എന്നെ വീണ്ടും തകർത്ത് കളഞ്ഞു, എനിക്കേറ്റവും വേണ്ടപ്പെട്ടവർ പോലും കാര്യങ്ങൾ മനസിലാക്കുന്നില്ലെന്ന് ആര്യ
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടാറുള്ള നടിയാണ് ബഡായ് ആര്യ. ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടു കൂടിയാണ് ആര്യയ്ക്ക് സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്നത്. ആര്യ വിഷം ആണെന്നാണ് അന്നുമുതല്‍ നടി കേള്‍ക്കേണ്ടി വന്നത്.
പലപ്പോഴും ആര്യയുടെ ജീവിതത്തെയും കരിയറിനെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. വിഷാദവും പാനിക് അറ്റാക്കുമൊക്കെ വന്ന് നടി ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുകയും ചെയ്തിരുന്നു. നിരന്തരം ആക്രമങ്ങള്‍ നേരിട്ടതിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയായിരുന്നു ആര്യ.

ബിസിനസും കരിയറും ഒപ്പം കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേര്‍ത്ത് മുന്നോട്ടു കൊണ്ടുപോകാന്‍ ആര്യക്ക് സാധിച്ചു. എന്നാല്‍ കാലമെത്ര കഴിഞ്ഞാലും തനിക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിക്കുന്നില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. വീണ്ടും തന്നെ തകര്‍ത്ത് കളയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി എന്നാണ് ആര്യ പറയുന്നത്.
തന്നോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് പോലും സാഹചര്യങ്ങള്‍ മനസിലാകാത്ത അവസ്ഥയാണെന്നും അതിനാല്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുമൊരു ബ്രേക്ക് എടുക്കുകയാണെന്നും ആര്യ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് നടി തുറന്ന് സംസാരിച്ചത്.
'വീണ്ടും, ഞാന്‍ ഇവിടേക്ക് തന്നെ വന്നിരിക്കുകയാണ്. എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും മേല്‍ ടോക്‌സിറ്റി ചൊരിഞ്ഞ് ഒരു തവണ കൂടി എന്നെ തകര്‍ത്ത് കളയാന്‍ നിങ്ങള്‍ക്ക് സാധിച്ചു. എല്ലാവര്‍ക്കും ഇപ്പോള്‍ അതില്‍ സന്തോഷമായി കാണുമെന്ന് വിചാരിക്കുകയാണ്. ഏറ്റവും അടുത്ത ആളുകള്‍ക്ക് പോലും സാഹചര്യങ്ങള്‍ ശരിക്കും മനസ്സിലാകാത്തപ്പോള്‍ വേദനിക്കുകയാണ്. എന്തായാലും സാരമില്ല.

ഒരിക്കല്‍ ഇതുപോലൊരു വഴിയിലൂടെ കടന്നുപോയിട്ടുണ്ട്. വീണ്ടും ഇതിലൂടെ തന്നെ കടന്നുപോകുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും.ചുറ്റുപാടും കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര ടോക്‌സിറ്റിയാണ്. അതുകാരണം എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആളുകളെ ഞാന്‍ വെറുക്കുന്നതിലേക്ക് പോലും ഇത് കൊണ്ട് വന്ന് എത്തിച്ചേക്കാം. അതിനാല്‍ സോഷ്യല്‍ മീഡിയ ബ്രേക്ക് എടുക്കുകയാണ്. കുറച്ചു സമയത്തിന് ശേഷം സമാധാനത്തോടെ തിരിച്ചു വരാം' എന്നുമാണ് ആര്യ പറയുന്നത്.
അതേ സമയം ആര്യ വീണ്ടും പരിഹസിക്കപ്പെട്ടത് എന്തിനാണെന്ന് വ്യക്തമല്ല. ബിഗ് ബോസില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും അതിന് ശേഷം ആര്യ ബിഗ് ബോസുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പോയിരുന്നു. ഒരു സീസണില്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തിന് അവതാരകയായി പങ്കെടുത്തതും ആര്യയായിരുന്നു. ഇതോടെ നടിയ്ക്ക് വലിയ പിന്തുണ ലഭിക്കുകയും പ്രശംസിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ ഈ സീസണില്‍ മോഹന്‍ലാലിന്റെ ജന്മദിന പാര്‍ട്ടിയില്‍ അവതാരകയായി രഞ്ജിനി ഹരിദാസാണ് എത്തിയത്. ഒന്നാം സീസണില്‍ മത്സരിച്ചിട്ടുള്ള താരമാണ് രഞ്ജിനി. ഇത്തവണ ആര്യയെ ഷോ യിലേക്ക് വിളിക്കാത്തതിന്റെ പേരില്‍ കൡയാക്കലുകള്‍ നേരിട്ടതാണോ ആര്യയെ തകര്‍ത്ത് കളഞ്ഞതെന്ന കാര്യം വ്യകതമല്ല.


Click it and Unblock the Notifications