പതിനെട്ട് വയസില്‍ തന്നെ വിവാഹം കഴിഞ്ഞു; ഇപ്പോഴത്തെ കുട്ടികളുടെ ചിന്തയെ കുറിച്ച് ആര്യ പറഞ്ഞതിങ്ങനെ..
ബഡായ് ബംഗ്ലാവിലെ ആര്യ, നടിയും അവതാരകയുമായ ആര്യ ബഡായി പുതിയ പരിപാടിയുമായി എത്തുകയാണ്. മുന്‍പ് ആര്യ അവതാരകയായിരുന്ന സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ നാലാം സീസണ്‍ വരുന്നുണ്ട്. ബിഗ് ബോസ് തുടങ്ങിയതോടെയാണ് ഈ ഷോ അവസാനിച്ചത്. എന്നാല്‍ മൂന്നാം സീസണില്‍ ആര്യയ്ക്ക് പകരം മറ്റ് രണ്ട് താരങ്ങളാണ് അവതാരകരുടെ വേഷത്തിലെത്തിയത്.
വീണ്ടും അവതാരകയായി നടന്‍ അനൂപ് കൃഷ്‌നൊപ്പമാണ് ആര്യ എത്തുന്നത്. അതേ സമയം തന്റെ ആദ്യ വിവാഹത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ സംസാരിക്കുന്ന ആര്യയുടെ വീഡിയോ ആണ് വൈറലാവുന്നത്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയായിരുന്നു.

ചെറിയ പ്രായത്തിലെ വിവാഹത്തെ കുറിച്ച് ആര്യയുടെ വാക്കുകളിങ്ങനെ..
വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച ആളാണ് ഞാന്‍. എന്റെ പതിനെട്ടാമത്തെ വയസില്‍ വിവാഹം നടന്നു. ആ സമയത്താണ് അച്ഛനെയും അമ്മയെയും ഓര്‍ക്കുന്നതും മിസ് ചെയ്യുന്നതും. അതുവരെ എപ്പോഴും കൂടെ ഉണ്ടല്ലോ എന്ന ആത്മവിശ്വാസമായിരുന്നു.
പെട്ടെന്ന് അവരുടെ അടുത്ത് നിന്നും മാറി പോയപ്പോഴാണ് എനിക്കും അവര്‍ക്കും അതൊരു അടി കിട്ടിയത് പോലെ തോന്നിയത്. അച്ഛനും എന്നെ മിസ് ചെയ്തിരുന്നു. ആ സമയത്താണ് ഞാനും അച്ഛനും തമ്മിലൊരു ബോന്‍ഡിങ് വരുന്നതെന്നാണ് ആര്യ പറയുന്നത്. പിന്നീടത് ഭയങ്കര ശക്തമായ ബോന്‍ഡിങ്ങിലേക്ക് എത്തി.

ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെ പോലെയല്ല. അവര്‍ അമ്മമാരുടെ കാര്യത്തിലൊക്കെ ഇടപെടുന്നത് അത്ഭുതമാണ്. തന്റെ മകള്‍ക്കിപ്പോള്‍ ഒന്‍പത് വയസേയുള്ളു. അവള്‍ പറയുന്നതും ചെയ്യുന്നതുമായ ചില കാര്യങ്ങള്‍ കണ്ടാല്‍ നമ്മള്‍ അന്തം വിട്ടിരുന്ന് പോവും. ഒന്‍പത് വയസില്‍ ഞാനൊക്കെ എന്താണ് ചെയ്ത് കൊണ്ടിരുന്നതെന്ന് ഇപ്പോള്‍ ഓര്‍ക്കാറുണ്ട്. അവര്‍ ചിന്തിക്കുന്ന രീതി വേറെയാണ്. അത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്.

നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമാണ് അവരുടെ ചിന്തകള്‍. ജനറേഷന്‍ മാറി വരുന്നതിന് അനുസരിച്ച് എല്ലാത്തിലും മാറ്റമുണ്ടാവുമെന്ന് കരുതുന്നു. നമ്മള്‍ കണ്ടോണ്ടിരുന്ന കാര്യങ്ങളല്ലല്ലോ ഇപ്പോള്‍ അവര്‍ കാണുന്നത്. അവര്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യമൊക്കെ വളരെ വ്യത്യസ്തമാണ്. കുട്ടികള്‍ വളരെ പെട്ടെന്ന് അതിനെ ഉള്‍കൊള്ളുന്നു. ഭയങ്കര പക്വതയുള്ളവരായിട്ടാണ് ഇപ്പോഴത്തെ പിള്ളേര്‍ പെരുമാറുന്നതെന്നും ആര്യ പറയുന്നു.
Recommended Video

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രണയിച്ചിരുന്ന ആര്യ സഹപാഠിയെ തന്നെയാണ് വിവാഹം കഴിച്ചത്. സീരിയല്‍ നടി അര്‍ച്ച സുശീലന്റെ സഹോദരന്‍ രോഹിത് സുശീലനായിരുന്നു ആര്യയുടെ മുന്‍ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഖുഷി എന്ന് വിളിക്കുന്ന ഒരു മകളും താരങ്ങള്‍ക്കുണ്ട്. ആര്യ ബിഗ് ബോസ് ഷോ യിലേക്ക് പോയതോടെയാണ് നടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്.


Click it and Unblock the Notifications