For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചില പെണ്‍കുട്ടികള്‍ ഇങ്ങനെയാണ്; ആ പ്രണയത്തിന് വേണ്ടി എല്ലാം കൊടുത്തു, വിഷാദത്തെ മറികടന്നതിനെ പറ്റി ആര്യ

  |

  നടിയും അവതാരകയുമായ ആര്യയെ ബഡായ് ആര്യയെന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. മുകേഷും രമേഷ് പിഷാരടിയും ഒരുമിച്ചെത്തിയ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയാണ് ആര്യയുടെ കരിയറില്‍ വലിയ വഴിത്തിരിവാകുന്നത്. ഇതിനിടെ ചില സിനിമകളിലും പ്രധാനപ്പെട്ട വേഷം ചെയ്യാന്‍ സാധിച്ചതോടെ എല്ലായിടത്തും ആര്യ തിളങ്ങി. ഇടയ്ക്ക് ബിഗ് ബോസ് ഷോ യിലും നടി പങ്കെടുത്തു.

  ആര്യയ്ക്ക് അതുവരെ ഉണ്ടായിരുന്ന പിന്തുണകള്‍ക്ക് പുറമേ ബിഗ് ബോസിലൂടെ വിമര്‍ശനങ്ങളും ലഭിച്ച് തുടങ്ങി. പലപ്പോഴായി സൈബര്‍ ആക്രമണങ്ങളൊക്കെ നടി നേരിട്ടിരുന്നു. ഇതിനിടയില്‍ ഒരു പ്രണയ പരാജയം കൂടി വന്നതോടെ ആര്യയുടെ ജീവിതം ആടിയുലഞ്ഞു. അങ്ങനെ ഡിപ്രഷന്റെ അവസ്ഥ വരെ നടി എത്തി. ഇതിനെയെല്ലാം മറികടന്ന് പോയതെങ്ങനെയാണെന്നാണ് ആര്യയിപ്പോള്‍ പ്രിയപ്പെട്ടവരോട് പറയുന്നത്.

  ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി സിംഗിള്‍ മദറായി കഴിയുകയായിരുന്നു ആര്യ. ഇതിനിടയിലാണ് നടി ഒരു പ്രണയത്തിലാവുന്നത്. ഏകദേശം ലിവിംഗ് ടുഗദര്‍ പോലെ സന്തുഷ്ടമായി ജീവിച്ച് വരുന്നതിനിടയിലാണ് ആര്യ ബിഗ് ബോസിലേക്ക് പോവുന്നത്. ആദ്യ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ ബിഗ് ബോസില്‍ പറഞ്ഞതിനൊപ്പം പുതിയ പ്രണയത്തെ കുറിച്ചും നടി പറഞ്ഞു. ജാന്‍ എന്ന് വിളിക്കുന്ന ആളെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞതോടെ അതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായി ആരാധകര്‍.

  Also Read: മൂര്‍ദ്ധാവിൽ ചുംബനമില്ലാതെ ഞാനത് വാങ്ങും; സച്ചി സ്വപ്‌നം കണ്ടത് താൻ വാങ്ങിക്കുമെന്ന് ഭാര്യ സിജി

  പക്ഷേ ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ അവതാളത്തിലായി. പുറത്ത് വന്നതിന് ശേഷം കാമുകന്‍ തന്നെ നൈസായി തേച്ചെന്ന കഥയാണ് ആര്യ അറിയുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരാളുമായി അദ്ദേഹം പുതിയൊരു ജീവിതം തുടങ്ങിയെന്നും നടി അറിഞ്ഞു. ഇതെല്ലാം മാനസികമായും ശാരീരികമായും ആര്യയെ തളര്‍ത്തി. വിഷാദത്തിന്റെ അവസ്ഥയിലേക്ക് എത്തിയ തനിക്ക് പാനിക്ക് അറ്റാക്ക് വരെ ഉണ്ടായെന്നാണ് ഒരു സുഹൃത്തിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ആര്യ പറഞ്ഞത്.

  Also Read: മമ്മി പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു; വിവാഹശേഷമുള്ള നൂബിന്റെ ആദ്യ പിറന്നാളിന് സര്‍പ്രൈസുമായി ഭാര്യ

  അഭിമുഖത്തിനിടെ താന്‍ പറഞ്ഞ പ്രസക്തമായ കാര്യങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റില്‍ ആര്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'ഇങ്ങനെ ചെയ്യുന്ന പെണ്‍കുട്ടികളുണ്ട്. അവര്‍ക്ക് ആ റിലേഷന്‍ഷിപ്പ് മുന്നോട്ട് കൊണ്ട് പോകാന്‍ താല്‍പര്യമില്ലായിരിക്കും. പക്ഷേ അവരത് പറയില്ല.

  ഞാന്‍ ആ ബന്ധത്തില്‍ എല്ലാം നല്‍കിയിരുന്നു. പലരും ഇത് വേണ്ടെന്ന് എനിക്ക് മുന്നറിയിപ്പ് തന്നിട്ടും ഞാനത് കേട്ടില്ല. പിന്നെ ബന്ധം തകര്‍ന്നതോടെ ഉറങ്ങാന്‍ പോലും പറ്റാതെയായി. അങ്ങനെയാണ് പാനിക് അറ്റാക്ക് വരുന്നത്. അയാള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ചെയ്തതൊക്കെ നല്ലതായിരുന്നു' എന്ന് തുടങ്ങി പ്രണയകാലത്തെ കുറിച്ചൊക്കെയാണ് ആര്യ പറയുന്നത്.

  Also Read: അനുഷ്‌ക വീണ്ടും വിവാഹിതയാവുന്നു; ഇത്തവണയും പ്രഭാസല്ല വരന്‍, തെലുങ്കാനയിലെ ബിസിനസുകാരനാണെന്ന് റിപ്പോര്‍ട്ട്

  'ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ഇവിടെയുള്ള ഭൂരിഭാഗം ആളുകളില്‍ നിന്നും ഒത്തിരിയധികം സന്ദേശങ്ങള്‍ ലഭിച്ചത് കൊണ്ടാണ്. എന്നെ പോലെ സമാനമായ രീതിയില്‍ വിഷാദം അനുഭവിക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അവരിലേക്ക് ഇത് എത്തണം. ഇതവരെ സഹായിക്കുമെന്ന് തോന്നുന്നു. ഞാനും ആ അവസ്ഥയിലൂടെ പോയി, അതിനെ അതിജീവിച്ചു. നിങ്ങള്‍ക്കും അത് സാധിക്കും', എന്നുമാണ് ആര്യ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനിലൂടെ പറയുന്നത്.

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Fame Arya Shares Her Latest Interview Video With A Message. Read In Malayakam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X