For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് പുരുഷന്മാരോടാണ് ആകര്‍ഷണമെന്ന് 8 ൽ പഠിക്കുമ്പോൾ തിരിച്ചറിഞ്ഞു; ഗേ ആണെന്ന് പറഞ്ഞതിനെ പറ്റി അശ്വിൻ

  |

  ബിഗ് ബോസ് മലയാളത്തിലൂടെയാണ് മജിഷ്യന്‍ കൂടിയായ അശ്വിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ബിഗ് ബോസി ആദ്യ ക്യപ്റ്റനായത് മുതലിങ്ങോട്ട് നല്ല പ്രകടനമാണ് അശ്വിന്‍ കാഴ്ച വെച്ചിരുന്നത്. എന്നാല്‍ ഷോയിലൂടെ താനൊരു ഗേ ആണെന്ന കാര്യം താരം വെളിപ്പെടുത്തി. സഹമത്സരാര്‍ഥികളായ അപര്‍ണ മള്‍ബറിയോടും ജാസ്മിനോടുമാണ് അശ്വിന്‍ തുറന്ന് സംസാരിച്ചത്.

  ജാസ്മിനും അപര്‍ണയും ലെസ്ബിയന്‍ ജീവിത രീതിയിലുള്ളവരാണ്. രണ്ടാള്‍ക്കും രണ്ട് പങ്കാളിമാരും ഉണ്ടായിരുന്നു. അവരെ കണ്ടിട്ടാണ് താനും ഇക്കാര്യം വെളിപ്പെടുത്തിയത്. പക്ഷേ പുറത്ത് തന്നെ കാത്തിരുന്നത് സുഖകരമായ കാര്യങ്ങളല്ലായിരുന്നെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ അശ്വിന്‍ വ്യക്തമാക്കുന്നത്.

  എനിക്ക് പുരുഷന്മാരോടാണ് ആകര്‍ഷണമെന്ന് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മനസ്സിലാക്കിയത്. ദിവസം തോറും ആണ്‍കുട്ടികളുടെ കൂടെ ഇരിക്കാനും അവരോട് മിണ്ടാനും പറയാനുമൊക്കെ ആഗ്രഹം കൂടി വന്നു. എന്നാല്‍ അതൊരു രോഗമാണെന്നാണ് അന്ന് ഞാന്‍ കരുതിയത്. പിന്നീട് കോടിക്കണക്കിന് മനുഷ്യരുടെ മുന്നില്‍ ലൈംഗിക വ്യക്തിത്വം വെളിപ്പെടുത്താനുള്ള ഭാഗ്യമെനിക്ക് ലഭിച്ചു. റിയാലിറ്റി ഷോയില്‍ വച്ച് അപര്‍ണ മള്‍ബറിയോടും ജാസ്മിന്‍ മൂസയോടുമാണ് ഞാനൊരു ഗേ ആണെന്ന് കാര്യം വെളിപ്പെടുത്തിയത്.

  ഞങ്ങളുടെ ബന്ധമെന്താണെന്ന് അറിയാനുള്ള ആകാംഷയാണ് പലർക്കും; പണ്ടേ ഗോപി സുന്ദര്‍ ആരാധികയാണെന്ന് അമൃത സുരേഷ്

  തന്റെ വെളിപ്പെടുത്തലിന് ശേഷം അപര്‍ണ നല്‍കിയ മറുപടിയെ കുറിച്ചും അശ്വിന്‍ പറഞ്ഞു. 'അശ്വിന്‍, പുറത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല. ഒരുപക്ഷേ എതിര്‍പ്പ് വരാന്‍ സാധ്യതയുണ്ടെന്നാണ് അപ്പോള്‍ തന്നെ അപര്‍ണ പറഞ്ഞത്. പക്ഷേ ലെസ്ബിയന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള അവര്‍ തുറന്ന് പറഞ്ഞ് മത്സരിക്കാന്‍ വന്നപ്പോള്‍ ഞാന്‍ എന്തിന് മറച്ചു വെക്കണമെന്ന തോന്നലാണ് അന്നത്തെ വെളിപ്പെടുത്തലിന് പിന്നിലെന്ന് അശ്വിന്‍ സൂചിപ്പിച്ചു.

  വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  എന്നാല്‍ ഞാന്‍ കരുതിയ പോലെ അത്ര എളുപ്പമായിരുന്നില്ല ആ വെളിപ്പെടുത്തലെന്ന് പുറത്തിറങ്ങിയപ്പോളാണ് മനസിലായത്. 'ഞാന്‍ ഗേ ആണെന്ന് അറിഞ്ഞതോടെ വലിയൊരു വിഭാഗം ആളുകളും എന്നെ വെറുത്തു തുടങ്ങി. ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂവിന് താഴെ വന്ന കമന്റുകള്‍ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു. എന്റെ പുരുഷ സുഹൃത്തുക്കള്‍ എന്നില്‍ നിന്നും അകന്ന് മാറി. എന്നെ കാണുമ്പോള്‍ വന്ന് സെല്‍ഫി എടുക്കുന്നവര്‍ ഞാന്‍ മാറിക്കഴിയുമ്പോള്‍ 'അവന്‍ മറ്റേതാണെന്ന്' പറയാന്‍ തുടങ്ങി.

  വിവാഹിതനായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും തമന്നയും പ്രണയത്തിലായിരുന്നോ? കാമുകനെ കുറിച്ച് നടി പറഞ്ഞത് വൈറൽ

  മുന്‍പ് ഞാനൊരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. റിയാലിറ്റി ഷോയില്‍ വെച്ച് ഞാന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നവരെല്ലാം ലെഫ്റ്റ് ചെയ്തു. മനുഷ്യന് ജീവിക്കാന്‍ വ്യക്തിസ്വാതന്ത്ര്യം വേണം നിനക്ക് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൂടെ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ക്കൊരു പുരുഷനെ വിവാഹം ചെയ്തുകൂടെ എന്ന് ഞാന്‍ തിരിച്ചു ചോദിക്കും. കാരണം അപ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു അതുപോലെയാണ് എനിക്കും തോന്നുന്നത്.

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  സ്‌കൂള്‍ പാഠ പുസ്തകത്തില്‍ സെക്‌സ് എഡ്യൂക്കേഷന്‍ ഉള്‍പ്പെടുത്തണമെന്നാണ് അശ്വിന്‍ ആവശ്യമായി പറയുന്നത് സെക്‌സ് എഡ്യൂക്കേഷന്‍ എന്നാല്‍ പോണ്‍ വീഡിയോ കാണുന്നതല്ലെന്ന് മനസ്സിലാക്കാനെങ്കിലും അത് സഹായിക്കും. എന്റെ വ്യക്തി ജീവിതത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരെയും അനുവദിക്കാറില്ല. ഞാനായിട്ട് ജീവിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തരൂ എന്നതാണ് സമൂഹത്തിനോട് എന്റെ അഭ്യര്‍ത്ഥന എന്നും അശ്വിന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

  English summary
  Bigg Boss Malayalam Fame Ashwin Vijay Opens Up About His Sexuality
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X