For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയുടെ പുതിയ വീട്ടിലേക്ക് മുന്‍ഭര്‍ത്താവും; ദീപാവലി ആഘോഷത്തിൽ താരകുടുംബം വീണ്ടും ഒരുമിച്ചു?

  |

  ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന പരിപാടിയുമായി വീണ്ടും ടെലിവിഷനിലേക്ക് എത്തിയിരിക്കുകയാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായി മാറിയ ആര്യ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ എത്തിയതോടെയാണ് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നത്. വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ആര്യയ്ക്ക് നിരന്തരം വിമര്‍ശനം ലഭിച്ചത്. അതൊക്കെ മറികടന്ന് ജീവിതത്തിലെ മറ്റ് സന്തോഷങ്ങള്‍ ആഘോഷിക്കുകയാണ് നടിയിപ്പോള്‍.

  ആര്യയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ദീപാവലി ആഘോഷം ലേശം സന്തോഷം കൂടുതലുള്ളതാണ്. പുത്തന്‍ വീട്ടിലേക്ക് താമസം മാറി എന്ന് പറഞ്ഞാണ് ആര്യ എത്തിയത്. മകളുടെ കൂടെ പടക്കം പൊട്ടിച്ചും അല്ലാതെയുമായി ദീപാവലി ആഘോഷിച്ചതിനൊപ്പം ഗൃഹപ്രവേശവും നടത്തി. ഇത്തവണ ഒരു പ്രധാനപ്പെട്ട അതിഥി കൂടി ആര്യയുടെ വീട്ടിലേക്ക് വന്നിരുന്നോ എന്ന് ചോദിക്കുകയാണ് ആരാധകർ. ഇതുമായി ബന്ധപ്പെട്ട ചില വാർത്തകള്‍ പ്രചരിക്കുകയാണിപ്പോൾ.

  വിവാഹമോചിത ആയതിന് ശേഷം മകള്‍ റോയയുടെ കൂടെ സിംഗിള്‍ മദറായി കഴിയുകയായിരുന്നു ആര്യ. സീരിയല്‍ നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലനാണ് ആര്യയുടെ ആദ്യ ഭര്‍ത്താവ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ തന്നെ ആര്യ-രോഹിത് എന്നീ പേരുകള്‍ ചേര്‍ത്ത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും അടുത്തിടെ നടി വെളിപ്പെടുത്തി.

  കുറച്ച് കാലം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിച്ച ഇരുവരും വൈകാതെ വേര്‍പിരിഞ്ഞു. മകള്‍ ആര്യയുടെ കൂടെ ആണെങ്കിലും അവധി ദിനങ്ങളിലും മറ്റ് ആഘോഷങ്ങള്‍ക്കുമായി പിതാവിന്റെ അടുത്തേക്കും പോകും. വേര്‍പിരിഞ്ഞാലും ഭര്‍ത്താവുമായി ഇപ്പോഴും അടുത്ത സൗഹൃദമാണെന്ന് ആര്യ പറയാറുണ്ട്. പുതിയ വീട്ടിലേക്ക് താമസിക്കാന്‍ എത്തിയപ്പോള്‍ പിന്തുണയുമായി മുന്‍ഭര്‍ത്താവും ആര്യയുടെ കൂടെ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. രോഹിത് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളിൽ നിന്നും ഇത് വ്യക്തമാവുകയാണ്. മുന്‍പും ആര്യയുടെയും മകളുടെയും സന്തോഷങ്ങളില്‍ പങ്കുചേരാന്‍ രോഹിത് എത്താറുണ്ട്. ഇത്തവണ ദീപാവലി ആഘോഷിക്കാൻ രോഹിത്തിൻ്റെ വീട്ടിലേക്ക് ആര്യയും മകളും പോയതാണോ, അതോ ആര്യയുടെ വീട്ടിലേക്ക് രോഹിത് വന്നതാണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും രണ്ടാൾക്കും നല്ലത് വരട്ടേ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

  സത്യം തിരിച്ചറിഞ്ഞ് അപ്പു; സ്വയം മറന്ന് പ്രണയിച്ച് ശിവനും അഞ്ജലിയും, സാന്ത്വനം വീട്ടില്‍ പുതിയ പ്രശ്‌നം

  രോഹിത്തുമായി ഇന്നും എന്നും നല്ല സൗഹൃദം ഉണ്ടാവുമെന്ന് തന്നെയാണ് ആര്യ പറയാറുള്ളത്. വേര്‍പിരിഞ്ഞെങ്കിലും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാവുന്ന സൗഹൃദം ഇപ്പോഴും രോഹിത്തുമായിട്ടുണ്ട്. അങ്ങനൊരു ഉറപ്പ് അദ്ദേഹം തനിക്ക് നല്‍കിയിട്ടുമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആര്യ വ്യക്തമാക്കി. രോഹിത്തിന് ശേഷം ജാന്‍ എന്ന് വിളിക്കുന്ന ആളുമായി ആര്യ പ്രണയത്തിലായിരുന്നു. അദ്ദേഹം നൈസ് ആയി തേച്ചിട്ട് പോയതോടെ വിഷാദത്തിലേക്ക് പോവുകയും ചെയ്തു. ആ സമയത്തുണ്ടായിരുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ പിന്തുണ നല്‍കിയത് രോഹിത്ത് ആയിരുന്നു.

  വിവാഹത്തിന് 10 പവന്‍ തരാമെന്ന് മണിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട്; കലാഭവന്‍ മണിയെ കുറിച്ചുള്ള പറഞ്ഞ് സുബി സുരേഷ്

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  താന്‍ മൂഡ് ഓഫ് ആവുന്ന സമയങ്ങളിലൊക്കെ മണിക്കൂറുകളോളം വിളിച്ച് സംസാരിക്കുന്ന ആളാണ് മുന്‍ഭര്‍ത്താവ് കൂടിയായ രോഹിത്ത് എന്നാണ് ആര്യ പറയുന്നത്. ഇപ്പോഴും ഇതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഇനിയും ഒരുമിച്ച് താമസിക്കാമല്ലോ എന്നാവും ആളുകള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇനി രണ്ടാളും ഒരുമിക്കുന്നത് പ്രായസമുള്ള കാര്യമായിരിക്കുമെന്ന് തന്നെയാണ് ആര്യ വ്യക്തമാക്കുന്നത്. എന്തായാലും ആര്യയുടെയും മകളുടെയും സന്തോഷങ്ങളില്‍ പങ്കെടുക്കാനും ദുഃഖങ്ങളില്‍ താങ്ങാവാനും രോഹിത്ത് ഉണ്ടെന്ന് പറയുന്നതിനെ ആരാധകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയാണ്.

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Fame Arya's Ex-Husband Rohit Also Came Her House Warming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X