എന്റെ അരക്കെട്ടില്‍ അവളെ കയറ്റിയിരുത്തിയിട്ട് അധിക കാലമായിട്ടില്ല! മകള്‍ തോളൊപ്പം വളര്‍ന്നുവെന്ന് നടി ആര്യ

നടിയും അവതാരകയുമായ ആര്യയുടെ വിശേഷങ്ങള്‍ എല്ലായിപ്പോഴും വൈറലായി മാറാറുണ്ട്. ബിഗ് ബോസ് കഴിഞ്ഞത് മുതലാണ് ആര്യയെ കുറിച്ചുള്ള ചെറിയ കാര്യം പോലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ആര്യയെ മാത്രമല്ല മകള്‍ റോയയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.

തന്റെ ജീവനാഡിയെന്ന് പറയുന്നത് മകള്‍ റോയ ആണെന്നാണ് ആര്യ പറയാറുള്ളത്. ഇപ്പോഴിതാ മകളുടെ കൂടെ നില്‍ക്കുന്നൊരു ഫോട്ടോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ഇതിലാരാണ് അമ്മയും മകളുമെന്ന് ചോദിച്ചാല്‍ സംശയിക്കേണ്ട അവസ്ഥയായെന്നും മകള്‍ തന്റെ തോളിനൊപ്പമെത്തിയെന്നും ചിത്രത്തിന് നല്‍കിയ ക്യാപ്ഷനിലൂടെ ആര്യ വ്യക്തമാക്കുകയാണ്.

roya

'നോക്കണ്ട ഉണ്ണീ... ഇത് അതന്നെ.. എന്റെ തോള് വരെ ആയി. സമയം വളരെ വേഗത്തില്‍ പറക്കുന്നു. ഞാനെന്റെ കുഞ്ഞിനെ അരക്കെട്ടില്‍ കയറ്റിയിരുത്തിയിട്ട് വളരെക്കാലമൊന്നും ആയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അവള്‍ എന്റെ തോള്‍ വരെ വളര്‍ന്നിരിക്കുന്നു...' എന്നാണ് ആര്യ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.

അമ്മയോളം മകള്‍ വളര്‍ന്നു, സന്തൂര്‍ മമ്മിയെന്ന് പറയുന്നത് ഇതാണ്, തുടങ്ങി നിരവധി കമന്റുകളാണ് ആര്യയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അമ്മയും മകളും എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ തന്നെ വലിയ സന്തോഷമാണ്. ഇനിയും അങ്ങനെ തന്നെയാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഒരു ആരാധിക കമന്റിട്ടിരിക്കുന്നത്.

ആര്യയുടെയും ആദ്യഭര്‍ത്താവ് രോഹിത് സുശീലന്റെയും മകളാണ് റോയ. ഖുഷി എന്ന് വിളിക്കുന്ന താരപുത്രിയെ കുറിച്ച് ആര്യ തന്നെ മുന്‍പ് പല അഭിമുഖങ്ങളിലും പങ്കുവെച്ചിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും മകളുടെ കാര്യം വരുമ്പോള്‍ രണ്ടാളും ഒരുമിച്ചുണ്ടാവുമെന്നാണ് നടി പറഞ്ഞിട്ടുള്ളത്.

മകളാണെന്റെ ജീവനാഡി. അവള്‍ ജനിച്ച ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്ത ദിവസമാണെന്നും ആര്യ പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും ദയനീയമായ ചില സാഹചര്യങ്ങളിലൂടെ താന്‍ കടന്ന് പോയത് അവള്‍ക്ക് വേണ്ടിയായിരുന്നു. അവള്‍ക്കായി മാത്രമാണ് ഞാന്‍ അതെല്ലാം മറികടന്ന് ജീവിക്കാന്‍ തീരുമാനിച്ചതെന്നും ആര്യ സൂചിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെ പോലെയല്ല. അവര്‍ അമ്മമാരുടെ കാര്യത്തിലൊക്കെ ഇടപെടുന്നത് കാണുമ്പോള്‍ തന്നെ അത്ഭുതമാണ്. ഒന്‍പത് വയസുള്ളപ്പോള്‍ മകള്‍ പറയുന്നതും ചെയ്യുന്നതുമായ ചില കാര്യങ്ങള്‍ കണ്ടാല്‍ നമ്മള്‍ അന്തം വിട്ടിരുന്ന് പോവും. ഒന്‍പത് വയസില്‍ ഞാനൊക്കെ എന്താണ് ചെയ്ത് കൊണ്ടിരുന്നതെന്ന് ഇപ്പോള്‍ ഓര്‍ക്കാറുണ്ട്. അവര്‍ ചിന്തിക്കുന്ന രീതി വേറെയാണ്. അത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്നും നടി മുന്‍പ് സൂചിപ്പിച്ചിരുന്നു.

roya

ജീവിതത്തില്‍ രണ്ടാമതൊരു മകളുണ്ടായതും ഖുഷിയുടെ ജന്മദിനത്തിലാണെന്നാണ് അടുത്തിടെ ആര്യ പങ്കുവെച്ചൊരു കുറിപ്പിലൂടെ പറഞ്ഞത്. മകളുടെ ജന്മദിനത്തില്‍ തന്നെ തന്റെ ബിസിനസ് സംരംഭം തുടങ്ങിയതിനെ പറ്റിയായിരുന്നു നടി പറഞ്ഞത്. അങ്ങനെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസമായി അതൊക്കെ മാറിയെന്നും പ്രതിസന്ധികളില്‍ മകളാണ് കരുത്തായി നിന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചയാളാണ് ആര്യ. തന്റെ സഹപാഠിയും സീരിയല്‍ നടി അര്‍ച്ച സുശീലന്റെ സഹോദരനുമായ രോഹിത് സുശീലനായിരുന്നു ആര്യയുടെ ഭര്‍ത്താവ്. പതിനെട്ട് വയസുള്ളപ്പോള്‍ വിവാഹം കഴിച്ച ആര്യയ്ക്ക് അധികം വൈകാതെ തന്നെ മകള്‍ ജനിക്കുകയായിരുന്നു. ഇതിനിടെ മലയാളം ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് ആര്യയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് മുതല്‍ സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു നടി. എന്നാല്‍ ഇടക്കാലത്ത് ആര്യ മറ്റൊരു പ്രണയത്തിലേക്ക് കടക്കുകയും ലിവിംഗ് റിലേഷനിലേക്ക് പോയെങ്കിലും അദ്ദേഹം നടിയെ പറ്റിച്ച് പോവുകയായിരുന്നു. വീണ്ടും മകളുടെ കൂടെ ഒറ്റയ്ക്ക് ജീവിക്കുകയാണ് താരമിപ്പോള്‍.

More from Filmibeat

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X