'കുഞ്ഞിന്റെ തലയിൽ കത്തിവെച്ചപ്പോൾ തന്നെ എല്ലാവരും ബഹളമായിരുന്നു, മുടി കളയൽ ഫങ്ഷനായിരുന്നു'; മഷൂറ പറയുന്നു!
ആദ്യ ഭാര്യ ഉണ്ടായിരിക്കെ വീണ്ടും ഒരു പെൺകുട്ടിയെ പ്രേമിച്ച് വിവാഹം ചെയ്തുവെന്നതിന്റെ പേരിൽ ഏപ്പോഴും സോഷ്യൽമീഡിയയിൽ വിമർശനം കേൾക്കുന്നയാൾ കൂടിയാണ് ബഷീർ ബഷി
ബഷീർ ബഷിയുടെ കുടുംബത്തിലെ സന്തോഷമെല്ലാം ഇപ്പോൾ ചുറ്റിപ്പറ്റി നിൽക്കുന്നത് മഷുറയുടെ കുഞ്ഞ് എബ്രുവിലാണ്. രണ്ടാഴ്ച മുമ്പാണ് ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും ആദ്യത്തെ കൺമണിയായി മുഹമ്മദ് എബ്രാൻ ബഷീർ എന്ന ആൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന ഉടൻ തന്നെ കുഞ്ഞിന് വേണ്ടി യുട്യൂബ് അടക്കം ആരംഭിച്ചിരുന്നു ബഷീറും മഷൂറയും.
വെറും രണ്ടാഴ്ച മുമ്പ് തുടങ്ങിയ എബ്രാന്റെ ചാനലിന് തൊണ്ണൂറ്റി മൂവായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുണ്ട്. അധികം വൈകാതെ തന്നെ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ എബ്രാന്റെ ചാനലിനും ലഭിക്കും. വിവാഹം കഴിഞ്ഞ് നാല് വർഷം പിന്നിട്ടപ്പോഴാണ് മഷൂറയ്ക്കും ബഷീറിനും ആൺകുഞ്ഞ് പിറന്നത്.

മകൻ പിറന്നശേഷം മകന്റെ ഓരോ വിശേഷങ്ങളും മഷൂറയും ബഷീറും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിൽ പതിനാലാം മുസ്ലീം മതാചാപ്രകാരം എബ്രുവിന്റെ ആദ്യത്തെ മുടി കളഞ്ഞതിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഷൂറയും ബഷീറും.
ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി ഒരു ചടങ്ങായിട്ടാണ് കുഞ്ഞിന്റെ മുടി കളയൽ നടത്തിയത്. മുടി കളയൽ ചടങ്ങിനൊപ്പം തന്നെ അഖിഖ എന്നൊരു ചടങ്ങും നടത്തിയിരുന്നു.
കുഞ്ഞിന്റെ മുടി വടിക്കാൻ ഒരാളെ കണ്ടെത്തി കൊണ്ടുവന്നിരുന്നു ബഷീർ. നവജാത ശിശുക്കളുടെ മുടി കളയുന്നതിൽ വളരെ വർഷത്തെ പ്രവൃത്തി പരിചയമുള്ളയാളെയാണ് എബ്രാന് വേണ്ടി കൊണ്ടുവന്നതെന്നും ബഷീർ പറഞ്ഞു.
കൂടാതെ കുഞ്ഞിന്റെ തലയിൽ മുടി വടിക്കാനായി കത്തിവെച്ചപ്പോൾ മഷൂറ അടക്കം എല്ലാവരും ബഹളമായിരുന്നുവെന്നും മഷൂറ വളരെ അധികം ടെൻഷൻ അടിച്ചുവെന്നും ബഷീർ വീഡിയോയിൽ പറഞ്ഞു. കുഞ്ഞിന് മുറിവ് പറ്റുമോയെന്ന ആശങ്കയായിരുന്നു തനിക്കെന്നും ഇത് തന്റെ ആദ്യത്തെ അനുഭവമായതിന്റെ ടെൻഷനുണ്ടായിരുന്നുവെന്നും മഷൂറ പറഞ്ഞു.
കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ഫോട്ടോഷൂട്ട് വളരെ മനോഹരമായി നടത്തിയിരുന്നു. മുടി കളയും മുമ്പ് ഒരു ഫോട്ടോഷൂട്ട് വളരെ നാളുകളായി പ്ലാൻ ചെയ്തിരുന്നുവെന്നും മുടി കളഞ്ഞ് കഴിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയാൽ ശരിയാകില്ലെന്നും മഷൂറയും ബഷീറിനും മുമ്പത്തെ വീഡിയോയിൽ പറഞ്ഞു.
കുഞ്ഞിന് ഭാവിയിൽ കാണാനും ആസ്വദിക്കാനും വേണ്ടി അവന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വീഡിയോയായി എടുത്ത് സൂക്ഷിക്കുമെന്നും അതിൽ ആര് കുറ്റപ്പെടുത്തിയാലും തനിക്ക് വിഷയമല്ലെന്നും മഷൂറ പറഞ്ഞിരുന്നു.

പിറന്ന ഉടൻ കുഞ്ഞിന് സോഷ്യൽമീഡിയ അക്കൗണ്ടുകൾ തുറന്നതിന്റെ പേരിലും ഫോട്ടോകളും വീഡിയോകളും പരസ്യപ്പെടുത്തിയതിന്റെ പേരിലും നിരവധിപേർ ബഷീറിനേയും കുടുംബത്തേയും വിമർശിച്ചിരുന്നു. കുഞ്ഞിന്റെ പ്രൈവസി ബഷീർ ഇല്ലാതാക്കിയെന്നാണ് ഭൂരിഭാഗം പേരും ബഷീറിനെ കുറ്റപ്പെടുത്തി പറഞ്ഞത്.
എബ്രാന്റെ പുതിയ വീഡിയോയ്ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എബ്രുവിന്റെ ഓരോ വളർച്ചയും കാണാൻ കഴിയുന്നതിന് സന്തോഷമുണ്ട് എന്നാണ് ആരാധകർ കമന്റ് ചെയ്തത്.
എബ്രുവിനെ തന്റെ മകനെപ്പോലെയാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന നോക്കുന്നത്. അല്ലാഹു ഒരു ആണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് നല്‍കി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളേയും ഓര്‍ക്കുക എന്നാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്നപ്പോൾ സുഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
21 ഡിസംബര്‍ 2009ന് ആയിരുന്നു ബഷീര്‍ സുഹാനയെ വിവാഹം ചെയ്തത്. സുഹാനയില്‍ രണ്ട് മക്കളുണ്ട്. 2018 മാര്‍ച്ച് 11ന് ആയിരുന്നു മഷൂറയെ ജീവിത സഖിയാക്കിയത്. ആദ്യ ഭാര്യ ഉണ്ടായിരിക്കെ വീണ്ടും ഒരു പെൺകുട്ടിയെ പ്രേമിച്ച് വിവാഹം ചെയ്തുവെന്നതിന്റെ പേരിൽ ഏപ്പോഴും സോഷ്യൽമീഡിയയിൽ വിമർശനം കേൾക്കുന്നയാൾ കൂടിയാണ് ബഷീർ ബഷി.


Click it and Unblock the Notifications