'കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോയെന്ന് കരുതി മഷൂറ കരച്ചിലായിരുന്നു, ഇനി വൈകിയാൽ പറ്റില്ലല്ലോ'; ബഷീർ ബഷി!

മുഹമ്മദ് എബ്രാന്റെ ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ വിശേഷങ്ങളാണ് ബഷീർ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുമുള്ള ടീം വന്നാണ് വിവിധ തീമുകളിൽ ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് നടത്തിയത്

ഒരു കുഞ്ഞ് കൂടി തങ്ങളുടെ കുടുംബത്തിൽ അം​ഗമായ സന്തോഷത്തിലാണ് ബഷീർ ബഷിയും കുടുംബവും. ഇപ്പോൾ ബഷീറും കുടുംബത്തിലെ മറ്റ് അം​ഗങ്ങളും പങ്കുവെക്കുന്ന വീഡിയോയിൽ ഏറെയും മുഹമ്മദ് എബ്രാൻ ബഷീറെന്ന മഷൂറയുടെ ആദ്യത്തെ കുഞ്ഞിന്റെ വിശേഷങ്ങളാണ്.

കുഞ്ഞ് പിറന്ന് രണ്ടാഴ്ചയോട് അടക്കുമ്പോൾ അവന്റെ ഓരോ സെക്കന്റിലേയും വളർച്ചയും കുസൃതിയും കളിയും ചിരിയും കരച്ചിലും വീഡിയോയും ഫോട്ടോയുമായി പകർത്തിവെക്കാനുള്ള തിരക്കിലുമാണ് കുടുംബാം​ഗങ്ങൾ.

ഓരോ ദിവസം കഴിയുന്തോറും അവൻ വളരുകയാണെന്നും അതിനാൽ തന്നെ എല്ലാ മനോഹര നിമിഷങ്ങളും പകർത്തി സൂക്ഷിക്കണമെന്നത് തന്റെ തീരുമാനമാണെന്നും മഷൂറ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Basheer Bashi And Mashura, Basheer Bashi Mashura, Basheer Bashi news, Mashura pregnancy, Basheer Bashi family, ബഷീർ ബഷി, ബഷീർ ബഷി  മഷൂറ, ബഷീർ ബഷി വാർത്തകൾ, ബഷീർ ബഷി കുടുംബം, ബഷീർ ബഷി വാർത്തകൾ

മഷൂറ പ്രസവിച്ച ശേഷം കുഞ്ഞിന്റെ ചിത്രം പങ്കുവെക്കുന്നതിനൊപ്പം തന്നെ സോഷ്യൽമീഡിയ പേജുകളിലും അക്കൗണ്ടും തുറന്ന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കുടുംബം ‌കൂടിയാണ് ബഷീറിന്റേത്. അതിന്റെ പേരിലും ബഷീറിന് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

ഇപ്പോഴിത മുഹമ്മദ് എബ്രാന്റെ ലൈഫിലെ തന്നെ ആദ്യത്തെ ഫോട്ടോഷൂട്ട് വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബഷീർ ബഷിയും ഭാര്യമാരും മക്കളും.

മുഹമ്മദ് എബ്രാന്റെ ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ വിശേഷങ്ങളാണ് ബഷീർ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുമുള്ള ടീം വന്നാണ് വിവിധ തീമുകളിൽ ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് നടത്തിയത്.

കുഞ്ഞിന്റെ മാത്രമല്ല കുഞ്ഞിനൊപ്പം കുടുംബത്തിലെ അം​ഗങ്ങളും ഉള്ള മനോഹര ചിത്രങ്ങളും ഫോട്ടോയായി പകർത്തിയിട്ടുണ്ട്. അവയെല്ലാം വൈകാതെ തന്നെ മകൻ മുഹമ്മദ് എബ്രാൻ ബഷീറിന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പുറത്ത് വിടുമെന്നും ബഷീർ പറഞ്ഞു.

ന്യൂ ബോൺ ബേബി ഫോട്ടോ ഷൂട്ട് കണ്ടുനിൽക്കാൻ ആവില്ലെന്നും കുഞ്ഞിനെ എടുക്കുന്നതും കിടത്തുന്നതും ഒരുക്കുന്നതുമെല്ലാം കാണുമ്പോൾ സങ്കടവും ടെൻഷനും വരുമെന്നും ബഷീർ പറഞ്ഞു.

ന്യൂ ബോൺ ബേബി ഷൂട്ട് ആദ്യമായിട്ടാണ് മഷൂറ അടുത്ത് നിന്ന് എക്സ്പീരിയൻസ് ചെയ്യുന്നത് അതുകൊണ്ട് തന്നെ തുടക്കത്തിൽ കു‍ഞ്ഞിനെ കണ്ട് മഷൂറ കരയുകയായിരുന്നുവെന്നും കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോയെന്ന ടെൻഷനായിരുന്നു മഷൂറയ്ക്കെന്നും ബഷീർ പറഞ്ഞു.

Basheer Bashi And Mashura, Basheer Bashi Mashura, Basheer Bashi news, Mashura pregnancy, Basheer Bashi family, ബഷീർ ബഷി, ബഷീർ ബഷി  മഷൂറ, ബഷീർ ബഷി വാർത്തകൾ, ബഷീർ ബഷി കുടുംബം, ബഷീർ ബഷി വാർത്തകൾ

താൻ പറഞ്ഞ് ഓക്കെയാക്കി മൈൻഡ് സെറ്റായശേഷമാണ് മഷൂറ ഒന്ന് ചിരിച്ച് തുടങ്ങിയതെന്നും ബഷീർ വീഡിയോയിൽ പറഞ്ഞു. ബഷീറിന്റെ ആദ്യ ഭാര്യ സോനുവും മക്കളുമെല്ലാം എബ്രാനെ കൈകളിലെടുത്ത് ഫോട്ടോഷൂട്ട് നടത്തി.

കണ്ണ് തട്ടുമെന്ന് കരുതി കുഞ്ഞിന്റെ വീഡിയോയോ ഫോട്ടോയോ താൻ ചിത്രീകരിക്കാതിരിക്കില്ലെന്നും അവന്റെ പഴയ മെമ്മറികൾ അവന് കാണിച്ചുകൊടുക്കാനായി താൻ വീഡിയോയും ഫോട്ടോയുമായി സൂക്ഷിക്കുമെന്നും മഷൂറ കുറച്ച് ദിവസം മുമ്പ് പറഞ്ഞിരുന്നു.

രണ്ട് ദിവസം കൂടി കഴിയുമ്പോൾ കുഞ്ഞിന്റെ മുടി കളയൽ ചടങ്ങ് നടത്താനുള്ള ഒരുക്കത്തിൽ കൂടിയാണ് കുടുംബം.

'താങ്ങും തണലുമായി സോനു കൂടെ ഉണ്ടല്ലോ അതാണ് ഇവിടുത്തെ ഹൈലൈറ്റ്. സ്നേഹവും കരുതലും സ്വന്തം ഉമ്മാനെക്കാളും കൂടുതൽ തന്നെയാണ്, സൂപ്പർ ആയിരുന്നു. സോനുവിന്റേയും മഷുവിന്റേയും സ്നേഹം എന്നും നിലനിൽക്കട്ടെ. രണ്ടുപേരും സുന്നരിമാർ ആയിരുന്നു ഫോട്ടോ ഷൂട്ടിൽ' തുടങ്ങി നിരവധി കമന്റുകളാണ് പുതിയ വീഡിയോയ്ക്ക് ലഭിച്ചത്.

'കുഞ്ഞ് വയറ്റിൽ ഉള്ളപ്പോൾ മുതൽ ഇതുവരെ തന്ന സപ്പോർട്ടിനും പ്രാർത്ഥനയ്ക്കും നന്ദി. കുഞ്ഞിന് വേണ്ടി എല്ലാവരും ദുആ ചെയ്യുന്നുണ്ട് എനിക്കത് അറിയാം. ഇനിയും കുഞ്ഞു മോന് വേണ്ടി ദുആ ചെയ്യുന്നത് തുടരു. ഇബ്രുവിന് മാത്രമല്ല സുനുവിനും സൈഗുവിനും വേണ്ടി ചെയ്യണം'

നമ്മുടെ ഫുൾ കുടുംബത്തിനും വേണ്ടി ചെയ്യണം എന്നാണ് കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് മഷൂറ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X