ഞങ്ങള്‍ ദുബായിലും എന്റെ വീട്ടിലും ഒന്നിച്ച് താമസിച്ചു; കൂട്ടുകാരിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്ന് ആര്യ

ബഡായ് ബംഗ്ലാവിലും പിന്നീട് ബിഗ് ബോസിലുമൊക്കെ തിളങ്ങി നിന്ന ആര്യ ജീവിതത്തില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് പോയത്. ജാന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഒരാളുമായി താന്‍ പ്രണയത്തിലാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസിന് ശേഷം അദ്ദേഹം തന്നെ നൈസായി പറ്റിച്ചിട്ട് കടന്ന് കളഞ്ഞുവെന്നാണ് ആര്യ പറഞ്ഞത്.

ശരിക്കും അയാളുടെ കാല് പിടിക്കാന്‍ ദുബായിലേക്ക് വരെ താന്‍ പോയിരുന്നു. അന്ന് എന്താ സംഭവമെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് എന്റെ അടുത്ത കൂട്ടുകാരിയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് തിരിച്ചറിയുന്നത്. സ്വന്തം ഭര്‍ത്താവും കുഞ്ഞും ഉള്ളപ്പോഴാണ് കൂട്ടുകാരി ഈ ചതി ചെയ്തതെന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ആര്യ വെളിപ്പെടുത്തിയത്.

ദ്ദേഹം ഇട്ടിട്ട് പോയതോടെ കാല് പിടിക്കാന്‍ വേണ്ടി ദുബായിലേക്ക് വരെ പോയി

'ബിഗ് ബോസിലേക്ക് വളരെ താല്‍പര്യത്തോടെയാണ് പോയത്. തിരികെ വന്നപ്പോഴാണ് ഏറ്റവും വലിയ വേദന അനുഭവിക്കേണ്ടി വന്നത്. അന്നൊരു പ്രണയനായകന്‍ കൂടെയുണ്ടായിരുന്നു. അദ്ദേഹം ഇട്ടിട്ട് പോയതോടെ കാല് പിടിക്കാന്‍ വേണ്ടി ദുബായിലേക്ക് വരെ ഞാന്‍ പോയി. പിന്നീട് പലപ്പോഴും കണ്ടെങ്കിലും ഔദ്യോഗികമായി ബ്രേക്ക് ആയതിന് ശേഷം എന്റെ മുന്നില്‍ അദ്ദേഹം വന്നിട്ടില്ല.

പുള്ളിയാണ് ബിഗ് ബോസിലേക്ക് പോവാനായി എന്നെ പറഞ്ഞ് വിട്ടത്

ഞങ്ങള്‍ വളരെ കാലം സുഹൃത്തുക്കളായിരുന്നു. എന്റെ മുന്‍ഭര്‍ത്താവിന്റെ സഹോദരിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഇദ്ദേഹം. അതുവഴി ഞാനുമായിട്ടും സൗഹൃദമായി, പിന്നെ അടുപ്പത്തിലുമായി. ശക്തമായ പ്രണയമായിരുന്നു. മൂന്ന് കൊല്ലം പ്രണയിച്ചു. പുള്ളിയാണ് ബിഗ് ബോസിലേക്ക് പോവാനായി എന്നെ പറഞ്ഞ് വിട്ടത്. ഇതോടെ തീരട്ടെ എന്ന് കരുതി പുള്ളി പറഞ്ഞ് വിട്ടതാണോ എന്ന സംശയം എനിക്കുണ്ടെന്ന്', ആര്യ പറയുന്നു.

 രണ്ട് തവണ വിവാഹം കഴിച്ച് ഡിവോഴ്‌സായി നില്‍ക്കുന്ന ആളാണ്

'അയാളുടെ പേരോ വീടോ ഇങ്ങനൊരു റിലേഷന്‍ഷിപ്പ് ഉള്ളതായിട്ടോ പറയാന്‍ പാടില്ലെന്ന നിബന്ധന പുള്ളി വെച്ചിരുന്നു. പബ്ലിസിറ്റി വേണ്ടെന്നാണ് പറഞ്ഞത്. മുന്‍പ് രണ്ട് തവണ വിവാഹം കഴിച്ച് ഡിവോഴ്‌സായി നില്‍ക്കുന്ന ആളാണ്. വീട്ടുകാരുമായി ഞാനുമായിട്ടുള്ള റിലേഷനെ പറ്റി പറയാത്തത് കൊണ്ടാണ് ബിഗ് ബോസില്‍ വെളിപ്പെടുത്തരുതെന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ആലോചിക്കമ്പോള്‍ അതല്ല കാരണമെന്ന് മനസിലാക്കാന്‍ സാധിച്ചു'.

ഈ ബന്ധം വേണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്

'ഈ ബന്ധം വേണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കതിന് പറ്റിയില്ല. പ്രണയത്തിലാവുമ്പോള്‍ നമ്മുക്ക് ഒരുതരത്തില്‍ കാഴ്ച ഇല്ലാത്തത് പോലെയാണ്. പുറമേ നിന്നുള്ളവര്‍ അതിലെ സത്യം കാണുന്നുണ്ടാവും. പക്ഷേ നമ്മള്‍ തിരിച്ചറിയില്ല. അയാള്‍ക്ക് ഇതൊരു ഹോബി ആയിരുന്നു. എന്നെ ഉപേക്ഷിച്ച് പോകാനുള്ള തീരുമാനം പുള്ളിയ്ക്ക് ഉണ്ടായിരുന്നിട്ടുണ്ടാവും.

വീഡിയോ കോളില്‍ കണ്ട് സംസാരിച്ചപ്പോള്‍ പുള്ളി കരയുകയായിരുന്നു

ബിഗ് ബോസിലേക്ക് എന്നെ സന്തോഷത്തോടെ പറഞ്ഞ് വിട്ടയാളാണ്. എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടുന്നതും ഇദ്ദേഹമാണ്. ഷോ യിലേക്ക് കയറുന്നതിന് തൊട്ട്മുന്‍പ് വീഡിയോ കോളില്‍ കണ്ട് സംസാരിച്ചപ്പോള്‍ പുള്ളി കരയുകയായിരുന്നു. ഇനി കുറേ നാള്‍ കഴിഞ്ഞല്ലേ കാണാന്‍ സാധിക്കൂ എന്ന വിഷമമാണ്. ശരിക്കും അഭിനയിക്കാന്‍ ഇഷ്ടമുള്ള ആളാണെന്ന് പിന്നീട് ഞാന്‍ മനസിലാക്കിയെന്ന്', ആര്യ സൂചിപ്പിക്കുന്നു.

എന്നെ ഉപേക്ഷിക്കാന്‍ കാരണം എന്റെ കൂട്ടുകാരിയാണ്

'ഈ ബന്ധം താന്‍ ഒളിപ്പിച്ച് വെച്ചതല്ല. വീട്ടുകാര്‍ക്കെല്ലാം അറിയാം. ഞങ്ങളൊരു ലിവിംഗ് റിലേഷനിലായിരുന്നു. എന്റെ വീട്ടിലാണ് ഞങ്ങളാന്ന് താമസിച്ചിരുന്നത്. അയാള്‍ക്ക് ദുബായില്‍ ബിസിനസും അവിടെ ഫ്‌ളാറ്റും ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെയും പോയി താമസിച്ചിട്ടുണ്ട്. നിയമപരമായി വിവാഹം കഴിച്ചില്ലെന്നേയുള്ളു. എന്നെ ഉപേക്ഷിക്കാന്‍ കാരണം അയാള്‍ക്ക് എന്റെയൊരു കൂട്ടുകാരിയുമായി റിലേഷന്‍ ഉണ്ടായിരുന്നതാണ്.

ഞാന്‍ ബിഗ് ബോസില്‍ നില്‍ക്കുമ്പോള്‍ അവരിവിടെ പ്രണയിക്കുകയാണ്

ഞാന്‍ ബിഗ് ബോസില്‍ നില്‍ക്കുമ്പോള്‍ അവരിവിടെ പ്രണയിക്കുകയാണ്. അവള്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഡിവോഴ്‌സ് ആകുന്നതിന് മുന്‍പാണ് ഇദ്ദേഹത്തിനൊപ്പം ബന്ധത്തിലായത്. നേരില്‍ കണ്ട് ഇതെല്ലാം ചോദിച്ചെങ്കിലും ഈ നിമിഷം വരെ അദ്ദേഹം സമ്മതിച്ചിട്ടില്ലെന്നാണ്', ആര്യ പറയുന്നത്.

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X