതുകൊണ്ട് ടൂറിസ്റ്റ് ബസ്സിൽ കയറി തുള്ളാൻ പറ്റില്ല. ഇരുന്നാൽ കാലും ഇടിക്കും. ടൂറ് പോകാത്ത ആളാണ് ഞാൻ. കോളജ് കാലത്ത് സിംഗപ്പൂർ, മലേഷ്യ ഐവി ട്രിപ്പുണ്ടായിരുന്നു.
പൈസയെല്ലാം കൊടുത്തതാണ്. പക്ഷെ കൊവിഡ് വന്നു. ടൂറും മുടങ്ങി കയ്യിലെ കാശും പോയി. ഫ്ലൈറ്റിൽ കയറാൻ വേണ്ടി ഞാൻ പാസ്പോർട്ടൊക്കെ എടുത്ത് വെച്ചു അർജുൻ പറഞ്ഞു. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് അർജുൻ. 2002ൽ അർജുൻ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു അത്ലറ്റ് കൂടിയാണ് അർജുൻ. ജൂഡോയിലാണ് പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നത്. ജൂഡോയിൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട് താരം.
എംബിഎ ബിരുദധാരിയായ അർജുൻ കടുത്ത മോഹൻലാൽ ആരാധകൻ കൂടിയാണ്. ബിഗ് സ്ക്രീനിൽ അർജുന്റെ മുഖം കാണാൻ വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications